താൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയ്ക്ക് പാദസരം കൂടി വാങ്ങണമെന്ന്…

രചന: ഡോ റോഷിൻ

താലിമാല വാങ്ങുന്ന കൂട്ടത്തിൽ താൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയ്ക്ക് പാദസരം കൂടി വാങ്ങണമെന്ന് ശ്യാംഗോപൻ തന്റെ അമ്മയോട് പറഞ്ഞു .

“അതു വേണൊ ! ,ചിലവുകളില്ലെ ? ,കല്യാണം കഴിഞ്ഞിട്ട് വാങ്ങിയാൽ പോരെ ?” ,അമ്മ തിരിച്ചു ചോദിച്ചു . “പാദസരമില്ലാത്ത സ്ത്രീകളുടെ കാല് എന്ത് ബോറാണ് ” ,അവിടേയും ഇവിടേയും നോക്കി ശ്യാംഗോപൻ മറുപടി പറഞ്ഞു .

ഇത് കേട്ട് ,പാദസരമില്ലാത്ത സ്വന്തം കാലിലേക്ക് അമ്മ നോക്കുന്നത് ശ്യാംഗോപൻ കണ്ടു .

“ഞാൻ പെൺകുട്ടികളുടെ കാര്യമാ പറഞ്ഞെ” ,അവൻ പറഞ്ഞു .

“പ്രായം ആയത് നിന്റെ അമ്മൂമയ്ക്ക്” ,അമ്മ ദേഷ്യം കൊണ്ട് തിരിച്ചു പറഞ്ഞു .

“നാളെ സ്വർണ്ണം എടുക്കാൻ പോകണം ,അമ്മയും, ശ്യാമയും കൂടെ വാ ” ,അച്ഛനെ ഞാൻ കാർഡ് അടിച്ചത് വാങ്ങാൻ പറഞ്ഞു വിടും ” ,ശ്യാംഗോപൻ പറഞ്ഞു .

തനിക്ക് പ്രായം ആയ് എന്ന് മകൻ പറഞ്ഞത് ശ്യാംഗോപന്റെ അമ്മയ്ക്ക് അത്ര ഇഷ്ട്ടപ്പെട്ടില്ല .

അടുത്ത ദിവസം ,സ്വർണ്ണമെടുക്കാൻ അമ്മയും ,പെങ്ങളായ ശ്യാമയും ,പിന്നെ ശ്യാംഗോപനും കൂടി സ്വർണ്ണക്കടയിലേക്ക് വെച്ചു പിടിച്ചു. താലിമാല വാങ്ങിയ ശേഷം ,ഒരു പാദസരം ശ്യാംഗോപൻ സെലക്റ്റ് ചെയ്ത് അമ്മയേയും ശ്യാമയേയും കാണിച്ചു .

എങ്ങനെയുണ്ടെന്ന് ചുമ്മ നോക്കാൻ ശ്യാമ അത് വാങ്ങി കാലിലിട്ട് കൊണ്ടു പറഞ്ഞു .

“എനിക്കിഷ്ട്ടായ് ,ഏട്ടൻ ചേച്ചിയ്ക്ക് വേറെ ഒരെണ്ണം കൂടി വാങ്ങ്” .

ശ്യാംഗോപൻ തിരിച്ചു പറയുന്നതിന് മുൻപ് ശ്യാമ ഒരു കാര്യം കൂടി പറഞ്ഞു .

“അതെ ,പാദസരമില്ലാത്ത പെൺപിള്ളേരുടെ കാല് കാണാൻ ബോറാ …, അല്ലെ? ” . അതിനു യന്ത്രികമായ് തിരിച്ചു ഒന്നു ശ്യാംഗോപൻ മൂളുന്നതിനിടയിൽ ഇതിന്റെയൊക്കെ സൂത്രധാരയായ അമ്മ ശ്യാമയേയും കൂടി മോതിരത്തിന്റെ സെക്ഷനിലേക്ക് നടന്നു .

“പെങ്ങൾ പണി തന്നല്ലെ ?”, സാറെ” സ്വർണ്ണം കാണിച്ചുത്തരാൻ നിന്ന ആൾ ശ്യാംഗോപനോട് ചോദിച്ചു .

“അല്ല ,ഇത് അമ്മയുടെ പണിയാ … ഇന്നലെ പ്രായം കൂടുതലാന്ന് ചുമ്മാ ഒന്ന് പറഞ്ഞോണ്ട്” . ഇതും പറഞ്ഞ് ഒരു ചമ്മിയ മോന്തയോടെ ശ്യാംഗോപൻ അടുത്ത പാദസരം തിരഞ്ഞു .

രചന: ഡോ റോഷിൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters