അവളുടെ ഓരോ കുഞ്ഞ് കാര്യങ്ങൾക്കും ഒരു കൂട്ടായ് അവർ എപ്പൊഴും ഒരു നിഴല് പോലെ കൂടെ നിന്നിരുന്നു…

രചന: സ്മിത രഘുനാഥ്

ആരതി മോളെ.. അച്ഛന്റെ നീട്ടിയുള്ള വിളി കേട്ടതും അടുക്കള വശത്ത് നിന്ന് ആരതി വേഗം ഉമ്മറത്തേക്ക് നടന്നൂ.ഉമ്മറത്ത് ചാരുകസേരയിൽ കിടന്ന് മച്ചിലേക്ക് ദൃഷ്ടിയൂന്നി കിടന്ന നരേന്ദ്രനാഥ് മകളുടെ കാൽപെരുമാറ്റം കേട്ടതും.പതിയെ ശരീരം ഇളക്കി എഴുന്നേറ്റ് ഇരുന്നു ..

അയാൾക്കരുകിൽ കിടന്ന കസേരയിലേക്ക് ഇരുന്ന് കൊണ്ട് അവൾ തിരക്കി

എന്താ അച്ഛേ,,, ?..

മോളെ ആ ബ്രോക്കർ ശങ്കുണ്ണി ഇന്ന് വന്നിരുന്നു..

അയാള് ഒരലോചന കൊണ്ട് വന്നിട്ടുണ്ട്. കേട്ടടുത്തൊളം നമുക്ക് പറ്റിയ കൂട്ടരാണ് ‘ചെറുക്കൻ സർക്കാര് ഉദ്യേഗസ്ഥൻ ആണ്. നല്ല കൂട്ടരാണ്. ഒര് അനിയത്തി കൊച്ച് ഉണ്ട്.അത് പഠിക്കൂവാ അവര് മോളെ വന്ന് കാണട്ടെ എന്ന് ചോദിച്ചൂ,,,

മോള് എന്ത് പറയുന്നു. അയാൾ മകളെ ഉറ്റ് നോക്കി. അച്ഛന്റെ വാക്കുകൾ ശ്രദ്ധപൂർവ്വം കേട്ടിരുന്ന ആരതി, അയാൾക്ക് മൗനനുവാദം കൊടുത്ത് കൊണ്ട് അകത്തേക്ക് പോയി..

ആരതിയുടെ അമ്മ ശ്യാമ അവളുടെ കുഞ്ഞിലെ മരിച്ചതാണ്.പിന്നെ ആരതിയെ വളർത്തിയത് അവളുടെ അച്ഛനും, അച്ഛന്റെ അമ്മയും ചേർന്നാണ്.. എന്നാൽ ആകസ്മികമായ് കഴിഞ്ഞ വർഷം അവളുടെ അച്ഛമ്മയും മരണപ്പെട്ടും …

അച്ഛമ്മയുടെ മരണശേഷം ആരതി വല്ലാതെ ഒറ്റപ്പെട്ടിരുന്നു’. അവളുടെ ഓരോ കുഞ്ഞ് കാര്യങ്ങൾക്കും ഒരു കൂട്ടായ് അവർ എപ്പൊഴും ഒരു നിഴല് പോലെ കൂടെ നിന്നിരുന്നു.. കൂട്ടുകാരിയായും, അമ്മയായും, മുത്തശ്ശിയായും അവൾക്ക് സപ്പോർട്ട് അച്ഛമ്മയായിരുന്നു …

ഇന്നാണ് ആരതിയുടെ പെണ്ണ് കാണൽ ചടങ്ങ്. രാവിലെ തന്നെ ആരതി കുളിച്ച് റെഡിയായ്,,, ‘

പടിക്കൽ ഒരു കാറ് വന്ന് നിന്നതും. നരേന്ദ്രനാഥ് വേഗം വെളിയിലേക്കിറങ്ങി അവരെ സ്വീകരിക്കനായ് ‘

കാറിന്റെ ഡോർ തുടന്ന് ആദ്യം ഒര് മധ്യവയസ്കൻ പുറത്തേക്ക് ഇറങ്ങി പിന്നിലെ ഡോർ തുറന്ന് ഒരു സ്ത്രീയും ‘ചെറിയൊര് പെൺകുട്ടിയും ഇറങ്ങി ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ഒരു ചെറുപ്പക്കാരനും ഇറങ്ങി.. ‘. പരിസരം ആകെ വീക്ഷീച്ച് കൊണ്ട് അവർ നിന്നതും

നരേന്ദ്രനാഥ് അവർക്കരികിലേക്ക് ചിരിച്ച് കൊണ്ട് എത്തി ..

അരവിന്ദൻ അല്ലേ? അവരെ നോക്കി ചോദിച്ചതും …

അവൻ പുഞ്ചിരിയോടെ

അതേ ..,,,

അരവിന്ദന്റെ അച്ഛൻ പെട്ടെന്ന് മുന്നോട്ട് വന്ന് ഞാൻ അശോകൻ, അരവിന്ദന്റെ അച്ഛനാണ്, ഇത് അവന്റെ അമ്മ ഇന്ദിര ആ സ്ത്രീ പുഞ്ചിരിയോടെ കൈകൂപ്പി ,ഇത് അരവിന്ദന്റെ അനുജത്തി അനന്യ ആ കുട്ടിയും പുഞ്ചിരിച്ചു…

എല്ലാരൂ വരൂ … നടക്കുന്നതിന് ഇടയിൽ ആരതിയുടെ അച്ഛൻ അരവിന്ദന്റെ അച്ഛനോട് തിരക്കി

ശങ്കുണ്ണി വന്നില്ലേ ?

അയാളെ കണ്ടില്ലല്ലോ നിങ്ങളുടെ കൂടെ കാണുമെന്ന് ഇന്നലെയൂ പറഞ്ഞിരുന്നു..

ഓ..

അതൊന്ന് പറയണ്ട അയാൾക്ക് രാവിലെ എന്തോ അത്യാവിശ്യകാര്യമുണ്ടെന്ന് അതുകൊണ്ട് ഞങ്ങളൊട് പൊയ്ക്കൊള്ളാൻ വിളിച്ച് പറഞ്ഞൂ,,,

ഉമ്മറത്ത് എത്തി ഇത്തിരി നാട്ട് വിശേഷവും, വീട്ട് വിശേഷവും പറഞ്ഞിരുന്നു.’ എന്നാൽ കുട്ടിയെ വിളിച്ചോളൂ.

അശോകൻ പറഞ്ഞതും ..

നരേന്ദ്രനാഥ് അകത്തേക്ക് നോക്കി ആരതിയെ വിളിച്ചൂ.

ആരതി മോളെ…

ചെറിയമ്മയും ,വല്യമ്മയും കൂടി ആരതിയെ പുമുഖത്തേക്ക് കൊണ്ട് വന്നു ..

എല്ലാർക്കും ആരതിയെ ഇഷ്ടമായി ..

ഭംഗിയായ് നിശ്ചയവും ,കല്യാണവും നടന്നു…

ഭർത്തൃഗൃഹത്തിത്തിലേക്ക് ആരതി അച്ഛന്റെയും, ബന്ധ ജനങ്ങളുടെയും ആശീർവാദവും, അനുഗ്രഹവും വാങ്ങി യാത്രയായി..

ഭർതൃവീട്ടിലെ കുടിവെപ്പിനായ് കത്തിച്ച നിലവിളക്ക് അരവിന്റെ അമ്മ കൊടുത്തും. ആരതി വാതിൽപടിയിലേക്ക് വലത്കാല് വെച്ചതും കയ്യിലിരുന്ന് ദീപം അണഞ്ഞൂ …

അതുവരെ സന്തോഷമുഖരിതമായ് മുഖങ്ങൾ പെട്ടെന്ന് ശോകമയമായി ശബ്ദമുഖരിതമായ പരിസരം നിശബ്ദമായി … ചുറ്റും കുശ്കുശുപ്പും അമർത്തിയുള്ള സംഭാഷണങ്ങളും മുഴങ്ങി..

സംഭ്രമത്തോടെയും അതിലേറെ വിഷമത്തോടെയും ,ഭയത്തോടെയുംആരതി അരവിന്ദനെയും അവന്റെ അമ്മയെയും ഒര ആശ്രയത്തിനായ് നോക്കി..

പെട്ടെന്നാണ് കൂട്ടത്തിൽ നിന്ന പ്രായമായ ഒര അമ്മൂമ്മ മുന്നിലേക്ക് നീങ്ങി നിന്ന് . ‘ പറഞ്ഞൂ

“അതേ മോളെ ചുറ്റും പാട് ഒന്ന് നോക്കി കൊണ്ട് കാറ്റടിച്ചാൽ ഏത് ദീപവും അണയും,, അത് മോളുടെ കുറ്റമല്ല, അത് നിന്റെ ഭാഗ്യദോഷവുമല്ല .. അത് കൊണ്ട് മോള് ധൈര്യമായ് കയറിക്കോളൂ.. ഇന്ദിരെ മോളെ കൈപിടിച്ച് അകത്തേക്ക് കയറ്റൂ.. നോക്കീനിൽക്കാതെ..

പെട്ടെന്ന് ഇന്ദിര ആരതിയുടെ കൈക്ക് പിടിച്ച് സന്തോഷത്തോടെ അകത്തേക്ക് കയറ്റി… ശുഭം… ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ, ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന: സ്മിത രഘുനാഥ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters