ഭാര്യയോട് സ്നേഹം ഇല്ലെന്നു പറയുകയും ചെയ്യും നമ്മൾ അടുക്കൽ ചെന്നാലോ ഭയങ്കര ജാടയും…

രചന : Akhila

“” ദേ ഉണ്ണിയേട്ടാ വിടുന്നുണ്ടോ അമ്മ കാണും വിട്ടേ……… “”

“”ഭാര്യയോട് സ്നേഹം ഇല്ലെന്നു പറയുകയും ചെയ്യും നമ്മൾ ചെന്നാലോ ഭയങ്കര ജാടയും………… ഞാനില്ലേ…… !! “”

പിണങ്ങല്ലേ ഉണ്ണിയേട്ടാന്നും പറഞ്ഞു നിക്കിട്ടൊരു ഞുള്ളും തന്ന് അവളു പോയി….

അവൾക്കിന്നും ആ 5 ആം ക്ലാസ്സ്‌കാരിടെ കുറുമ്പും കുസൃതിയും ആ……. അയ്യോ…. ഞാൻ ആരാന്നു പറഞ്ഞില്ലല്ലോ ഇപ്പൊ ഞാൻ ഒന്ന് കെട്ടിപിടിച്ചതിനു ഉറഞ്ഞു തുള്ളിയ എന്റെ ഭാര്യയുടെ പ്രിയതമൻ ആണുഞാൻ….. (ഇടക്കൊക്കെ അവളുടെ ചെണ്ടയും ) എന്നാലെന്താ ചങ്ക് പറിച്ചു തരും എന്റെ പെണ്ണ്……………..

ഞാൻ എന്റെ കുശുമ്പിപാറുനെ ആദ്യം കാണുന്നത് 3 ൽ പടിക്കുമ്പോഴാ….. എന്റെ പ്രിൻസിപ്പീൻസിനൊത്തു നേരത്തെ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽനു പോകാൻ കഴിയാത്ത കൊണ്ട് ഞാൻ എന്റെ പെണ്ണിന്റെ സ്കൂളിൽ ചേർന്നു…

എന്നിട്ടും എന്റെ ഭാര്യ എന്നുപറയുന്ന ആ പിശാശ് ( അവളുടെ മുഖം ഒക്കെ ചുവന്നു വരാൻ തുടങ്ങി അപ്പൊ ഞാൻ പറഞ്ഞത് ഏറ്റു….. അവൾക്കു അങ്ങനെ തന്നെ വേണം ) ഒന്നു ചിരിച്ചു കാണിച്ചു പോലും ഇല്ല….. എന്തൊരു ജാഡയാണോ…… !

ഒന്നു മിണ്ടുക പോയിട്ട് ഓള് തിരിഞ്ഞു നോക്കുക പോലും നോക്കിയില്ല ഡാങ്കിനി…… പാവം ഞാൻ…. പിന്നെ ഞാനും വിട്ടു കൊടുത്തില്ല… കളി എന്നോടൊ…..

പിന്നെ 12 ന് പഠിക്കുമ്പോൾ എനിക്കൊരു ആവശ്യത്തിന് ഞാൻ അവൾക്കൊരു മെസ്സേജ് അയച്ചു അതിനു അവൾ എന്നോട് ചൂടായി. കാര്യം വളരെ സിമ്പിൾ ആന്നെ അവളുടെ കൂടെ പഠിക്കുന്ന കുട്ടിയെ എനിക്ക് സെറ്റ് ആക്കണം….. അതിനാണ് ഭദ്രകാളി എന്റെ നേർക്ക് വെട്ടുകത്തിയും ശൂലവുമൊക്കെ ആയി വന്നത്……

ഈ വഴക്ക് അവസാനിക്കുന്നത് 7 ക്ലാസ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങുമ്പോഴാ…. ന്തായാലും ആ ഗ്രൂപ്പ്‌ തുടങ്ങിയ അഭിയോട് ഒരുപാട് നന്ദി ഉണ്ട്…. but ചില സമയം ഈശ്വരാ ഭഗവാനെ അഭിക്ക് നല്ലത് മാത്രം വരുത്താണെന്ന് പ്രാധിക്കാരും ഉണ്ട്… അങ്ങനെ ആണ് തെറ്റിദ്ധാരണകൾ ഒക്കെ മാറ്റി ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആകുന്നത്

അപ്പോളാണ് ഞാൻ അറിയുന്നത് അവളുടെ മനസിൽ മറ്റാരോആണെന്ന്….. പിന്നെ ഞാൻ അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട് എല്ലാം എന്നോട് തുറന്നു പറയുമായിരുന്നു… അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് അവൾ വെറും പാവമാണെന്ന് ( ഇടക്ക് സുഗിപ്പിക്കലൊക്കെ വേണം എനിക്കി ജന്മം മൊത്തം കിടക്കുവല്ലേ അവളുടെ കൂടെ ) പിന്നെ വെറും പൊട്ടിയും എന്താന്ന് അറിഞ്ഞൂടാ ഇടക്ക് സത്യം പറയും…

ആദ്യമായി അവളിലെ പ്രേണയിനിയെ ഞാൻ തിരിച്ചറിഞ്ഞു അത് അർഹതയില്ലാത്ത ഒരാൾക്കാണല്ലോ ലഭിക്കുന്നത് എന്നോർത് ഞാൻ ഒരുപാട് വിഷമിച്ചു ആ സ്നേഹം എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നു കൊതിച്ചു…..

അവൻ ഒരുപാട് വേദനിപ്പിച്ചിട്ടും, മാറ്റി നിർത്തിയിട്ടും, അകറ്റിയിട്ടിട്ടും, പിന്നേം പിന്നേം അവൾ അവനായി കാത്തിരുന്നു. അപ്പോഴെല്ലാം അവളെ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.. എനിക്ക് നഷ്‌ടമായ എന്റെ പെണ്ണിനെ ഓർത്തു കരഞ്ഞു… പിന്നെ അവൾ അവനൊരു ഭാരമായി എല്ലാം ഒരു ബ്ലോക്കിൽ അവസാനിച്ചു.

സ്നേഹിച്ചവരെല്ലാം അവളെ തോൽപ്പിച്ചെന്ന് പറയുമ്പോൾ എനിക്ക് ഉറക്കെ പറയണമെന്നുണ്ടായിരുന്നു നീ ഒറ്റക്കല്ല ഞാൻ ഉണ്ടെന്നു… എന്തോ കഴിഞ്ഞില്ലാ

എന്നാലും അവൾ സ്വന്തം ജീവനേക്കാൾ ഏറെ അവനെ സ്നേഹിച്ചിരുന്നു… അതുകൊണ്ടല്ലേ സ്വന്തം ജീവൻ പോലും അവൾക്കു മുന്നിൽ ഒന്നും അല്ലാണ്ടായത്…. അവൾക്കുവേണ്ടിയുള്ള എന്റെ കണ്ണീരു കണ്ടിട്ടാവാം ദൈവം അവൾക്കു ജീവിതം തിരിച്ചു നൽകി.

ഇനി ഒരു പ്രേമവും വേണ്ടെന്നു പറയുമ്പോൾ നിറഞ്ഞൊഴുകിയ അവളുടെ കണ്ണീർ വന്നു വീണത് എന്റെ നെഞ്ചിലാ…….. അതെന്നെ ചുട്ടു പൊള്ളിച്ചു പക്ഷെ ഉള്ളിലെ പ്രണയം തുറന്നു പറയാൻ മാത്രം എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല………..

അവളുടെ എല്ലാ ദുഖത്തിലും സന്തോഷത്തിലും ഒരു നല്ലകൂട്ടുകാരനായി കൂടെ നിന്നപ്പോഴെല്ലാം ഞാൻ അവളെ ഒരുപാട് സ്നേഹിച്ചു……

ഞാൻ എപ്പോഴും അവളോട് പറയും അവളെ സ്നേഹിക്കുന്ന ജീവനെ പോലെ കാണുന്ന ഒരു ചെക്കെൻ വരുമെന്ന്… ആരു കേൾക്കാൻ അവളുടെ അച്ഛൻ അതായത് ന്റെ അമ്മായിയച്ഛൻ കൊണ്ടുവരുന്ന ഒരു കോന്തനെ കെട്ടേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ അവൾ ഒരിക്കലും പ്രേതിക്ഷിച്ചു കാണില്ല അവളെ കെട്ടാൻ പോകുന്ന ആ സുന്ദരനും സുമുഖനും ഞാൻ ആയിരിക്കുമെന്ന്…

ന്തായാൽ ന്താ ഒടുക്കം ന്റെ പെണ്ണിനെ എനിക്ക് തന്നെ കിട്ടി…..

ഇനി നിങ്ങൾ പറ ഈ ഒറ്റ ഒരുത്തി കാരണം പ്രേമിച്ചു നടക്കാൻ പറ്റിയ എത്ര വർഷാ പോയേ…… എത്ര കൊല്ലം… ഈ ഒറ്റ ഒരുത്തി കാരണമാ….

“” അമ്മേ…….! “” തിരിഞ്ഞു നോക്കിയപ്പോൾ ദേ ചട്ടുകവും കൊണ്ട് നിക്കുന്നു… ഓൾടെ ആ നിൽപ്പ് കണ്ടപ്പോൾ പണ്ട് സ്കൂളിൽ പോവാതിരുന്നപ്പോൾ അമ്മ തല്ലിയതാ ഓർമ വന്നേ… അതല്ലല്ലോ പ്രശ്നം..

“” ഡി.. എന്തിനാ എനിക്കിട്ട് തല്ലിയത്…? “”

“” ഹും.. ! ഞാൻ കാരണം ആണോ കൊരങ്ങാ ഇത്രേം കാലം പോയത്…? “”

“” ഹാ.. അതെ എന്താ സംശയം…? “”

“” അപ്പൊ പിന്നെ നീ എന്നാ മലമറിച്ചോണ്ടിരിക്കുവായിരുന്നു…? മിണ്ടാനായിരുന്നു “”

“” നീ കാരണാഡി “”

“”” അല്ല.. നീ “”

“” നീ “”

“” ഉണ്ണി….. രാവിലെ തുടങ്ങിയോ രണ്ടും കൂടെ..? “”

“” അമ്മേ ഈ ഏട്ടൻ വെറുതെ….. “”

“” ഡാ “”

ഇതിപ്പോ കഷ്ടായല്ലോ രാവിലെ തന്നെ എല്ലാം എല്ലാം എന്റെ തലയിൽ ആയല്ലോ ദൈവമെ…..

അവിടെ നിക്കെടി രാവിലെ തന്നെ എന്നെ ചീത്ത കേൾപ്പിച്ചിട്ടു അങ്ങനെ നീ പോവണ്ട…. കളി എന്നോടൊ ബാല…. ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി….. ദേഷ്യമൊക്കെ പോയി പെണ്ണിന്റെ മുഖം ചുവന്നു വരുന്നുണ്ട്…..

പോയത് വർഷങ്ങൾ അല്ലെ ഈ ജന്മം മുഴുവൻ ഞാൻ നിന്റെ കൂടെ ഇല്ലെന്നു പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…..

അല്ല നിങ്ങൾ ഇവിടെ എന്നടുക്കുവാ ഈ പാവം ഭാര്യയും ഭർത്താവും ഒന്നു പ്രേമിച്ചോട്ടെ…..

അല്ലെല്ലേ ഇവള് കാരണം എന്റെ എത്ര കൊല്ലം പോയതാ……

“” അയ്യോ…… ! ”

ആരും പേടിക്കേണ്ട… എനിക്കൊന്നും ഇല്ല….

ദിവൾ എന്നെ കൊന്നില്ലെങ്കിൽ പിന്നെ കാണാം……

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Akhila

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters