രചന : അഫ്സല്‍ എ കെ
പതിവ് പല്ലവി തെറ്റിക്കാതെ കാലത്തെ ഓളുടെ മെസ്സേജ് എന്നെ തേടിയെത്തി .
”ടാ ..പൊട്ടാ …നീ എണീറ്റില്ലേ …
”ടാ …എണ്ണിക്കെട..
”ടാ എനിക്കൊരു ഗുഡ് മോർണിംഗ് തന്നിട്ട് പോടാ ….
”ടാ …തന്നിട്ട് പോയി ഉറങ്ങിക്കോ”
മെസ്സേജ് അയച്ച് തോറ്റ് കഴിഞ്ഞാൽ പിന്നെ നീട്ടി ഒരു വിളിയ ,
‘ഫോൺ എടുക്കണ്ട താമസം കട്ട് ചെയ്ത് ഒറ്റ പോക്കാ .
അപ്പൊ തന്നെ അടുത്ത മെസ്സേജ് വരും.
”എന്തുറക്കാ നീ ”
”എണ്ണീറ്റെ ..എണ്ണീറ്റെ”
”മതി ..മതി ഉറങ്ങിയത് ”
ശെരിക്കും പറഞ്ഞാൽ ഉറക്കം പോകുമെങ്കിലും ,അതിപ്പോ ഒരു രസാ ,ആ മെസ്സേജുകളോ ആ വിളിയോ ഇല്ലാതെ എനിക്ക് എണ്ണിക്കാൻ പോലും മടിയാണ് ,ഇന്നെന്റെ ജീവിതത്തിൽ അത്രക്ക് പ്രാധാന്യം ഉണ്ടതിന് .
എന്റെ ജീവിതത്തിൽ ഇന്നേ വരെ ഓളെ പോലെ ആരും ഉണ്ടായിട്ടില്ല ,ജീവിതത്തിലേക്ക് വിളിക്ക പെടാതെ കടന്നു വന്ന അതിഥി ,ഒരുപാട് സംസാരിക്കും ,കുറുമ്പ് കാണിക്കും ,ദേഷ്യം പിടിക്കും ,വാശികാണിക്കും ,അവളില്ലാതെ എനിക്ക് ചിന്തിക്കാൻ പോലും കഴിയണില്ല ,ഒരു ദിവസം അവളെന്നോട് പിണങ്ങി അന്നെനിക്ക് മനസിലായി അവളെ പിരിഞ്ഞു ഒരു നിമിഷം പോലും എനിക്ക് പറ്റില്ലെന്ന് ,അത്രക്ക് ഞാൻ അങ്ങടുത്തു .
അവളെനിക്ക് ആരാണെന്ന് ചോദിച്ചാൽ എന്നിൽ അതിന് ഉത്തരമില്ല ,ഇത് തന്നെ അവളോട് ചോദിച്ചാൽ അവൾ പറയും ”നീ എന്റെ ബെസ്റ്റ് ഫ്രണ്ട ,”നീ എന്റെ ചങ്കാ എന്നൊക്കെ …
പക്ഷെ അവളെനിക്ക് അതൊന്നും തന്നെ അല്ലായിരുന്നു അതിനും അപ്പുറം എന്തോ ?കണ്ടെത്താൻ കഴിയാത്ത ഒന്ന് ,സൗഹൃദത്തിനും അപ്പുറം .
യാത്രകളോട് അവൾക്കെന്നും പ്രിയമാരുന്നു ഞാനും അതിനെ ഒക്കെ സ്നേഹിച്ച് തുടങ്ങി ,അവളുടെ ഇഷ്ട്ടങ്ങൾ അവളറിയാതെ എന്റെ ഇഷ്ട്ടങ്ങളാക്കി ,അവളുടെ ആഗ്രഹങ്ങൾ എന്റെ ആഗ്രഹങ്ങളാക്കി ,അവളുടെ വാക്കുകൾ എനിക്ക് അവസാന വാക്കുകളായി ,പതുക്കെ ഞാൻ അവളായി മാറുകയായിരുന്നു അവൾ പോലും അറിയാതെ .
‘എന്നിലെ പ്രണയവും എന്റെ മനസ്സിൽ പൂവിട്ടു തളിർത്തു ,തുറന്ന് പറയാൻ ദൈര്യം ഉണ്ടായിരുന്നില്ല ,എന്നിലെ പ്രണയത്തിന്റെ മുമ്പിൽ അതൊന്നും എന്നെ തളർത്തിയില്ല എന്റെ പ്രണയം ഞാൻ പറഞ്ഞു !
”പക്ഷെ അവൾക്ക് പറയാൻ ഉണ്ടായിരുന്നതൊ നഷ്ട പ്രണയത്തിന്റെ അവസാനിക്കാത്ത കാത്തിരിപ്പിന്റെ കഥയും ,ആദ്യം കേട്ടപ്പോൾ ഹൃദയം ഒന്ന് താളം തെറ്റി പിടച്ചെങ്കിലും അവളുടെ പ്രണയത്തിന്റെ ആഴം ഞാൻ അറിഞ്ഞു .
‘ഇക്കാലത്തെ പ്രണയത്തിന്റേയും അതിന്റെ പിന്നിലെ ചതിയുടെയും കാര്യത്തിൽ മുൻ നിരയിൽ നിൽക്കുന്നത് പെൺ കുട്ടികളാണെ ന്നാരുന്നു എന്റെ വിചാരം ,അതെല്ലാം തകിടം മാറിച്ചു കൊണ്ടാണ് അവളുടെ ജീവിതം ,ഇങ്ങനേയും ഒരാളെ സ്നേഹിക്കുമോ ?ഇങ്ങനേയും ഒരാൾക്ക് വേണ്ടി കാത്തിരിക്കുമോ ?എന്റെ വിചാരം തെറ്റാണ് ,”സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്ന പെൺകുട്ടികളും ഉണ്ട് .
‘ഇന്നെനിക്ക് അവളെ മറക്കാൻ കഴിയില്ല എന്റെ പ്രണയം കബറടക്കാനും കഴിയില്ല ,ഒരു പക്ഷെ അവൾ കാത്തിരിക്കുന്ന ,സ്നേഹിക്കുന്ന അയാൾ അവളേം ഇന്നും സ്നേഹിക്കുന്നുണ്ടായിരിക്കുവോ ?അവളെ കാത്തിരിക്കുന്നുണ്ടായിരിക്കുവോ ?അയാൾ അവളെ തേടി എത്തിയില്ലങ്കിലോ ? അവൾ ഒറ്റപ്പെട്ട് പോകില്ലെ ?
‘ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു ”
,ഞാൻ ഉള്ളപ്പോ അവളെ ആരും ഒറ്റപെടുത്തില്ല ,അവളെന്നെ വേണ്ടെന്ന് പറഞ്ഞാലും അവളെന്നെ അകറ്റാൻ ശ്രമിച്ചാലും ഞാൻ അവളിൽ നിന്ന് അകലുകയില്ല ,കാരണം ഏകാന്തതയിലേക്ക് തള്ളിവിടാൻ അല്ല കൈ പിടിച്ച് കൂടെ കൂട്ടാനാണ് ഞാൻ സ്നേഹിച്ചത് .മനസ്സിൽ ആവർത്തിച്ച് പറഞ്ഞു .
”അപ്രത്യക്ഷമായി അവളുടെ ജീവിതത്തിലേക്ക് അയാൾ കടന്ന് വന്നാൽ ഞാൻ ഒരിക്കലും സ്വാർത്ഥൻ ആവില്ല ,കാരണം ”എന്റെ പെണ്ണ് ഒരുപാട് ആഗ്രഹിച്ചതാ , ഒരുപാട് മോഹിച്ചതാ അയാളെ ,എനിക്കുറപ്പുണ്ട് ആ നിമിഷം അവൾ ഒരുപാട് സന്തോഷിക്കുമെന്ന് എനിക്ക് മരിക്കും വരെ കാണണ്ടതും അവളുടെ ആ സന്തോഷമാണ് .
”ആ സന്തോഷം കണ്ട് ഞാനും ജീവിക്കും മരിക്കാത്ത മനസുമായി മറക്കാത്ത അവളുടെ ഓർമകളുമായി …..
”നിന്നോളം ഒന്നില്ല പെണ്ണെ … ഇന്നീ ലോകത്ത് എന്നോളം എത്തുവാൻ ………
രചന : അഫ്സല്‍ എ കെ