ഇത്ര ബുദ്ധിമുട്ടി എന്തിനാട ചക്കരെ നീ ഇത് കുടിക്കുന്നത്

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

” ഇത്ര ബുദ്ധിമുട്ടി എന്തിനാട ചക്കരെ നീ ഇത് കുടിക്കുന്നത്…”

പിന്നിലെ വിളികേട്ട് തിരിഞ്ഞ് നോക്കി… കൈയിൽ ഇരുന്നാ ഗ്ലാസ്സ നിലത്ത് വീണ് പൊട്ടി..

” നീയായിരുന്നോ… ഞാൻ വേറെ ആരോന്ന് കരുതി പേടിച്ചു.. ”

” ആഹാ ബസ്റ്റ് ‘…. അവളും തേച്ചു അല്ലെ.. പോട്ടാടാ.. ഞാൻ നിനക്കൊരു കമ്പനി തരാൻ വന്നതാ ഇനി ഒറ്റയ്ക്ക് കുടിച്ച് നശിക്കണ്ടാ എന്ന് വിചാരിച്ച്…”

പേടിക്കണ്ടാ… എന്റെ അമ്മവന്റെ മോള് തന്നെ… എല്ലാം തികഞ്ഞ് ഒരു താന്തോന്നി… കുരീപ്പ്

“അതിന് ഇനി ഒന്നും ഇല്ലാ… എല്ലാം കഴിഞ്ഞു പാറു… ”

മുഖത്ത് എന്തോ അവളുടെ അപ്പനെ ഞാൻ തല്ലിയാ പോലെ ഒരു ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു…

” നാണം ഉണ്ടോടാ… ചെക്കാ നിനക്ക് ഇങ്ങനെ കിടന്ന് മോങ്ങാൻ… അയ്യെ.. ”

” നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ പാറു ആത്മാർത്ഥമായി… അപ്പോൾ അറിയാം അതിന്റെ ഒരു വേദന….. ”

ചിരി നിർത്താതെ എന്റെ തോളിൽ തല ചായിച്ച്… കവിളിൽ പതിയെ തലോടി….

” നീ ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും…. സ്വന്തമെന്ന് കരുതി സ്നേഹിക്കുമ്പോഴും.. തിരികെ കിട്ടാത്തെ സ്നേഹത്തെ ഓർത്ത് കരയാതെ … വീണ്ടും വീണ്ടും പ്രണയിക്കുന്നത് കണ്ടിട്ടുണ്ടോ…”

നിറഞ്ഞ് ഒഴുകിയിരുന്നു മിഴികൾ…. കവിൾത്തടങ്ങൾ വാടിത്തുടങ്ങി. പതിയെ ഞാൻ ആ കൈകൾ ചേർത്തണച്ചു.

“ആരാ ടീ പാറു…. ആ ഭാഗ്യവാൻ. നിന്നെ വേണ്ടെന്ന് പറയാൻ.. പറയടോ നമ്മുക്ക് ശരിയാക്കാം…… ”

മഞ്ഞ് തിമിർത്ത് പെയ്യുന്നുണ്ട്… കുളത്തിലെ വെള്ളത്തിൽ നിലാവ് പോലെ വിരിഞ്ഞ് നിൽപ്പാണ് ആ പരൽമീൻ മിഴികൾ…

”’നീ…. നീയാണ് എന്നെ പ്രണയം.. ”

കേട്ടത് ഫിറ്റും പുറത്തായത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ലെ ….. വിശ്വാസിക്കാൻ പറ്റുന്നില്ലൊ

” നീയാ ഫിറ്റ് അതോ ഞാനോ…..”

പതിയെ എഴുന്നേറ്റ് എന്റെ കഴുത്തിൽ കൈകൾ ചേർത്ത്… ചുണ്ടുകൾ പതിയെ കവിളോരം വച്ച്…

” നീ പോയി നോക്കിട്ട് വാടാ….”

കുളത്തിൽ തള്ളിയിട്ടു ആ തെമ്മാടി… പെണ്ണ് കുടിച്ച് കള്ളിന്റെ മപ്പ് ഇറങ്ങി’. ഒരു കുഞ്ഞ് ചെമ്പകം ഇതൾ വിരിഞ്ഞപോലെ നിൽപ്പാണ് അവൾ പതിയെ കയറി ചെന്നു..

” ഞാൻ കര്യമായിട്ട് പറഞ്ഞതാ ടാ.. നീ അറിയാതെ ഞാൻ നിന്നെ പ്രണയിച്ചിരുന്നു… വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാവുന്നതിൽ അപ്പുമായിരുന്നു… പക്ഷെ നിനക്ക് അപ്പോഴും ഇഷ്ടം വേറെയായിരുന്നു.. അതാ ശല്യം ചെയ്യാതെ പുറത്ത് തെമ്മാടിയായ് നടന്നത്… ഈ അവസ്ഥയിൽ പറയുന്നത് ശരിയാണോ എന്ന് ഒന്നും അറിയില്ലാ… നിന്റെ പേരിന് ഒപ്പം എന്റെ പേര് ചേർത്തൂടെ……”

” എപ്പോഴും ആലോചിക്കാറുണ്ട്…. ഇതു പോലെ ഒരു കുറുമ്പിനെ കെട്ടാൻ. പക്ഷെ കിട്ടിയത് ഒക്കെ നല്ല തേപ്പ്ക്കാരിയായിരുന്നു.. ചില ഇഷ്ടങ്ങൾ അങ്ങനെയാണ് നമ്മൾ തേടി പോയാലും കിട്ടില്ലാ…. അത് നമ്മളെ തിരഞ്ഞ് വന്നോളം… അത് കൊണ്ട് ഞാൻ നിന്നെ അങ്ങ് കെട്ടാൻ തീരുമാനിച്ചു…”

നാണം കൊണ്ട് ആദ്യമായി അവളുടെ കവിളുകൾ തുടുത്തു….. ചിരിയിൽ മിഴികൾ നിറഞ്ഞ് ഒഴുകി ആ പാവടക്കാരിയുടെ…

” ഇപ്പോഴോ….. നീ പോടാ ചെക്കാ.. ”

പതിയെ ചെന്നു അവളെ പൊക്കിയെടുത്ത്… നടന്നു നാണം’ കൊണ്ട് എന്റെ കഴുത്തിൽ പിടിമുറുക്കുന്നുണ്ടായിരുന്നു കരിമഷി കണ്ണുകൾ മിന്നിതിളങ്ങുന്നുണ്ടായിരുന്നു…. അവളെയെടുത്ത് ഓരോ പടവുകൾ കയറുമ്പോഴും ഉള്ളിൽ കുളിർ പെയ്യുന്നുണ്ട്.. എൻ അരികിൽ പ്രണയത്തിന് പൂക്കാലം ഒരുക്കി എനിക്കായ് കാത്തിരിക്കാൻ അവ’ൾ ഉണ്ടന്നെ അറിയാതെ പോയിരുന്നു…. ഞാൻ ചില ഇഷ്ടങ്ങൾ അങ്ങനെയാണ് പ്രതീക്ഷിക്കാതെ വന്നിചേരും…. നിഴപോലെ.മഴയായ് മഴവില്ല് തീർക്കാൻ..

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters