ഞാൻ ആത്മാർത്ഥമായി പ്രേമിച്ച പെണ്ണിന്റെ കല്യാണമാണ് നാളെ…

രചന: മിസ്‌പ T മാർക്കോസ്

അങ്ങനെ ഞാൻ ആത്മാർത്ഥമായി പ്രേമിച്ച പെണ്ണിന്റെ കല്യാണമാണ് നാളെ. പിന്നെ ഒരു കാര്യം ആത്മാർത്ഥ പ്രണയം എനിക്ക് മാത്രമേ ഉള്ളൂ കേട്ടോ, കാരണം ഞാൻ അവളെ സ്നേഹിക്കുന്ന കാര്യം എനിക്കും എന്റെ ഫോണിനും മാത്രമേ അറിയൂ. അതിലുപരി എന്റെ കട്ട ചങ്കിന്റെ പെങ്ങള് കൂടെ ആണ് ഞാൻ വൺ സൈഡ് പ്രേമിക്കുന്ന മാളവിക എന്നാ മാളു. ഈ കല്യാണ തലേന്ന് ഞാൻ ഒരു സഹാസം കാണിക്കാൻ പോകുവാന്, എന്റെ ഇഷ്ടം ഇന്ന് ഞാൻ അവളോട് തുറന്നു പറയാൻ പോകുവാന്. പോയാൽ രണ്ട് വാക്ക് കിട്ടിയാലോ? അത് ഓർത്തപ്പോൾ തന്നെ മനസ്സിനൊരു കുളിരു . കിട്ടുന്ന തല്ലിന്റെ എണ്ണം ഓർത്തപ്പോൾ കുളിരെല്ലാം നീരാവിയായി മേലോട്ട് പോയി. അവളെ ഒന്നു കാണാൻ കിട്ടുന്നു പോലുമില്ല. അപ്പോഴാണ് എന്റെ ഭാവി അളിയൻ (മാളുവിന്റെ ആങ്ങള മിഥുൻ ) അവൻ എന്റെ അടുത്ത് വന്നു എന്റെ ശത്രുവിന്റെ ഫോട്ടോ കാണിച്ചു ശത്രു എന്ന് പറഞ്ഞാൽ പ്രതിസുധവരൻ ജീവൻ. എന്റെ നോട്ടത്തിൽ അവൻ ഇല്ലാത്ത കുറ്റമില്ലാരുന്നു. അല്ലെകിലും അത് അങ്ങനെ ആണെല്ലോ. ഇഷ്ടം പറയാൻ വന്ന ദിവസം അത് പറയാൻ പറ്റിയില്ല, സാരമില്ല നാളെയും സമയം ഉണ്ടെല്ലോ എന്ന് ഓർത്തു ഞാൻ ഞങളുടെ ഭാവി ജീവിതം സ്വപ്നം കണ്ടു അങ്ങനെ കിടന്നു, കണ്ണ് തുറന്നപ്പോൾ രാവിലെ. അവളെ ഒന്ന് കാണാനായി ഞാൻ ചെന്നപ്പോൾ അവൾ ബ്യൂട്ടിപാർലറിൽ പോയി എന്ന്. അല്ലെകിലും ഈ പെണ്ണുങ്ങൾ അങ്ങനെ ആണെല്ലോ ഒരു 5 മിനിറ്റ് സമയം കിട്ടിയാൽ സൗന്തര്യത്തിനു ശ്രദ്ധ കൊടുക്കുമല്ലോ. സമയം ആണെകിൽ 6 മണി കഴിഞ്ഞതേ ഉള്ളൂ. അവളെ തിരികെ കൊണ്ട് വരാനായി ഞാൻ തന്നെ പോയി. കാറിൽ വെച്ചേക്കിലും എന്റെ മനസ് ഒന്ന് തുറക്കാമല്ലോ എന്ന് കരുതിയ എനിക്ക് അവിടെയും കിട്ടി പണി എട്ടിന്റെ. അവളുടെ കൂടെ ഒരു വാനരപട മുഴുവനുമുണ്ട്, കൂടാതെ അവളുടെ മറ്റവന്റെ മെസ്സേജ് വന്ന് കൊണ്ടിരിക്കുന്നു. അവന്റെ ജീവൻ ഒന്ന് നിന്നു പോകണേ എന്ന് ഞാൻ ആത്മാർഥമായി അങ്ങ് പ്രാർത്ഥിച്ചു. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ കാർ ഡ്രൈവ് ചെയ്ത്. വീട് എത്തിയപ്പോൾ അവൾ ഇറങ്ങി അപ്പോഴാണ് ഞാൻ അവളെ ഒന്നി ശെരിക്കും കണ്ടത്. കല്യാവേഷത്തിൽ അവളെ കണ്ടപ്പോൾ എനിക്ക് അപ്പോൾ തന്നെ പൊക്കി കൊണ്ട് പോകാൻ തോന്നി. ഈ പാല്പായസത്തെ ആണെല്ലോ ഞാൻ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരുന്നത് എന്ന് ഓർത്തു ഒരു നെടുവിയർപ്പിട്ടു. അങ്ങനെ ഇന്നത്തെ പറച്ചിൽ ഗോവിന്ദയായി, എന്നാലും എനിക്ക് ഒരു ചാൻസ് ഉണ്ടല്ലോ? നി കെട്ടിയാലും അവിഹിതം. ഞാൻ മനസ്സിൽ പറഞ്ഞു.

ഞാൻ പോയി കുളിച്ചു ഒരുങ്ങി വന്ന്, എന്നേ ഇപ്പോപ് കണ്ടാൽ ഞാൻ ആണ് വരൻ എന്ന് തോന്നും അത്രക് സുന്ദരനായി ഒരുങ്ങി. ഇനി എങ്ങാനും എന്റെ ഈ സൗന്ദര്യം കണ്ടു അവൾ അവനെ വേണ്ടാന്ന് വെച്ച് എന്റെ കൂടെ വന്നല്ലോ… മൂഹുർത്തം അടുക്കറായി. ആളുകൾ എന്തക്കയോ അടക്കം പറച്ചിൽ പറയുന്നുണ്ട്. അപ്പോൾ ആണ് മിഥുൻ വന്നു എന്നേ മാറ്റി നിർത്തി പറഞ്ഞത്.

“ടാ നി ഒന്ന് സഹായിക്കണം കല്യാണ ചെറുക്കൻ വേറൊരു പെണ്ണുമായി ഒളിച്ചോടി, ഇപ്പോപ് വിഷയം എല്ലാവരും അറിഞ്ഞു കൊണ്ട് ഇരിക്കുവാന്, എല്ലാവരും എല്ലാം അറിയുന്നതിന് മുൻപ് ഒരു പരിഹാരം കാണണം ”

ഞാൻ എന്തെകിലും പറയുന്നതിന് മുൻപ് തന്നെ അവൻ എന്നോട് പറഞ്ഞു.

“നി മാളുവിനെ കെട്ടണം, നിനക്ക് ആകുപ്പോൾ അവളെയും അറിയാം അവൾക് നിന്നെയും അറിയാം, നി തന്നെയാ ബെസ്റ്റ്. ” അത് കേട്ടപ്പോപ് മനോഹരമായ ഒരു കാറ്റ് വന്ന് എന്റെ മനസ്സിൽ അടിച്ച്, മനസ്സിൽ ഒന്നല്ല ഒരായിരം ലഡു ഒന്നിച്ചങ് പൊട്ടി. വൈദ്യൻ കല്പിച്ചതും പാൽ രോഗി ഇച്ഛിച്ചതും പാൽ. എന്നാലും ഞാൻ സന്തോഷം ഒന്നും പുറത്ത് കാണിച്ചില്ല. നിഷ്കളങ്കനെ പോലെ ഞാൻ നിന്നു. അവനെ എന്നേ മണ്ഡപത്തിൽ കെട്ടി ഇരുത്തി. ഏതായാലും ഒരുങ്ങി ഇറങ്ങിയത് വെറുതെ ആയില്ല. ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചു, അപ്പോൾ അവൾ എന്നേ രണ്ട് കണ്ണും അടച്ചു കാണിച്ചു. അവളുടെ മനസ് മാറുന്നതിനു മുൻപേ ഞാൻ അങ്ങ് താലി കെട്ടി. ഈ പാൽപായസത്തിന്റെ കാര്യത്തിൽ ഇന്ന് ഞാൻ തീരുമാനമെടുക്കും, മനസ്സിൽ മുഴുവനും രാത്രിയിലെ ആക്ഷൻ രംഗങ്ങൾ ആയിരുന്നു.

അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലേക് വന്ന്, കൂടെ അവളുടെ വേണ്ടപെട്ടവരുമുണ്ട്. ഞങ്ങൾ അകത്തേക്കു കേറിയപ്പോപ് അവിടെ അമ്മാവൻ സഹിതം ഉണ്ട്. അമ്മ സെറ്റിയിൽ തളർന്നു കിടക്കുന്നു അച്ഛൻ കസേരയിൽ ചാരി എന്തോ പോയ അണ്ണനെ പോലെ ഇരിക്കുന്നു. അമ്മായി അമ്മയെ വീശി കൊണ്ടരിക്കുന്നു. അവരെയും പറഞ്ഞിട്ട് കാര്യമില്ല മകന്റെ കല്യാണം കൂടുക എന്നത് ഏതൊരു മാതാപിതാക്കളുടേയും ആഗ്രഹമില്ലേ? ഏതായാലും രണ്ടും കല്പിച്ചു അമ്മയോട് ഷമ പറയാനായി ഞാൻ അമ്മയുടെ കാൽക്കൽ ഇരുന്നു, ആ കാലുകളെ തൊട്ട്. ഞാൻ തോട്ടതും അമ്മ ഉടനെ ചാടി എഴുനേറ്റു കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക് വീണു കരച്ചിലോട് കരച്ചിൽ. അമ്മ കരയുന്നത് കണ്ടപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി. ഒരാവേശത്തിൽ ചെയ്‌തത്‌ ആണെകിലും അമ്മയുടെ സമ്മതം വാങ്ങാമായിരുന്നു എന്ന് ഉള്ളിൽ നിന്നു ആരോ പറയുന്നത് പോലെ തോന്നി. അമ്മയെ ചേർത്ത് പിച്ചു ഞാൻ പറയാൻ തുടങ്ങി. “അമ്മ എന്നോട്…. ”

വാക്കുകൾ മുഴുപ്പിക്കുന്നതിനു മുൻപ് തന്നെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.

“അവൾ പോയടാ മോനെ നമ്മുടെ ദേവു പോയി. ”

അത് കേട്ടതും എന്റെ നെഞ്ചിൽ കൂടെ ഒരു മിന്നൽ പാഞ്ഞു. കണ്ണിലൊക്കെ ഇരുട്ട് കേറി ഞാൻ ഇപ്പോൾ താഴെ വീഴും എന്നാവസ്ഥയിൽ ആയിരുന്നു. ഭഗവാനെ ഞാൻ കെട്ടിയതിനു അവൾ ഈ കടും കൈ ചെയ്യണമായിരുന്നോ? എന്ന് ഓർത്തു അമ്മായിയോട് ചോദിച്ചു. “ദേവൂട്ടി… അവൾ …. ” വാക്കുകൾ എനിക്ക് തികയ്ക്കാൻ കഴിഞ്ഞില്ല.

“ഈ കത്തെഴുതി വെച്ചിട്ട് അവൾ പോയെടാ മോനെ. ”

അമ്മാവൻ എനിക്ക് കാത്ത് തന്നു. പെട്ടന്ന് ഞാൻ ആ കത്ത് വായിച്ചു അതിൽ രണ്ട് വരി മാത്രം.

“എല്ലാവരും എന്നോട് ഷെമിക്കണം. മളുച്ചേച്ചി കെട്ടാനിരുന്ന ജീവേട്ടനുമായി ഞാൻ സ്നേഹത്തിലായിരുന്നു. ഞങ്ങൾ പോകുന്നു, പിറകെ വന്ന് സമാധാനം കളയരുത്. ”

ആ കത്ത് വായിച്ചതും ഞാൻ അറിയാതെ വാ പൊളിച്ചി പോയി. കുറച്ചു മുൻപ് മനസ്സിൽ അടിച്ചത് വെറും കാറ്റ് അല്ലായിരുന്നു ഓഖി ആയിരുന്നു മനസ്സിൽ പൊട്ടിയത് ലഡു അല്ലായിരുന്നു ബോംബ് ആയിരുന്നു. ചിരിക്കണോ കരയണോ എന്നറിയാതെ പല പല വികാരങ്ങൾ മുഖത്ത് കൂടി മാറി കൊണ്ടിരുന്നു. ഞാൻ ഒന്ന് ചൂറ്റും നോക്കിയപ്പോൾ മാളു മാത്രം ഇല്ല. ഏതായാലും ഇത്രയും ആയി, ഞാൻ പോയി നിലവിളക്ക് എടുത്ത് പോകുന്നത് കണ്ടു അമ്മ ചോദിച്ചു.

“നി ഇതും എടുത്ത് എങ്ങോട് പോകുവാന് ”

“പെങ്ങൾ ചെയിത തെറ്റിന് ഞാൻ പരിഹാരം കണ്ട് ”

എന്ന് ചെറിയ ചമ്മലോടെ അമ്മയോട് ഞാൻ പറഞ്ഞു. അമ്മ എന്റെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കി. അപ്പോൾ തന്നെ മിഥുൻ നടന്ന സംഭവങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു. നിന്ന നിൽപ്പിൽ അമ്മ പുറകോട്ട് ഒന്ന് ചാഞ്ഞു. കുറച്ചു നേരം മൗനം തളം കെട്ടി നിന്നു. പിന്നെ അമ്മ വന്ന് വിളക് എന്റെ കൈയിൽ നിന്നു വാങ്ങി മാളുവിനെ അകത്തേക്കു കയറ്റി.

“രണ്ട് മക്കളുടേയും കല്യാണം കൂടാൻ യോഗമില്ലാത്ത അമ്മയായി പോയല്ലോ ഞാൻ.”

ഒരു ചമ്മിയ ചിരി എല്ലാവരുടേയും മുൻപിൽ പാസാക്കി ഞാൻ റൂമിലേക്കു ഒറ്റ പോക്കായിരുന്നു. രാത്രി എല്ലാവരും പോയ ശേഷം അമ്മ മാളുവിനോട് കിടന്നോളാൻ പറഞ്ഞു. അവൾ റൂമിലേക്കു വന്നതും എന്നേ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു.

“ജീവന്റെയും ദേവൂന്റെയും കാര്യം എനിക്ക് അറിയാമായിരുന്നു. എല്ലാം ഞങ്ങൾ അറിഞ്ഞിട്ടാണ് നടന്നത്. ”

ഇത്തവണ എന്റെ തലക്കിട്ടു അടി കിട്ടിയത് പോലത്തെ അവസ്ഥ ആയിരുന്നു. അപ്പോൾ ഞാൻ വെറുതെ ഒരു കലിപ് ഇട്ടു ചോദിച്ചു.

“എങ്കിലും പിന്നെ നിനക്ക് ഒക്കെ ഇത് നേരത്തെ എഴുന്നളിക്കാൻ മേലായിരുന്നോ? ”

“അതിൽ ഒരു ത്രിൽ ഇല്ല ദേവേട്ടാ, ഇത് ഇപ്പോൾ എന്നോട് ഉള്ള ഇഷ്ടം ദേവേട്ടൻ പറയില്ല, അപ്പോൾ മിഥുനെട്ടൻ പറഞ്ഞു തന്ന ഐഡിയ ആണ്. ”

അതും പറഞ്ഞു എന്നേ നോക്കി ചിരിക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ വെറും പൊട്ടനായി പോയല്ലോ എനൊരു വികാരം ആയിരുന്നു എന്റെ മുഖത്ത്. പെട്ടന്ന് ഞാൻ അവളോട് ചോദിച്ചു.

“എന്റെ ഇഷ്ടം നിനക്ക് എങ്ങനെ അറിയാം. ”

ചെറു ചിരിയോടെ അവൾ പറഞ്ഞു.

“ഫോണിന് ലോക്ക് ഒക്കെ ഇട്ടു വെക്കുന്നത് നല്ലതാണ്. ദേവു ആണ് എന്നോട് പറഞ്ഞത്. എന്റെ മനസിലെ ഇഷ്ടം മിഥുനെട്ടാനു അറിയാം. ദേവേട്ടൻ വന്ന് പെണ്ണ് ചോദിക്കും എന്ന് കരുതി ഇരുന്ന ഞങ്ങള്ക് തെറ്റി അപ്പോൾ പിന്നെ ഒരു അറ്റകൈ പ്രയോഗം അങ്ങ് നടത്തി. ”

അതും പറഞ്ഞു പെണ്ണ് നിന്നു ചിരിക്കുവാന്. അപ്പോൾ ആണ് എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോപ് ദേവു ആയിരുന്നു.

“ഹലോ ഏട്ടാ ഇപ്പോൾ ഹാപ്പി ആയല്ലോ അല്ലെ. ”

അവളും ചിരിയാണ്. ഞാൻ മാത്രം എന്തോ ഒരു ലോകത്ത് ആയിരുന്നു. പെട്ടന്നാണ് മാളുവിന്റെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞത്. ഇപ്പോൾ ഒരു 10000 ലഡു ഒരുമിച്ചങ്ങു പൊട്ടി എന്റെ മനസ്സിൽ. അങ്ങനെ ഈ പാൽപായസത്തിന്റെ കാര്യാത്തിൽ ഒരു തീരുമാനം ആയി. എല്ലാം ശുഭം…..

ജസ്റ്റ്‌ ഒരു ഫണ്ണി ആയിട്ട് എഴുതിയത് ആണ്, ലൈക്ക് കമന്റ് ചെയ്യണേ…

രചന: മിസ്‌പ T മാർക്കോസ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters