എന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഞാൻ കാത്ത് വെക്കും നീ എന്റേതാവുന്ന നാൾ വരെ…

രചന : നജീബ് കോൽപാടം

ആദ്യമായി അവളെ ആളൊഴിഞ്ഞ ആ മരച്ചുവട്ടിൽ ഒറ്റക്ക് കിട്ടിയപ്പോൾ അറിയാതെ ഞാനും ആഗ്രഹിച്ചു ആ കവിളിൽ ഒന്ന് ഉമ്മവെക്കാൻ .

ഇരുണ്ട് മൂടിയ ആകാശം ഒരു പേമാരിക്ക് മുൻപുള്ള തണുത്ത കാറ്റ് . അതിനേക്കാൾ ചുവന്നു തുടുത്ത അവളുടെ കവിൾ തടങ്ങൾ എല്ലാം എന്റെ സിരകൾക്ക് ചൂട് പിടിപ്പിക്കുന്ന പോലെ .

എന്തിനാ അച്ചുവേട്ടാ ഇപ്പോ ഇവടെ വരാൻ പറഞ്ഞെ , അത് ഞാൻ കേൾകാഞ്ഞിട്ടാണോ അറിയില്ല അവൾ വീണ്ടും കുറച്ചു കൂടി ശബ്ദത്തിൽ ചോദിച്ചു

എന്തിനാ അച്ചുവേട്ടാ ഇപ്പോ ഇവടെ വരാൻ പറഞ്ഞെ ,???

ഏയ് ഒന്നൂല്ല്യ ഞാൻ നിന്നോട് കുറച്ചു നേരം സംസാരിക്കാൻ .

എന്താ എന്നുവെച്ചാ പെട്ടന്ന് പറയ് നിക്ക് പോണം ‘അമ്മ അനേഷിക്കും .

എന്ന നീ പൊയ്ക്കോ ,?

അതല്ല ഏട്ടാ മഴ വരുന്നത് കണ്ടില്ലേ .? എന്താ ഏട്ടാ ഇത് ഈ തണുപ്പിലും നിന്ന് വിയർക്കുന്നുണ്ടോ .

നെറ്റി തടത്തിലൂടെ ഒലിച്ചുറങ്ങിയ വിയർപ്പ് തുള്ളികൾ അവൾ അവളുടെ കൈ കൊണ്ട് തുടച്ചു .

എന്തോ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് നിറുത്താൻ തോന്നി എനിക്ക് . പക്ഷെ കൈകൾ വിറയ്ക്കുന്ന പോലെ . എന്ത് പറയണം എന്നറിയാതെ

എന്നാ അമ്മു നീയെന്നെ ആദ്യമായി കണ്ടത് ഓർമ്മയുണ്ടോ നിനക്ക് .

ഇത് ചോദിക്കാൻ ആണോ ഇപ്പോ എന്നെ വിളിച്ചു വരുത്തിയെ ,?

നീ പറയ് നിനക്ക് ഓർമ്മയുണ്ടോ .?

ആ ഉണ്ട് മൂത്താര് കാവിലെ പൂരത്തിന് .ആനപ്പുറത്ത് ഇരുന്ന് എന്നെ നോക്കുന്നത് .

അതെ ചുവന്ന ധാവണിയുടത്ത് ആ പൂരപ്പറമ്പിൽ ആരെയും ശ്രദ്ധിക്കാതെ ആനകളെ നോക്കി നിൽക്കുന്ന നിന്നെ അന്ന് കണ്ടപ്പോ എന്തോ കണ്ണെടുക്കാൻ തോന്നിയില്ല .

പിന്നീട് എന്തെ അമ്മു എന്നോട് ഒരിക്കലും ആനപ്പുറത്ത് കയറരുത് എന്ന് പറഞ്ഞത് .

അത് ഒന്നൂല്ല്യ .

പെട്ടന്ന് വലിയ രണ്ടു ഇടി മുഴക്കത്തോട് കൂടി മഴവന്നു വലിയ തുള്ളികൾ ഉള്ള മഴ .

ആ മരചുവട്ടിലിലേക്ക് നീങ്ങി നിന്ന് അവളെന്നോട് ചാരി നിന്ന് ആ മഴയിൽ നിന്ന് ഓടിയൊളിക്കാൻ

പറയ് അമ്മു എന്തെ പിന്നീട് കയറല്ലേ എന്ന് പറഞ്ഞത് .

അത് ആനപ്പുറത്ത് കയറാൻ ഷർട്ട് ഇടാൻ പറ്റില്ലാലോ അപ്പോ ആ പൂരപ്പറമ്പിലെ എല്ലാ പെണ്ണുങ്ങളുടെ കണ്ണും ഈ നെഞ്ചിൽ ആവും അതെനിക്ക് കാണാൻ വയ്യ .

അവളെന്റെ നെഞ്ചിൽ ചാരി നിന്ന് അത് പറയുമ്പോ ഞാനവളുടെ കണ്ണിലേക്ക് നോക്കുകയായിരുന്നു .

വല്ലാത്ത തീക്ഷണത ഉള്ള പോലെ .

ആ ചുണ്ടുകളെ ഒന്ന് അമർത്തി ചുംബിക്കാൻ ഉള്ള മോഹം വല്ലാതെ എന്നെ വേട്ടയാടികൊണ്ടേ ഇരുന്നു .

വലിയൊരു കാറ്റ് മഴയെ വിളിച്ചോണ്ട് ദൂരേക്ക് പോയി .

അമ്മു ഞാനൊന്ന് ചോദിച്ചോട്ടെ .

ആ എന്തെ ഏട്ടാ .?

ഇല്ലങ്കിൽ വേണ്ട നീ പൊയ്ക്കോ .

ചോദിക്ക് ഏട്ടാ

വേണ്ട മഴ തോർന്നു നീ പൊയ്ക്കോ അനേഷിക്കും നിന്നെ .

എന്നാ ഞാൻ പോവാ എന്ന് പറഞ്ഞു കരിയിലകൾ വീണു പുല്ല് കയറിയ ആ ഇടവഴിയിലൂടെ തിരിഞ്ഞു നോക്കാതെ അവൾ ഓടി പോയി .

അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു.

ആകാശത്തോളം ആഗ്രഹം ഉണ്ട് അമ്മു നിന്നെ ഒന്ന് ചുംബിക്കാൻ . അനുവാദമില്ലാതെ നിന്നിൽ ഒന്ന് തൊടാൻ പോലും ഞാൻ നിൽകാത്തത് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല .അമ്മു. ഒരാൺ ആയത് കൊണ്ടാണ് . എന്റെ വികാരങ്ങളെ പോലും പിടിച്ചു നിർത്താൻ കഴിയില്ലെങ്കിൽ ഞാ പിന്നെ ഒരാൺ ആണെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ .?

എന്റെ ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഞാൻ കാത്ത് വെക്കും നീ എന്റേതാവുന്ന നാൾ വരെ ,? ലൈക്ക് കമന്റ് ചെയ്യണേ…

രചന : നജീബ് കോൽപാടം

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters