രചന : Safwan ibn muhammad
കല്യാണവീട്ടിൽ നവദമ്പതികളുടെ ചുറ്റും കൂടിയവരൊക്കെ പെടുന്നനെ നിശബ്തരായി…. ചിലർ മൂക്കത്ത് വിരൽ വെച്ചു എന്താ ഇതെന്ന മട്ടിൽ നിന്നു…
എനിക്കും എന്താണ് നടക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായില്ല…. ചുറ്റുമുള്ളവരുടെ സഹതാപം കലര്ന്ന നോട്ടത്തിൽ എൻ നെഞ്ചകം പതിവിലധികം മിടിക്കാൻ തൊടങ്ങി..
പുതുമണവാട്ടിയായി എന്റെ ജീവന്റെ പാതിയായി കടന്നുവന്നവൾ… വിറയലോഡ് കൂടി നിലത്ത് വീണുകിടക്കുന്നു… വായിൽ നിന്ന് നുരയോക്കെ വരുന്നുണ്ട്….
കാണുമ്പോ ഭയം തോന്നുന്നു…
” ഉപ്പാ പെട്ടെന്നൊരു ചാവി ഇങ്ങെടുക്കി….. ”
മൂത്തസഹോദരൻ ശബ്‍ദമുയർത്തി ഉപ്പയോട് ആജ്ഞാപിച്ചു…
എന്ത് ചെയ്യണം എന്നറിയാതെ ഒരു പകച്ചിലോടെ ഞാൻ ഇരുന്നിടത്ത് തന്നെ ഇരുന്നു…
ഉപ്പ വീട്ടിനകത്ത് കയറി ചാവിക്കൂട്ടം എടുത്തുവന്നു…. അവളുടെ കയ്യിൽ ബലമായി പിടിപ്പിച്ചു…
പാവം… അപ്പോഴും വിറയലോടെ നിലത്ത് കിടന്നു പുളയുന്നുണ്ടായിരുന്നു…
എന്തെല്ലാം സ്വപ്‌നങ്ങൾ ആയിരുന്നു… എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിയുന്ന പോലെ… കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി…
മെല്ലെ എണീറ്റു താഴെ അവളോട് ചേർന്നിരുന്നു.. വിറയൽ മാറാതെ കിടക്കുന്ന സെമീറയെ നോക്കി ഇറ്റിവീഴുന്ന കണ്ണീർ തുടച്ചു…. അവളുടെ വായിലൂടെ ഒലിച്ചിറങ്ങുന്ന നുര മെല്ലെ കൈ കൊണ്ട് തുടച്ചു നീക്കി…
” അഹമ്മദേ…. അന്റെ വായിൽ എന്തെ നാവില്ലായിരുന്നോ ഞങ്ങളോട് ഒരു വാക്ക് പറയാൻ…. ”
വികാരനിർഭരമായ നിമിഷങ്ങൾക്കിടയിൽ എന്റെ ഉപ്പ സമീറയുടെ ഉപ്പയുടെ മുഖത്ത് നോക്കി ഗർജ്ജിച്ചു…
എന്തുത്തരം പറയാണെമെന്നറിയാതെ ആ പാവം വിയർക്കുന്നുണ്ടായിരുന്നു… ” ചോദിച്ചത് കേട്ടില്ലേ അന്റെ സുഗല്യത്ത മോളെ ഇന്റെ മോന്റെ തലേൽ കെട്ടി വെച്ചു ഞങ്ങളെ ചതിക്കാൻ നോക്കുവായിരുന്നു ല്ലേ… ??? ”
” ഉപ്പാ വേണ്ട… മൂപ്പരോട് തർക്കിക്കണ്ടാ.. കഴിഞ്ഞത് കഴിഞ്ഞു വേഗം മ്മക്ക് ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കാ.. ”
അവളുടെ ചാരെ നിലത്തിരുന്ന ഞാൻ എങ്ങനൊക്കെയോ വാക്കുകൾ വിക്കി പറഞ്ഞൊപ്പിച്ചു..
” ഇയ്യ് മിണ്ടരുത് കുഞ്ഞാവേ…. ഇന്നെന്നെ കണ്ടത് നന്നായി അല്ലെങ്കിൽ… ”
” ഹസീബേ ഇയ്യ് വണ്ടി സ്റ്റാർട്ടർക്കിക്കാ… മ്മക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം… ”
എവിടുന്നോ കിട്ടിയ ധൈര്യം.. സംഭരിച്ചു ഞാൻ അനിയനോട് ഉത്തരവിട്ടു… പെടുന്നനെ സമീറയെയും കൂട്ടി നേരെ ഹോസ്പിറ്റലിലേക്ക്..
അപ്പോഴും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ചെറുവിറയലോടെ അവളെന്റെ മടിയിൽ തലവെച്ചു കിടന്നു…
ഹോസ്പിറ്റലിൽ എത്തി പരിശോധനയും ചെക്കപ്പും എല്ലാം കഴിഞ്ഞു ഡോക്ടർ വിധിയെഴുതി…
“അപസ്മാരം ആണ്… തുടക്കം ആയത്കൊണ്ട് ട്രീറ്റ്മെന്റിലൂടെ ശരിയാക്കിയെടുക്കാം…. പക്ഷേ നല്ല ക്ഷമ വേണം.. കാരണം പെട്ടെന്ന് ഒക്കെ ഇതുപോലെ സംഭവിക്കാം… ”
അൽപാശ്വാസം പോലെ ശരിയാക്കിയെടുക്കാം എന്ന വാക്ക് മനസ്സിലേക്ക് ഓടിക്കയറി..
ആ സമയം മുഴുവുനും വീട്ടിൽ കാരണവന്മാരും ഉപ്പയും ഭയങ്കര ചർച്ചയിൽ ആയിരുന്നു.. . ” അപസ്മാര ഉള്ള തലക്ക് വെളിവില്ലാത്ത മോളെ ഇന്റെ മോന്ക്ക് വേണ്ട…. ഓന്ക് പഠിപ്പ് ണ്ട് നല്ല ജോലി ണ്ട്.. ഇതിലും നല്ല പെണ്ണിനെ ഇഞ്ഞും കിട്ടും.. അതോണ്ട് തൽക്കാലം ഈ ബന്ധം ഞമ്മൾക്ക് ഇവടെ വെച്ചു പിരിക്കാം ”
കോടിതിയിലെ ജഡ്ജിന്റെ വിധിയെന്നോണം ഉമ്മറത്തു കൂടിയ കാരണവന്മാരിൽ നിന്നും ഉപ്പ എഴുന്നേറ്റ് നിന്ന് വിധിയെഴുതി
കാതിലേക്കടിച്ചു കയറിയ സ്വരത്തിന്റെ കാഠിന്ന്യം കൊണ്ടാവണം സമീറയുടെ ഉപ്പയുടെ കണ്ണീർ ഇടതോരാതെ ഒഴുകുന്നുണ്ടായിരുന്നു
വിധിവന്നതൊന്നും അറിയാതെ ഹോസ്പിറ്റലിൽ സമീറക്ക് വേണ്ട പരിചരണം നൽകിക്കൊണ്ടിരുന്നു ഞാൻ…
“അഡ്മിറ്റ് ഒന്നും ചെയ്യുന്നില്ല സഫ്‌വാൻ.. ഇതിനുള്ള ട്രീറ്റ്‌മെന്റ് ഈ ഹോസ്പിറ്റലിൽ ഇല്ല കൊറച്ചു ദൂരയാ കൊണ്ടോവാൻ തയ്യാറാണെങ്കിൽ ഞാൻ അങ്ങോട്ട് റഫർ ചെയ്യാം..”
ഒരുനിമിഷം ആലോചിക്കാതെ സമ്മതം മൂളി….
കാരണം കൊറച്ചു നാളെ ആയിട്ടുള്ളുവെങ്കിലും അവളെനിക്ക് ജീവനായിരുന്നു…
നിക്കാഹിന് ശേഷം മൂന്നുമാസത്തോളം കാത്തിരിക്കേണ്ടി വന്നു കല്ല്യാണത്തിന്.. ആ മൂന്നുമാസം ഞങ്ങള് പ്രണയിച്ചു…
പാതിരാത്രിയിൽ മയങ്ങാൻ വിടാതെയുള്ള അവളുടെ സംസാരം… വാശി. കുറുമ്പ് ഇതൊക്കെ മതിവരാതെ ഞാൻ ആസ്വദിക്കുകയായിരുന്നു…
പക്ഷേ എല്ലാം ഒരുദിനം കൊണ്ട് തകർന്നടിയുന്നത് കാണുമ്പോ സഹിക്കാനാവുന്നില്ല ഹോസ്പിറ്റലിൽ നിന്ന് ഡോക്ടറുടെ നിർദ്ദേശവും സ്വീകരിച്ചു്… ഡിച്ചാർജ് വാങ്ങി അനിയന്റെ ഒപ്പം സമീറയെ കൂട്ടി വീട്ടിലേക്കു പോയി..
പഴയ ഉന്മേഷം മുഖത്ത് കാണുന്നില്ല എങ്കിലും മുഖതാ പുഞ്ചിരി ഉണ്ടായിരുന്നു… മുന്നേ എന്താണ് സംഭവിച്ചത് എന്നറിയാതെ അപ്പോഴും അവളെന്നെ നോക്കി ചിരിച്ചു.
വീടിന്റെ പോർച്ചിൽ കാർപാർക്ക് ചെയ്തു ഉമ്മറത് കൂടിയ കാരണവന്മാരുടെ ഇടയിലേക്ക് സമീറയെയും കൂട്ടി കടന്നു ചെന്നു…
” എങ്ങട്ടാ… ഇവളേം കൂട്ടി… താ ഓളെ ഉപ്പ കാത്തുനിക്കുന്നു ഓളെ കൊണ്ടോവാൻ.. ”
ഉപ്പയുടെ ശബത്തിന് കനം അൽപ്പം കൂടുതൽ ആയിരുന്നു..
” എങ്ങട്ട് കൊണ്ടോവാൻ…. ഇതെന്റെ ഭാര്യയാണ് പെട്ടന്ന് വന്ന പടച്ചോന്റെ പരീക്ഷണം കൊണ്ട് പിരിയാൻ അല്ല ന്റെ തീരുമാനം… നാളെ ട്രീറ്റ്മെന്റിന് വേണ്ടി എറണാംകുളം പോവും അതോണ്ട് ഇവളിവിടെ തന്നെ നിക്കും.. ”
” കുഞ്ഞാവേ എത്താ ഇയ്യീ പറീണത്…. ഓളൊരു മനോരോഗി അല്ലെ…. അതിനി എന്ന് മാറുമെന്ന് വ്യാരിച്ചിട്ടാ.. അനക്കൊരു നല്ലജീവിതം ഓളോടൊപ്പം കിട്ടും തോന്നുണ്ടോ ??”
” ഉണ്ടുപ്പാ നല്ല പ്രതീക്ഷ ണ്ട്… കാരണം തുടക്കം ആയോണ്ട് മാറ്റിയെടുക്കാൻ പറ്റും ന്ന് ഡോക്ട്ടർ പറഞ്ഞു… പിന്നെ ഞാനിവളെ ഭർത്താവ് ആണ് എന്ത് വിഷമത്തിലും സന്തോഷത്തിലും അതെത്ര വലുതായാലും കൂടെ നിക്കണം ന്നല്ലേ…. അല്ലാതെ ഭാര്യക്ക് ഒരു രോഗം വന്നപ്പോ തള്ളിപ്പറയുന്നുവന് ഭർത്താവ് ആവോ…. അതേപോലെ പടച്ചോന് പറഞ്ഞിട്ടില്ലേ ഭർത്താവിന്റെ വാരിയെല്ല് കൊണ്ടാണ് ഭാര്യയെ ശ്രഷ്‌ടിക്കുന്നതെന്ന്.. അപ്പൊ നമ്മുടെ വാരിയെല്ലിന് എന്തേലും സംഭവിച്ചാൽ മ്മള് തള്ളിപ്പറയോ ?? ”
നിറകണ്ണുകളോടെ എന്റെ വാക്കുകൾ അവസാനിച്ചപ്പോ എന്റെ തോളിലേക്ക് ചാഞ്ഞു സമീറയും കരയുന്നുണ്ടായിരുന്നു….
” സമീ കരയാതെ അകത്തു റൂമീ പോയി കിടന്നോ നാളെ രാവിലെ പോണ്ടതാ… ചെല്ല് മരുന്ന് കുടിക്കാൻ മറക്കണ്ടാ… ”
അതുപറഞ്ഞു അവളെ റൂമിലേക്ക് പറഞ്ഞയക്കുമ്പോ വീട്ടിൽ കൂടിയവരൊക്കെ കണ്ണീർ നനഞ്ഞപോലെ തോന്നി എനിക്ക്….
( ശുഭം… )
കഥയും കഥാപാത്രങ്ങളും എന്നോട് മാത്രം സമം ചേർത്തിക്കൊണ്ട്…. ലൈക്ക് കമന്റ് ചെയ്യണേ…
രചന : Safwan ibn muhammad