ജീവിതത്തിൽ തനിക്ക്ഭ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്, അതും പേര് പോലും പറയാതെ പൊയ്ക്കളഞ്ഞു…

രചന : Sooraj S Nair

ആ യാത്രയിൽ…. 🚲

നീലക്കുറിഞ്ഞി !

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന അതിമനോഹരമായ പൂവ്..!ആ പൂവിനെ തേടിയുള്ള യാത്രയിലാണ് കൂട്ടുകാരായ അർജ്ജുനും അഭിയും ..ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വീണ് കിട്ടിയ യാത്രയാണ് . നീലകുറിഞ്ഞിയെ തേടി രാജമലയിലേയ്ക്ക് ..

ഉരുളൻ കല്ലുകൾ വഴിയരികിലേയ്ക്ക് തട്ടിത്തെറിപ്പിച്ചു കൊണ്ട് വണ്ടി ടാറിട്ട റോഡിൽ നിന്നും ഓഫ്‌ റോഡിലേയ്ക്ക് കയറിയപ്പോഴേയ്ക്കും നേരം സന്ധ്യ മയങ്ങിരുന്നു.അധികദൂരം പിന്നിടുന്നതിന് മുന്നേയാണ് പ്രതീക്ഷികാതെയുള്ള ആ കാൾ എന്നെത്തേടിയെത്തിയത് ..

വല്യച്ഛനാണ്

“അർജ്ജൂ,നിന്റെ അച്ഛന് ആക്സിഡന്റ് ആയെടാ ..ഒന്ന് നീ വേഗം ഹോസ്പിറ്റൽ വരെ വരണം,കുറച്ച് സീരിയസ് ആണ് ..” ഇത്രയും പറഞ്ഞ് കോൾ കട്ടായി…

“നാശം…അയാളിത് ആരുടെ വായിൽ നോക്കി കൊണ്ട് ചാടിയതാ …മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ ആയിട്ട് ” ഇത്രയും പറഞ്ഞു കൊണ്ട് അവൻ ബുള്ളെറ്റിന്റെ ബ്രെക്ക്‌ ചവിട്ടി..ചരലിലൂടെ കുറച്ചു ദൂരം നിരങ്ങി ആ ബുള്ളറ്റ് നിന്നു..

സന്ധ്യയ്ക്ക്ചീ കൂടണയാനുള്ള പക്ഷികളുടെ കല പില ഒച്ചയും ചീവീടുകളുടെ ഒച്ചയും അവിടെങ്ങും ശബ്ദമുഖരിതമാക്കിയിരുന്നു..പെട്ടെന്ന് ഉള്ള വണ്ടിയുടെ ബ്രെക്ക് ചവിട്ടൽ അഭിയേയും ഒന്ന് ഭയപ്പെടുത്തിയിരുന്നു ..

“എടാ,എന്ത് പറ്റി ? വണ്ടിയെന്താ ചവിട്ടിയെ ?”

“എന്തോന്ന് പറ്റാൻ ? ഈ ട്രിപ്പ് കാൻസൽ ആയി ..എത്ര നാളത്തെ കാത്തിരുപ്പ് ആണെന്ന് അറിയോ ..എല്ലാം വെറുതെ ആയി ..എല്ലാം അയാള് ഒറ്റ ഒരുത്തൻ കൊണ്ട് തുലച്ചു ..”

“എടാ നീ തെളിച്ച് പറ .. ? ആര് കൊണ്ട് തുലച്ചെന്ന് ?”

“പറയാൻ ഒന്നുമില്ല ..എന്റെ അച്ഛൻ വണ്ടിയ്‌ക്കെടുത്ത് കുറുക്ക് ചാടി…ഇപ്പൊ ഹോസ്പിറ്റലിൽ കിടപ്പുണ്ട് …എനിക്ക് വയ്യ അയാളെ പോയി കാണുവാൻ..”

“എന്താടാ നീ ഈ പറയുന്നേ ..ഒന്നുമില്ലേലും നിന്റെ അച്ഛനല്ലേ ?”

അച്ഛൻ ..പ്ഫൂ …അവൻ കാർക്കിച്ച് തുപ്പി

“എടാ ഉണ്ടാക്കിയത് കൊണ്ട് മാത്രം ഒരുത്തനും അച്ഛൻ ആവില്ല ..ആവുമോ? നീ പറ.

എന്റെ അമ്മ മരിച്ചതിൽ പിന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ അയാൾ ? ”

ഡാ നീ ഒന്നടങ്ങ് … ഞാൻ ഒന്ന് അന്വേഷിക്കട്ടെ …എന്നും പറഞ്ഞ് അഭി കൂട്ടുകാർക്ക് ഫോൺ ചെയ്തു ..

“ഡാ സംഗതി കുറച്ച് സീരിയസ് ആണ് ..തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് .സർജ്ജറി വേണ്ടി വരും.നമുക്ക് പോയെ പറ്റു ..നീ കേറൂ,ഞാൻ ഓടിക്കാം ..”

വന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ ബുള്ളറ്റ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി,പാഞ്ഞു..ഹോസ്പിറ്റൽ എത്തിയപ്പോഴേയ്ക്കും ഓപ്പറേഷനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു.വണ്ടിയിൽ നിന്ന്ഓ ഇറങ്ങാൻ കൂട്ടാക്കാതെ നിന്ന എന്നെയും പിടിച്ചു വലിച്ചു കൊണ്ട് ചെന്ന് അഭി ഡോക്ടറോട് കാര്യങ്ങൾ എല്ലാം അന്വേഷിച്ചു,

“കുറച്ച് സീരിയസ് ഇഞ്ച്വറി ആണ് ..ഹെഡിൽ ബ്ലഡ് ക്ളോട്ടിങ്ങ് ഉണ്ട്. ”

ഇത്രയും പറഞ്ഞപ്പോഴേയ്ക്കും നേഴ്സ് കുറേയേറെ പേപ്പറുകളുമായി വന്നു ..

“എന്താ പേഷ്യന്റ്മായുള്ള റിലേഷൻ ?”

“അത് …”

“എന്തോന്ന് അത് ..താനിങ്ങനെ മിഴിച്ച് നിൽക്കാതെ കാര്യം പറയുന്നുണ്ടോ ..ഓരോ നിമിഷവും വിലപെട്ടതാ ..മാത്രവും അല്ല ..ഇതിച്ചിരി ക്രിട്ടിക്കൽ കേസ് ആണ് ..”

അറപ്പോടെ ഞാൻ പറഞ്ഞു “മകൻ”

അവിടെവിടെയായി ഒപ്പിട്ടിട്ടു.പിന്നീട് അങ്ങോട്ട് ഓപ്പറേഷനുള്ള പണത്തിനായുള്ള ഓട്ടം ആയിരുന്നു ..ഒരു വിധം കയ്യിലൊള്ളതൊക്കെ വിറ്റു പെറുക്കി ഹോസ്പിറ്റലിൽ കൊണ്ട് കാശ് കെട്ടി വച്ചു ..അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞു ..ഐസിയുവിൽ നാല് ദിവസം ഇട്ടിരുന്ന ശേഷം റൂമിലേയ്ക്ക് മാറ്റി…

“ഡാ അഭി ഇനിയിപ്പോ എന്ത് ചെയ്യുമെടാ … ഒരാളും ഇല്ലല്ലോ ഒരാവശ്യം വന്നപ്പോൾ തിരിഞ്ഞുനോക്കുവാൻ ..? പണ്ട് പണം ഉണ്ടായിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ ആരും ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ലലോ ? ”

“അവർ നോക്കിയില്ലേൽ നോക്കണ്ട.എത്ര ദ്രോഹിച്ചാലും ഈ കിടക്കുന്നത് നിന്റെ അച്ഛനാണ്.നീയേ ഉള്ളു ഇപ്പോൾ സഹായത്തിന്,അത് മറക്കരുത് ”

അച്ഛൻ ! ഒരു നിസ്സംഗതയോടെ അർജ്ജുൻ ആ ശരീരത്തിലേയ്ക്ക് നോക്കി ..

ശരീരത്തിൽ വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണ് തുടങ്ങിയിരിക്കുന്നു ..മുടിയിഴകളിൽ പലതും വെള്ളിനൂലുകളിലേയ്ക്ക് ചേക്കേറി കഴിഞ്ഞിരിയ്ക്കുന്നു ..ചുണ്ടുകളെല്ലാം വറ്റി വരണ്ട് ശോഷിച്ച് എല്ലും തോലുമായൊരു രൂപം..ആ നോട്ടം എന്തോ അങ്ങനെ നോക്കികൊണ്ട്പി നില്ക്കാൻ എനിക്കായില്ല.മിഴികൾ പിൻവലിച്ചു കൊണ്ട് അഭിയെ വീട്ടിലേയ്ക്ക് അയച്ചു..വല്യച്ഛനും മറ്റു ബന്ധുക്കളും ഓപ്പറേഷൻ കഴിഞ്ഞ ഉടനെ വീട്ടിലെ പ്രാരാബ്ധവും മറ്റും പറഞ്ഞ് പിൻവലിഞ്ഞു ..ആ റൂമിൽ ഞാനും അച്ഛനും മാത്രമായി ..

ഞാൻ പതുക്കെ വെളിയിൽ ഇറങ്ങി ..യാത്ര പോവാൻ ആവാഞ്ഞതിന്റെ ദേഷ്യം ആയിരുന്നു മുഴുവനും ..ജീവിതത്തിൽ ഒറ്റപെട്ടു പോയപ്പോൾ കൂടെ കൂടിയ ഒരു ഭ്രാന്ത് ആയിരുന്നു യാത്ര ..പിന്നെ പിന്നെ അതൊരു ലഹരിയായി മാറി ..അതിനിടയിൽ പെണ്ണും മണ്ണുമെന്നും മനസ്സിൽ പോലും കടന്ന് വന്നിട്ടില്ല ..ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരിയ്ക്കുന്നതിനിടയിലാണ് കാലൊച്ച കേട്ട് മുഖം ഉയർത്തിയത്…

ഒറ്റ നോട്ടമേ നോക്കിയുള്ളൂ ..കണ്ണെടുക്കാൻ പറ്റിയില്ല …ഇഷ്ടമുള്ളവരെ കാണുമ്പോൾ ഇടത്തെ നെഞ്ചിൽ സുഖമുള്ള ആ ഒരു ഫീലിങ്ങ് ഉണ്ടല്ലോ ,അതൊന്നും ഇങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയില്ല .അതിന് ലൈഫിൽ ഒരു തവണ എങ്കിലും പ്രണയിക്കണം. ഇത്രയ്ക്കും സുന്ദരിയായ ഒരു നഴ്‌സിനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല..വലിയ മേക്കപ്പുകൾ ഒന്നും തന്നെയില്ലങ്കിലും ആ മുഖത്തിന്റെ ഐശ്വര്യവും കവിളിലെ ആ കാക്കപ്പുള്ളിയും എന്നെ വല്ലാണ്ട് ആകർഷിച്ചു.ഞാൻ അറിയാതെ ചോദിച്ചു

” മാലാഖയുടെ പേരെന്താ ? ”

മാലാഖയോ ,അതേ ഇയാള് അഞ്ഞൂറ്റിയേഴിൽ കിടക്കുന്ന പേഷ്യന്റിന്റെ ആളാണോ ?

ആണെങ്കിൽ ?

ആണെങ്കിലും അല്ലെങ്കിലും ദാ ഈ ടാബ്ലെറ്റ് ഇത് ഭക്ഷണം കഴിച്ചിട്ട് കൊടുക്കാൻ ഉള്ളതാ ..ധാ ഇത് രാത്രി പന്ത്രണ്ട് മണിക്ക് കൊടുക്കണം ..

“ശെരി,തന്റെ പേരെന്താ ?”

“അയ്യട,തത്കാലം അങ്ങനിപ്പോ പറയുന്നില്ല..താൻ തല്ക്കാലം നഴ്സ് എന്ന് വിളിച്ചാൽ മതി കേട്ടോ ..”

“ഓ ശെരി നഴ്‌സെ ..”

അതും പറഞ്ഞ് അവൾ പോയി ..ജീവിതത്തിൽ തനിക്ക്ഭ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്,അതും പേര് പോലും പറയാതെ പൊയ്ക്കളഞ്ഞു.ഇനി ഇവൾക്ക് വല്ല ഡോക്ടറോടോ പ്രേമമോ മറ്റോ കാണുമോ? ആവോ,ആ പേരൊന്നറിഞ്ഞിരുന്നെങ്കിൽ ..

ഞാൻ പയ്യെ അച്ഛനരികിലേയ്ക്ക് പോയി ..അച്ഛനെ മെല്ലെ തട്ടി വിളിച്ചു

“അച്ഛാ ദാ ഈ ഗുളിക കഴിച്ചേ..”

ദൈന്യതയോടെ എന്റെ കണ്ണുകളിൽ നോക്കി കൊണ്ട് അച്ഛൻ അത് കഴിച്ചു ..വെളിയിലേക്ക് ഇറങ്ങാൻ പോയ എന്റെ കയ്യിൽ മെല്ലെ അച്ഛൻ പിടിച്ചു..

“മോനെ അച്ഛന് തെറ്റ് പറ്റി,പലപ്പോഴും എന്റെ മകനെ മനസിലാക്കാൻ എനിക്ക് ആയിട്ടില്ല..മറ്റുള്ളവർ പറയുന്നത് കേട്ട് എന്നും ഞാൻ നിന്നെ കുറ്റപെടുത്തിയിട്ടേ ഉള്ളു ..അതെല്ലാം തെറ്റാണെന്ന് അച്ഛനിപ്പോൾ ബോധ്യമായി ..മാപ്പ്..”

ആ കണ്ണിൽ നിന്ന്അ ഒരുതുള്ളി മിഴിനീർ എന്റെ കൈയ്യിൽ സ്പർശിച്ചു.അത് വീണത് എന്റെ കയ്യിലേക്ക് ആയിരുന്നില്ല,നെഞ്ചിലെ തീയിലേക്ക് ആയിരുന്നു ..ആ ഒരു വാക്ക് മതിയായിരുന്നു എന്റെ മനസ്സിലെ എല്ലാ വിദ്വെഷവും മാറാൻ. വർഷങ്ങൾക്ക് ശേഷം വാർദ്ധക്യം ബാധിച്ച അച്ഛന്റെ ആ കവിളിൽ ചെറിയൊരു ഉമ്മ കൊടുത്തുകൊണ്ട് എന്റെ ദേഷ്യം അവസാനിപ്പിച്ചു…തിരിച്ചു കിട്ടുകയായിരുന്നു എനിക്ക് അച്ഛനെ.

പിറ്റേ ദിവസം രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങിച്ചു കൊണ്ട് പടവുകൾ കയറി മുകളിലെത്തിയപ്പോളാണ് അത് ഞാൻ കേട്ടത് ..

“ഡാ ചാരു ,ആ അഞ്ഞൂറ്റിയേഴിൽ കിടക്കുന്ന അച്ഛന്റെ ഷുഗർ ലെവൽ ഒന്ന് ചെക്ക് ചെയ്യണേടാ ..ഞാൻ അഞ്ഞൂറ്റി ഒന്നിൽ ഒന്ന് കയറിയിട്ട് വരട്ടെ ..”

ഞാൻ വേഗം പോയി ലൈറ്റ് ഓൺ ചെയ്ത് അച്ഛനെയും വിളിച്ചുണർത്തി നേഴ്‌സും വരുന്നത് കാത്തിരുന്നു.വന്ന നഴ്സ്സിനെ കണ്ടതും ഞാൻ ഞെട്ടി വീണ്ടും..നേരത്തെ തന്റെ മുന്നിൽ വന്ന് ചൂടായിട്ട് പോയ അതെ ആൾ.

അപ്പൊ പേര് ചാരു..നല്ല സൂപ്പർ പേര് ..എന്താണെന്ന് അറിയില്ല.ഇവൾ അടുത്ത് വരുമ്പോ മാത്രം ഇടനെഞ്ചിൽ ഒരു വല്ലാത്ത സുഖാണ് ,വല്ലാത്തൊരു പെടപെടപ്പ്…എത്ര സ്നേഹത്തോടെയാ അവൾ അച്ഛന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്..ഇടയ്ക്ക് തല ചരിച്ച് എന്നെയും നോക്കുന്നുണ്ട്,ഒന്നുമില്ലേലും വന്ന് കേറിയ ഉടനെ പേര് ചോദിയ്ക്കാൻ വന്ന ആളായൊണ്ട് ആയിരിക്കാം.ഞാൻ ചെറുതായൊന്ന് ചിരിച്ചു .

എവിടെ ..ആര് മൈന്റ് ചെയ്യാൻ ..

“മോള് ചോറ്‌ കഴിച്ചോ ? ” അച്ഛൻ ചോദിച്ചു

“എവിടെ സമയം അച്ഛാ,ഇനിയും ഒരുപാട് പേരെ ചെക്ക് ചെയ്യാൻ ഉണ്ട് ..അതൊക്കെ കഴിഞ്ഞ് കഴിയുമ്പോഴേയ്ക്കും ഒരു നേരം ആകും ..”

ഇതും പറഞ്ഞ് അവൾ പോയി

“പാവം കുട്ടി ,അല്ലേടാ മോനെ ?” അച്ഛൻ ചോദിച്ചു

“ഓ ,അത്രയ്ക്ക് പാവം ഒന്നുമല്ല ”

“എന്നിട്ടാണോ ,മോൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി കൊണ്ടിരുന്നേ ”

ഞാൻ ചമ്മി പോയി…

അങ്ങനെ ഓരോ ദിവസവും പയ്യെ കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു..ഇതിനിടയിൽ ഒളിഞ്ഞും തെളിഞ്ഞും എല്ലാം ചാരുവിനെ ഞാൻ കണ്ട് കൊണ്ടിരുന്നു.

അങ്ങനൊരു ദിവസ ഹോസ്പിറ്റല്‍ കാന്റീനില്‍ ഞാന്‍ ഇരിയ്ക്കുമ്പോഴാണ് അവളും നേരെ വന്ന്‍ എന്റെ ടേബിളില്‍ ഇരുന്നത്.ആദ്യമൊന്ന് അമ്പരന്നെങ്കിലും അവള് കൂളായി എന്നെ നോക്കികൊണ്ട് ഇരിക്കുവാണ്..

“അതേയ്, എന്താ തന്റെ ഉദ്ദേശം ? കുറച്ച് ദിവസമായി താന്‍ എന്റെ പിന്നാലെ നടക്കുന്നത് ഞാന്‍ കാണുന്നില്ലന്നാണോ വിചാരം ?”

ഉളള ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു

“എനിക്ക് ഇയാളെ ഇഷ്ടമാണ്”

“അതിനിങ്ങനെ പുറകെ നടന്നിട്ട് കാര്യം ഉണ്ടോ ,എനിക്കൂടെ ഇഷ്ടം തോന്നണ്ടേ ? ”

“അപ്പൊ തനിക്ക് എന്നെ ഇഷ്ടം ആയില്ലല്ലേ …സോറി ” ഇത്രയും പറഞ്ഞ് ഞാൻ പോകുവാനായി എഴുന്നേറ്റു ..

“അതെ,അങ്ങനങ്ങ് പോവാതെ മാഷേ.ഇയാളുടെ അച്ഛൻ തനിക്ക് എന്നെ ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞു.നേരാണോ ? ”

“അതെ .. പക്ഷെ അച്ഛനെപ്പോൾ ഇതൊക്കെ തന്നോട് പറഞ്ഞു ?”

“ആം ,അതൊക്കെ പറഞ്ഞു…തനിയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണേൽ പിന്നെ ഒരു കാര്യം ചെയ്യൂ,അച്ഛനേം കൂട്ടി ഒരു ദിവസം വീട്ടിലേയ്ക്ക് ഒന്ന് പോന്നോളൂ ” ചാരു ചിരിച്ചു കൊണ്ട് പറഞ്ഞു.

ശെരിക്കും ചിരിക്കണോ കരയണോ ,എന്നറിയാൻ വയ്യാത്ത അവസ്ഥ.പ്രണയിക്കുന്ന പെണ്ണ് ഇഷ്ടമാണെന്ന് പറയുമ്പോൾ ആ ഫീൽ,ശെരിക്കും പറഞ്ഞറിയിക്കാൻ ഫീൽ..

പിന്നീടുള്ള ദിവസങ്ങളെല്ലാം അർജ്ജുനും ചാരുവിനും വേണ്ടി മാത്രമുള്ളതായിരുന്നു.ഡ്യൂട്ടി സമയങ്ങളിൽ ഉത്തരവാദിത്തമുള്ള ഒരു നേഴ്സ് ആയും അത് കഴിയുമ്പോ അച്ഛന്റെ മകളായും എന്റെ പെണ്ണായും മാത്രം മാറി അവൾ..ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് കണ്ണ് നിറച്ചൊരു നോട്ടം നോക്കി എന്റെയാ പെണ്ണ് ..പിന്നൊന്നും നോക്കിയില്ല അച്ഛന് ഭേദം ആയി പിറ്റേയാഴ്ച തന്നെ പോയി പെണ്ണ് കണ്ടു ഇരു വീട്ടുകാർക്കും പൂർണ്ണ സമ്മതം…അങ്ങനെ ഞങ്ങളുടെ വിവാഹം മംഗളമായി തന്നെ നടന്നു.

കാലം ഒരുപാട് കടന്ന് പോയി..ഇതിനിടയിൽ എന്റെ അച്ഛനുൾപ്പടെ പലരും കാലയവനികയ്ക്കുളിൽ മറഞ്ഞു .ഞങ്ങൾക്കൊരു സുന്ദരി മോളുണ്ടായി.ദേവിക..ഞങ്ങളുടെ ദേവൂട്ടി …ഇങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളുമായി ജീവിതം മുന്നോട്ട് പോകുവാണ്. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്ന് പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ഒരു സെപ്റ്റംബർ മാസം…

“അർജുനേട്ടാ,എന്താ എന്നോട് ഇന്നലെ പറയാനുണ്ടെന്ന് ഫോണിൽ പറഞ്ഞെ,ഞാൻ പിന്നെ അതൊട്ട് ചോദിക്കാനും വിട്ട് പോയി ”

“അതോ,പണ്ടൊരിയ്ക്കൽ,പാതി വഴിയിൽ നിർത്തേണ്ടി വന്ന ഒരു യാത്രയുണ്ട്…നമുക്കൊന്ന് അവിടം വരെ പോയാലോ നാളെ ”

“ഓഹോ,ഞാനറിയാതെ ഏത് യാത്രയാണ് പണ്ട് പോയെ ? എനിക്കിപ്പോ അറിയണം ”

“അതൊക്കെ ഉണ്ടെടി …ഒരു കുറുമ്പി പെണ്ണിനെ പ്രേമിച്ച് കെട്ടാൻ ഇടയായ യാത്ര ”

“ഓഹോ ..എന്നെ ആക്കിയതാണല്ലേ അപ്പൊ ”

“ഹഹ ..അതേല്ലോ ..നോക്കി നിൽക്കാതെ സാധനങ്ങൾ പാക്ക് ചെയ്യെന്റെ ചാരൂട്ടി ”

ചിരിയും കളിയുമായി അന്ന് നിർത്തേണ്ടി വന്ന ആ യാത്രയിലാണ് ഇന്ന് ഞങ്ങൾ… കുറിഞ്ഞിപ്പൂവിന്റെ ഭംഗി കാണുവാനായി ഇടുക്കിയുടെ സ്വന്തം രാജമലയിലേയ്ക്ക് …

ലൈക്ക് കമന്റ് ചെയ്യണേ

രചന : Sooraj S Nair

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters