ചേച്ചിയുടെ ഓരോ ആലോചനയും മുടങ്ങി പോകുമ്പോഴും ഏറെ സന്തോഷിക്കുന്നത് അവനാണ്…

രചന: Fackrudheen Ali Ahammad

(മൊബൈൽഫോണുകൾ വരുന്നതിനു മുൻപ്.. ഉള്ള ഒരു കഥയാണ്.

തപാൽ ഓഫീസുകൾക്ക് പിടിപ്പതു പണി ഉണ്ടായിരുന്ന കാലം..)

അച്ഛൻ വരുമ്പോൾ പതിവിലും വൈകിയിരുന്നു.. മുഖം കണ്ടാലറിയാം.. അരുതാത്തത് എന്തോ സംഭവിച്ച ഒരു മുഖഭാവം.. വന്നപാടെ മുൻവശത്തെ ചാരുകസേരയിൽ തളർന്നിരുന്നു.

കുറെയേറെ നേരം കഴിഞ്ഞ് അമ്മ പറഞ്ഞാണ് അറിഞ്ഞത്

ചേച്ചിക്ക് ഇത്തവണ വന്ന ആലോചനയും തെറ്റി പോയിരിക്കുന്നു

ഏതാണ്ട് ഉറപ്പിക്കും എന്ന ഘട്ടമെത്തിയപ്പോൾ.. അച്ഛൻ ഏറെ ആശ്വസിച്ച താണ്.

പക്ഷേ ഇതിനു മുൻപ് വന്ന ആലോചനകൾ മുടങ്ങിയത് പോലെ തന്നെ ഇതും മുടങ്ങിപ്പോയി

ആരോ ചിലർ ഇതിനുപിന്നിൽ കളിക്കുന്നുണ്ട്.. പക്ഷേ എന്തിന്?

ഈ നാട്ടിൽ അവളെക്കുറിച്ച് ഒരാളും എതിരഭിപ്രായം പറയില്ല..

പിന്നെ ശത്രുക്കൾ ആരെങ്കിലുമുണ്ടോ..? അതും അറിയില്ല..

പക്ഷേ ചേച്ചിയുടെ ഓരോ ആലോചനയും മുടങ്ങി പോകുമ്പോഴും ഏറെ സന്തോഷിക്കുന്നത് അവനാണ്.

കാരണം അവന് അത്രയേറെ ഇഷ്ടമാണ് അവൻറെ ചേച്ചിയെ

അവൾ ഈ വീട് വിട്ടു പോകുന്നത് അവന്‌ ചിന്തിക്കാൻപോലും കഴിയില്ല

ചേച്ചിയെ പിരിഞ്ഞിരിക്കാൻ അവന് ഒരിക്കലും കഴിയില്ല.

അവൻ ഒരു വിരൂപൻ ആയിരുന്നു,

അവൻറെ വൈരൂപ്യം അവനെ വേദനിപ്പിച്ചില്ല.. സ്കൂളിലും കളി സ്ഥലത്തും , ചില ചടങ്ങുകൾ നടക്കുന്ന പൊതുസ്ഥലങ്ങളിലും വീടുകളിലും.. വെച്ച് അവൻ പരിഹസിക്കപ്പെ ടാറുണ്ട്..

അവന് സങ്കടമില്ല.. കാരണം അവനെ ചേർത്തുപിടിക്കുന്ന ഒരു ചേച്ചി അവനുണ്ട്.

അവൻറെ എല്ലാ സങ്കടങ്ങളും അവളുടെ സ്നേഹത്തിനു മുന്നിൽ ഒഴുകിപ്പോകും..

. അച്ഛനെ കാളും അമ്മയെക്കാളും അവന് ഏറെ ഇഷ്ടം ചേച്ചിയെ ആയിരുന്നു.

അവൾക്കും,അവനെ ചേർത്തു പിടിക്കുന്നതിൽ പരം സന്തോഷം വേറെയില്ല.

അവൾക്ക് ഒരു ജോലിയുണ്ടായിരുന്നു ജോലിസ്ഥലത്തേക്ക്, അവൾ ബസിലാണ് പോകുന്നത്.. അവൾ പോകുമ്പോഴും വരുമ്പോഴും ബസ് സ്റ്റോപ്പ് വരെ അവനും ഒപ്പം ഉണ്ടാവും.. ചില നാളുകളിൽ അവൾ വരാൻ വൈകുമ്പോൾ അവൻ ആധി കൊണ്ട് കരയാറുണ്ട്.

അവൾക്ക് എന്തെങ്കിലും അസുഖം വരുമ്പോൾ.. അവൻ തൊട്ടടുത്തുതന്നെ ഇരിക്കാറുണ്ട്..

രാത്രിയിലും ഉറക്കമിളച്ച് അവൻ കാവൽ ഇരിക്കാറുണ്ട്..

അവളും അങ്ങനെ തന്നെ.

പഠിക്കാൻ മിടുക്കനായ അവൻ പത്താംക്ലാസ് പാസായ പ്പോൾ തുടർന്ന് പഠിക്കാൻ വേണ്ടി.. അവനെ അവരുടെ നാട്ടിൽ നിന്നും വളരെ അകലെയുള്ള ഒരു കോളേജിൽ കൊണ്ട് ചേർത്തു.. ഹോസ്റ്റലിൽ താമസിച്ചു വേണം പഠിക്കാൻ..

“അവന് പേടിയായിരുന്നു എല്ലാവരും എന്നെ കളിയാക്കും. അവിടെ എന്നെ ആശ്വസിപ്പിക്കാൻ ആരുമുണ്ടാവില്ല എനിക്ക് ചേച്ചിയെ കാണാതെ ഇരിക്കാൻ പറ്റില്ല”.. അവൻറെ സങ്കടം അവൻ ചേച്ചി യെ അറിയിച്ചു

“ആദ്യമൊക്കെ അങ്ങനെ ഉണ്ടാവും നീ നന്നായിട്ട് പഠിക്കാൻ തുടങ്ങിയാൽ നിന്നെ ഇഷ്ടപ്പെടാൻ അവിടെയും ആളുകൾ ഉണ്ടാവും”

ചേച്ചി അവനെ ഒരു വിധം പറഞ്ഞ് സമാധാനിപ്പിച്ച് യാത്രയാക്കി.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ അവൻ ഹോസ്റ്റലി ന്റെ മതിൽ ചാടിക്കടന്ന്.. ഏതെല്ലാമോ വണ്ടികളിൽ കയറി വീടെത്തി.

വീടെത്തുമ്പോൾ പിറ്റേന്ന് പകൽ ആയിരുന്നു.. അവിടെ ആരുമുണ്ടായിരുന്നില്ല

അച്ഛനും അമ്മയും എങ്ങോട്ടോ പോയിരിക്കുന്നു. ചേച്ചി ജോലിക്ക് പോയിട്ടുണ്ടാവും.

അവൻ പിറകുവശത്തെ വാതിൽ തുറന്ന് അകത്തേക്ക് കയറി.. ചേച്ചി വരാൻ കാത്തിരുന്നു

വിശപ്പും ദാഹവും അവൻ മറന്നു കഴിഞ്ഞു..

അവന് തൻറെ ചേച്ചി യെ ഒന്ന് കണ്ടാൽ മാത്രം മതി.

അവൻ ചേച്ചിയുടെ മുറിയിലേക്ക് കയറി. കുറെ നേരം ഇരുന്നു..

കട്ടിലിനടിയിൽ ആയി ഒരു ഇരുമ്പുപെട്ടി ഉണ്ടായിരുന്നു.. ചേച്ചിയുടെപഴയ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്ന പെട്ടി ആണത്..

മുൻപും അത് കണ്ടിട്ടുണ്ടെങ്കിലും അത വനു വെറും ഒരു പഴയ ഇരുമ്പുപെട്ടി മാത്രമായിരുന്നു

ഒരാഴ്ചയോളം ആയിട്ടുള്ള അവരുടെ അസാന്നിധ്യം.. കൊണ്ടായിരിക്കാം ആ മുറിയിൽ ഉള്ള എല്ലാ വസ്തുക്കളോടും ഒരു പ്രത്യേക ഇഷ്ടം തോന്നി..

അതുകൊണ്ടാവണം, അവൻ ആ ഇരുമ്പുപെട്ടി തുറന്നു നോ ക്കി യത്

കുറച്ച് കടലാസ് കഷണങ്ങൾ കീറി കിടക്കുന്നതു കണ്ടു

ചിലത് ചേർത്തുവെച്ചപ്പോൾ അതൊരു ഇൻലാണ്ട് ആണെന്ന് മനസ്സിലായി

ഫ്രം അഡ്രസ്സ്.. അവസാനം മുടങ്ങിപ്പോയ.. ചെറുക്കൻ വീട്ടുകാരുടെ താണെന്ന് അവന് മനസ്സിലായി..

മറുഭാഗം നോക്കിയപ്പോൾ അക്ഷരങ്ങളുടെ മേലെ കൂടെ പേനകൊണ്ട് കുറെ വരച്ചിരിക്കുന്നത് കൊണ്ട് ഒന്നും വ്യക്തമായി ല്ല

ചില അക്ഷരങ്ങൾ അവൻ ശ്രമപ്പെട്ട് വായിച്ചെടുക്കാൻ ശ്രമിച്ചു.

“എനിക്ക് താല്പര്യമില്ല , ഇതിൽ നിന്നും ദയവായി നിങ്ങൾ ഒഴിഞ്ഞു മാറണം” എന്ന ഒരു അപേക്ഷ എനിക്കുണ്ട്.

എഴുതിയിട്ട് ശരിയാവാതെ കീറി യിട്ട ഇല്ല ണ്ട് ആയിരിക്കണം ഇത്

എന്തോ കാരണം കൊണ്ട് കളയാൻ മറന്ന താവും

ചേച്ചിക്ക് വരുന്ന ആലോചനകൾ ചേച്ചി തന്നെ എന്തിന് മുടക്കണം..?

അവനെ സംശയമായി..

ചേച്ചിക്ക് എങ്ങാനും വല്ല ഇഷ്ടങ്ങളും ഉണ്ടെങ്കിൽ..?

അവൻ ചേച്ചിയുടെ ഡയറികൾ പരതി

എല്ലാ ഡയറി കളിലും.. അവൾ എഴുതിയിരുന്നത് അനുജനെ കുറിച്ചാണ്..

അവൻറെ ഓരോ ദിവസത്തെ കളിതമാശകളും ഓരോ ദിവസത്തെയും, അവൻറെ പരാതികളും അവൻറെ സങ്കടങ്ങളും.. അങ്ങനെ പലതും..

അതിൽ അവൾക്കുണ്ടായിരുന്ന സങ്കടങ്ങളും അവൾ എഴുതിയിട്ടുണ്ടായിരുന്നു.

ഏതോ ഒരു പഴയ ഡയറി.. അവൻ തുറന്നു നോക്കി.

അതിൽ ഒരു പേജിൽ ഇങ്ങനെ എഴുതിയിരുന്നു..

അവൻറെ വൈ രൂ പ്യത്തിന്ന് കാരണം ഞാനാണ്..!!??

അവളുടെ ഡയറിക്കുറിപ്പു കളിലൂടെ അവൻ കണ്ണോടിച്ചു..

അത് മുഴുവനും വായിച്ചു കഴിയുമ്പോഴേക്കും.. അവൻറെ കണ്ണുകൾ നിറ ഞ്ഞ്‌ ഒഴുകാൻ തുടങ്ങി.

എന്തുകൊണ്ടോ പിന്നീട് അവനു അവിടെ ഇരിക്കാൻ തോന്നിയില്ല..

മുറിയിലെ സാധനങ്ങൾ എല്ലാം പഴയപോലെ തന്നെ അടുക്കിപ്പെറുക്കി വെച്ച്.. വീട്ടിൽ നിന്നും അവൻ പുറത്തേക്കിറങ്ങി..

പിന്നെ കോളേജ് ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു.!!

അവന്‌ അന്ന് രണ്ടോമൂന്നോ വയസ്സ് പ്രായം കാണും..

ഞങ്ങൾക്ക് വീടിനു പിറകിലായി ഒരു വിറകടുപ്പ് ഉണ്ടായിരുന്നു. നിലത്ത്, കല്ലുകൾകൊണ്ട് കൂട്ടി യ അടുപ്പ്.നെല്ല് പുഴുങ്ങാനും വെള്ളം ചൂടാക്കാ നും മറ്റുമാണ് ഉപയോഗിക്കുന്നത്.

ഒരു ദിവസം, അടുപ്പ് കത്തി കൊണ്ടിരിക്കുന്ന സമയത്ത്, ഞങ്ങളവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു..

അബദ്ധത്തിൽ എൻറെ കൈ തട്ടി ഇവൻ അടുപ്പിലേക്ക് വീണു..

തലയും മുഖവും പൊള്ളിപ്പോയി.. ഭാഗ്യത്തിന് ജീവൻ തിരിച്ചു കിട്ടി..

അവന് നല്ലൊരു ജീവിതം ഉണ്ടാകാത്തിടത്തോളം, എനിക്കു ജീവിതം.. ഒരു പ്രാർത്ഥനയാണ് അവന് വേണ്ടിയുള്ള പ്രാർത്ഥന.

ഡയറിക്കുറിപ്പുകളിൽ കണ്ട വാചകങ്ങൾ ഓർത്ത് അവൻറെ കണ്ണുകൾ വീണ്ടും. നിറഞ്ഞൊഴുകാൻ തുടങ്ങി..

നല്ലൊരു ഭാവിയിലേക്ക്, ഉറച്ച കാൽവെപ്പുകളോടെ അവൻ നട ന്നു

അവളുടെ, പ്രാർത്ഥന സഫലമാവാൻ വേണ്ടി. ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന: Fackrudheen Ali Ahammad

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters