രചന: Fasna Salam
“മായമ്മേ .. കൂയ്.. ഇവ്ടെ ആരൂല്ലേ.. കള്ളൻ കയറിയാൽ പോലും അറീലല്ലോ ”
“ആഹ്.. പൊന്നുവേ ഇങ്ങ് പോര് ഞാൻ അടുക്കളയിലാ.. ആ കുട്ടൂസിന്റെ പണിയാവും വാതിൽ തുറന്നിട്ടത്.. തുറന്ന വാതിൽ അടക്കാൻ വേറെ വല്ലോരും പോണം “..
“അമ്മേ … എന്നിട്ട് നേതാവ് എവിടെ.. ഇവ്ടയെങ്ങും കാണുന്നില്ല.. ”
“കുളിക്കാവും.. എന്തോ പാർട്ടി മീറ്റിംഗ് ക്കെ ഉണ്ടെന്നു പറയുന്നേ കേട്ടു.. പതിവു പോലെ തന്നെ.. മോൾ വല്ലോം കഴിച്ചോ.. ”
“ഇല്ലാന്റി.. വിശന്നിട്ടു വയ്യ വയറു വാടകക്കെടുത്താ വന്നേക്കണേ.. ഇന്നലെ രാത്രി മിക്സി അരക്കുന്ന സൗണ്ടൊക്കെ കേട്ടു.. ഇവിടുന്ന്.. ദോശയോ ഇഡ്ഡ്ലിയോ ”
ആന്റിടെ പിറകെ നടന്നവൾ ചോദിച്ചറിഞ്ഞു..
“ഇഡ്ഡ്ലിയും ചട്ട്ണിയുമാണ് പൊന്നു.. കുട്ടൂസ്ന് അതെല്ലേ ഇഷ്ടം ”
“സബാഷ്.. ലോവ് യൂ അമ്മക്കുട്ടീ .. ഞാനപ്പഴേ കരുതിയിരുന്നു.. അതിരാവിലെ ഇങ്ങോട്ട് ചെക്കേറാൻ.. അവിടെ പുട്ടും കടലയുo. എനിക്കിഷ്ടവേ അല്ല അറിയാലോ.. എന്നാലും അമ്മ.. അച്ഛനു ഇഷ്ടണെന്നു പറഞ്ഞു എപ്പഴും ഉണ്ടാക്കും “..
“ഓഹ് അതിനെന്താ പൊന്നൂ.. നിനക്കിഷ്ടപ്പെട്ടതില്ലേൽ അപ്പൊ ഇങ്ങോട്ട് പൊന്നോ.. വാ വന്നിരുന്നു കഴിക്ക് ”
“അല്ല ആന്റി.. നേതാവ് കഴിച്ചോ ‘
“ഇല്ലടാ.. അവൻ കുളിച്ചിട്ട് വരാന്നു പറഞ്ഞു.. ഞാനും അവനെ കാത്തിരിക്കുവാ.. അവന്റെ പിറന്നാൾ അല്ലെ.. അച്ഛൻ ആണേൽ നേരത്തെ കഴിച്ചിട്ട് പോയി…
അമ്പലത്തിൽ പോയി തൊഴുതിട്ടു പോയാൽ മതീ ന്നു പറഞ്ഞാൽ അവൻ കേൾക്കണ്ടേ.. അതിലൊന്നും ഇപ്പൊ വിശ്വാസം ഇല്ലല്ലോ.. എന്ത് ചെയ്യാനാ “..
ആ നേരം.. രണ്ടാള്ക്ക് ഉപകാരം ചെയ്താൽ അതു കിട്ടുമെന്നാ അവന്റെ പക്ഷം “..
“എങ്കി നേതാവ് വരട്ടെ നമുക്ക് ഒരുമിച്ചിരുന്നു കഴിക്കാം .. അമ്മ പേടിക്കണ്ട അമ്പലത്തിൽ നമുക്കൊരുമിച്ചു പോയി തൊഴുതിട്ടു വരാം.. ഞാനെയ് ഇപ്പൊ വരാവേ ”
ഈ ഞാൻ ആരാണ് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നേ ല്ലേ.. ഞാൻ പ്രാർത്ഥന. എല്ലാരും ന്നെ പൊന്നു ന്നു വിളിക്കും.. അച്ഛനും അമ്മക്കും ഒരേ ഒരു പെൺതരി.. രണ്ടു ചേട്ടന്ന്മാരുണ്ട് അവർ.. ബാംഗ്ലൂരിൽ പഠിക്കുന്നു..
പിന്നെ ഈ വീട്.. തൊട്ട് അയൽ വീട് തന്നാ.. ഇവ്ടെ ആണേൽ ഒരൊറ്റ സന്തതി.. നേരത്തെ പറഞ്ഞ നുമ്മടെ നായകൻ.. രുദ്രൻ ..
ഞാനും അമ്മയും കുട്ടൂസ് എന്നാ വിളിക്കാ.. ഞാൻ വിളിക്കുന്നെ ഇഷ്ടന്നുമല്ല .. എന്നാലും നുമ്മ വിളിക്കും.. നല്ല ചീത്തയും ചിലപ്പോൾ അടിയും കിട്ടും അതിനു വേണ്ടി തന്നെയാ.. വിളിക്കുന്നെ
എന്റെ സ്വന്തം വീട് പോലെ തന്നെയാ ഇവിടെ. . അതിനേക്കാൾ സ്വന്തമായി തോന്നും ..
എങ്ങനെ സ്വന്തമായി എന്നായിരിക്കും.. എന്റെ അച്ഛനും ഈ വീട്ടിലെ അച്ഛനും ക്ലോസ് ഫ്രണ്ട്‌സായിരുന്നു.. ന്റെ അമ്മേം ഇവുടുത്തെ മായമ്മേം അതിനേക്കാൾ ക്ലോസ്ടും..
ന്റെ അമ്മേടെ കല്യാണം കഴിഞ്ഞപ്പോ .. മായമ്മക്കും അമ്മയ്ക്കും വല്യ സങ്കടം ആയി.. അപ്പൊഴാണ് സങ്കടം തീർക്കാൻ . . ന്റെ അമ്മേം അച്ഛനും കൂടെ മായമ്മയെ ഇവിടുത്തെ അച്ഛനെ കൊണ്ട് വേളി ആലോചിച്ചത്..
മറ്റൊന്നിനുമല്ല ചെങ്ങായിസിനു അയൽവാസികൾ ആയാൽ വീണ്ടും പഴയ പടി സൗഹൃദം തുടരാലോ..
അങ്ങനെ വേളി ഒക്കെ കഴിഞ്ഞു മക്കളൊക്കെ ആയി.. ഞാനും കുട്ടൂസും കുഞ്ഞായപ്പോ അവരൊരു പദ്ധതിയിട്ട്.. വലുതായാൽ രണ്ടാളേം തമ്മിൽ വിവാഹം കഴിപ്പിക്കാം എന്നു..
എങ്കി ഈ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഒന്നൂടെ ദൃഢമാവുമല്ലോ.. അന്നേ എല്ലാരും പറഞ്ഞു കുട്ടൂസ് പൊന്നു ന് ഉള്ളതാ ന്നു.. അന്നീ പിശാചിനെ മനസ്സിൽ പ്രതിഷ്ഠിച്ചു വെച്ചതാ.. ഇപ്പഴും എന്റെ ജീവനെ പോലെ കൊണ്ട് നടക്കുന്നു..
പക്ഷെ ന്തു കാര്യം.. ആര് കാണാൻ ആര് കേൾക്കാൻ.. ആ ജന്തു ന് തിരിച്ചും വേണ്ടേ.. ഞാൻ പെങ്ങളെ പോലെ ആണത്രേ.. അതിനു എനിക്കു സ്വന്തമായി രണ്ടണ്ണമുണ്ടല്ലോ..ആങ്ങളമാർ .. പുറത്തൂന്നു ആരെയും എടുക്കുന്നില്ല ന്നു ഞാനങ്ങു പറയും..
ന്നിട്ട് വല്ല കാര്യവും ണ്ടൊ ഒരു കാര്യവും ല്ല..
ആ പഹയന്… കോളേജിൽ പഠിക്കുമ്പോ തലയിൽ കയറിയതാ രാഷ്ട്രീയവും സാമൂഹ്യ സേവനവുമൊക്കെ.. അതൊക്കെ നല്ല കാര്യണ്.. അതിനൊക്കെ ഞാനും സപ്പോർട്ട് ആണ്….
അപ്പൊ പറയുന്നു എന്റെ ജീവിതത്തിൽ പെണ്ണും പെടക്കോഴിയൊന്നുമില്ല.. എന്റെ ഈ ജീവൻ നാടിനു വേണ്ടി സമർപ്പിച്ചിക്കുന്നു വെന്ന്..
ഞാൻ വെറുതെ വിടുവോ.. നല്ല അന്തസ്സായിട്ട് പിറകെ നടക്കും.. പിന്നല്ല എന്നോടാ കളി.
ശ്ശ് മിണ്ടല്ലേ ട്ടോ .. മെല്ലെ വാതിൽ തുറന്നു അകത്തു കയറി നോക്കാം.. നല്ല രുഗ്മ ഗാനം ക്കെ കേൾക്കുന്നുണ്ട് ബാത്‌റൂമിൽ നിന്ന്..
“വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ.. പാതിയിൽ പാടത്തൊരാ തേനൂറിടും ഇശലായി.. ചെഞ്ചുണ്ടിൽ.. ചെഞ്ചുണ്ടിൽ.. ”
ദൈവമേ.. ഇതെന്നെ ഉദ്ദേശിച്ചാണോ.. വന്ന വഴി എസ്‌കേപ്പ് ചെയ്യണോ..
ഓഹ് പിന്നെ എന്റെ പട്ടി പോവും.. അങ്ങനെ പിന്തിരിഞ്ഞോടുന്നവളല്ല ഈ.. കെ കെ ജോസഫ്..
ഭാവ ഗായകനാണെന്ന വിചാരം. ഈ പാട്ട് കേട്ടാൽ പെറ്റ തള്ള സഹിക്കില്ല..
അയ്യോ.. എന്താ ഈ റൂമിന്റെ കോലം.. ചന്തക്ക് പോയ പോലുണ്ട്.. ഇനി വൃത്തിയാക്കി ഇട്ടാലും കുറ്റം.. നിന്നോടാരാ ഇതൊക്കെ ചെയ്യാൻ പറഞ്ഞേ ന്നു ചോദിച്ചിട്ട് വഴക്കടിക്കാൻ വരും …
മായമ്മ ക്ക്.. ഒതുക്കി വെച്ചു മടുത്തു.. ഇപ്പൊ ഈ റൂം പൂട്ടിയിടലാ.. പുറത്തൂന്ന് ആരു വന്നാലും കാണില്ലല്ലോ എന്നും പറഞ്ഞ്..
എല്ലാം ഒതുക്കി.. പൊതപ്പും വിരിപ്പുമെല്ലാം മടക്കി വെച്ച്.. അലമാരയിൽ കുഴച്ചിട്ട തുണികളെല്ലാം മടക്കി എടുത്തു വെച്ചു.. അതിനു മേലെ അവളുടെ പിറന്നാൾ സമ്മാനവും കാണാത്ത രീതിയിൽ വെച്ചു..
നേരിട്ട് കൊടുത്താൽ അപ്പൊ തന്നെ ചെവി പിടിച്ചു തിരുമ്പി പൊന്നാക്കും.. പിന്നെ മുഖത്തേക്ക് ഒറ്റ ഏറു വെച്ചു തരും..ഇതൊക്കെ കുറേ കണ്ടതാ അതാ ഇങ്ങനെ ഒരു വഴി തെരഞ്ഞെടുത്തേ..
ബാത്റൂമിന്റെ ലോക്ക് തുറക്കുന്ന ഒച്ച കേൾക്കുന്നു.. മെല്ലെ രക്ഷപെടുന്നതാണ് ബുദ്ധി അല്ലെങ്കി ഇന്നെന്നെ പഞ്ഞിക്കിടും..
“ടീ മരപ്പട്ടി.. നിനക്കെന്താടീ എന്റെ റൂമിൽ കാര്യം.. ”
അവൻ മുഖത്ത് ഗൗരവം ഫിറ്റ് ചെയ്തു.. ഒരാട്ടഹാസത്തോടെ പറഞ്ഞു
..
“അതേയ്.. അതുപിന്നെ ഞാൻ.. ഇവിടെ ഒക്കെ ഒതുക്കി വെക്കുവായിരുന്നു ”
“ടീ കുരങ്ങീ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ സമ്മതമില്ലാതെ ഈ റൂമിൽ കയരുതെന്നു “..
“ഓഹ് പിന്നെ.. ഏട്ടന്റെ സമ്മതമാർക്കു വേണം.. ഇനി എന്റെ കൂടി റൂം ആവാൻ പോവല്ലേ.. ”
നമ്രമുഖിയായി നിലത്ത് കളം വരച്ചിട്ടവൾ പറഞ്ഞു..
“അയ്യേ.. അവളുടെ ഒരു നാണം.. അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ.. നിന്നെ കെട്ടുന്നതിലും ഭേദം തൂങ്ങി ചാവുന്നതാ.. ”
“ആയിക്കോട്ടെ.. ഞാനും കൂടെ ചാത്തോളം.. നമുക്ക് മരണത്തിലെങ്കിലും ഒന്നിക്കാം.. ”
“ഇറങ്ങി പോടീ പിച്ചകാരീ . ഓടിക്കും ഞാൻ “..
“ഈ. കുട്ടൂസ് എന്തിനാ പിറന്നാൾ ആയിട്ട് പോലും എന്നെ വഴക്ക് പറയുന്നേ.. ഹാപ്പി ബർത്ത് ഡേ റ്റു യൂ ”
അവൾക്കു നാണം സഹിക്കാനായില്ല..
“നീ പോടീ മരപ്പട്ടി.. ആശംസകൾ അറിയിക്കാൻ വന്നിരിക്കുന്നവൾ.. നിന്റെ തന്ത കുട്ടൻപിള്ള അവിടെ ചൊറീം കുത്തി ഇരിക്കുന്നുണ്ടാവും പോയി പറയ് ”
“ഓഹ് ആയിക്കോട്ടെ.. ഞാൻ ഇതുപോലെ പോയി പറയാവേ.. ”
അവളവനെ അടിമുടിയൊന്നു നോക്കി.. അതു മനസ്സിലാക്കിയ അവന് നെഞ്ചിൽ പരമാവധി ഭാഗം കൈ കൊണ്ട് മറക്കാൻ ശ്രമിച്ചു..
“എന്ത് നോക്കി നിക്കുവാടീ ഉണ്ടക്കണ്ണീ.. ആ ഷർട്ട് ഇങ്ങോട്ടിട്ടേ.. തെണ്ടീ ”
“ഓഹ് ആർക്കു കാണണം നിന്റെ കോഴി മസിൽ.. സൽമാൻ ഖാനാണെന്നാ വിചാരം ”
അവന്റെ മുഖത്തേക്ക് ഷർട്ടെറിഞ്ഞു കൊണ്ട് പറഞ്ഞു..
അവൻ കഴിക്കാനായിട്ട് അടുക്കളയിൽ വന്നിരുന്നു..
“ഈ പോത്തിതുവരെ പോയില്ലേ.. നിന്റെ വീട്ടിൽ നിന്നൊന്നും തിന്നാൻ തരുന്നില്ലേ… നേരം പുലരുന്നതിനു മുന്നേ ഇങ്ങോട്ട് എഴുന്നള്ളാൻ.. പുല്ല്”
“നിനക്കെന്താടാ കുഴപ്പം.. എന്റെ മോൾക്ക് എപ്പോഴും ഇങ്ങട്ട് കയറി വരാം..ഇവൾ ഇങ്ങോട്ടക്ക് വരണ്ടവൾ തന്നെ യല്ലേ..
അമ്മ പറയുന്നത് കേട്ട് അവൾ അവന്റെ മുഖത്ത് നോക്കി ഇളിച്ചു കാട്ടി കൊഞ്ഞനം കുത്തി.. അവനത് കണ്ടു പല്ലിറുമ്പി..
“എല്ലാരും കൂടിയങ്ങ് തീരുമാനിച്ചോ.. കെട്ടുന്നത് ഞാനല്ലേ എന്റെ സമ്മദം വേണ്ടേ ”
“നിന്റെ സമ്മദം ആർക്കു വേണം.. കുഞ്ഞു നാളിലെ ഞങ്ങളെല്ലാരും കൂടിയാ ഇവളെ മോഹിപ്പിച്ചത്.. നീ സന്യാസിക്കാൻ പോയാലും ആർക്കും ഇവ്ടെ പ്രശ്നോം ല്ല പക്ഷെ കെട്ടുവാണേൽ ന്റെ പൊന്നുസിനെ മാത്രമേ കെട്ടാൻ പാടുള്ളൂ.. ”
“എങ്കി അമ്മായുമ്മയും മരുമോളും ആ വെള്ളം വാങ്ങി വെച്ചേക്ക്.. ഞങ്ങടെ പാർട്ടി നേതാവിന്റെ മോളെ ആലോചന വന്നിട്ടുണ്ടനിക്ക്..
അതുവരെ മിണ്ടാതിരുന്ന പൊന്നു ന്റെ മുഖത്ത് ഈർഷ്യ.. ദേഷ്യം മൂത്ത് മുഖത്ത് രക്തഛവി പരന്നു..
“അങ്ങനെ വല്ല വിചാരോം ണ്ടങ്കി..രണ്ടാളേം ഈ വീട്ടിൽ കയറ്റില്ല ചൂലെടുക്കും ഞാൻ.. ഞാനും നീയുമായി ഒരു ബന്ധവും ണ്ടാവില്ല.. ഓർത്തോ നീയ്യ്..
എന്നെ എന്തു വേണേലും പറഞ്ഞോ ന്റെ മോളെ വിഷമിപ്പിച്ചാലുണ്ടല്ലോ.. അപ്പൊ എന്റെ മറ്റൊരു സ്വഭാവം കാണും നീയ്യ്..
ക്രോധം സഹിക്കാനാവാതെ പാതി കഴിച്ചു മായമ്മ എണീക്കാൻ ഒരുങ്ങി..
“മായമ്മ ഇതൊന്നും കാര്യാക്കണ്ടാ പുതിയ അടവാ.. കോളേജിൽ പഠിക്കുന്ന കാലത്തെ ഏട്ടന്റെ പരിസരത്തിലൂടെ ഏതേലും പെണ്ണ് പോയാൽ ഓടിച്ചിട്ട് വിട്ടിട്ടുണ്ട് ഞാൻ.. പിന്നെയാ ഇപ്പൊ.
ഈ നാട്ടിൽ കൊച്ചു കുട്ടികൾക്ക് പോലും അറിയാം.. ഞങ്ങൾ തമ്മിലുള്ള ബന്ധം.. പുതിയ അടവു മായി വന്നിരിക്കുന്നു.. മോൻ കയ്യിൽ വെച്ചോണ്ടാമതി ട്ടോ ..
അവളും കഴിച്ചു കഴിഞ്ഞു എണീക്കാൻ ഒരുങ്ങി.. രുദ്രൻ കൈ കഴുകി.. മുണ്ട് കൊണ്ട് മുഖം തുടക്കും നേരം..അവൾ പെട്ടന്നു വന്നു ഷർട്ടിൽ കേറി പിടിച്ചു…
“വേറെ പെണ്ണിനെ കെട്ടാൻ വല്ല പ്ലാനുമുണ്ടങ്കിൽ രണ്ടാളെയും വെട്ടിക്കൊന്നു ഞാനും തൂങ്ങി ചാവും.. പറഞ്ഞില്ലന്നു വേണ്ട. ”
കോളറിൽ പിടിച്ച കൈ അവൻ തട്ടി മാറ്റി.. എന്നിട്ടവളേയും ഒരു തള്ളു കൊടുത്തു..
“മാറി നിക്കടീ പട്ടി.. നിനക്ക് ഇത്ര മാത്രം ധൈര്യമോ.. ഞാനിനി കെട്ടുന്നേ ഇല്ലാ.. ഇച്ചിരി സ്വസ്ഥത തരുവോ ”
“ആഹാ..നല്ല കുട്ടി.. അങ്ങനെ വഴിക്കു വാ.. ആയിക്കോട്ടെ.. രണ്ടുപേർക്കും കല്യാണം കഴിക്കണ്ട.. അവസാനം നിന്നെ വല്ല പാർട്ടിക്കാരും വെട്ടിക്കൊല്ലുമ്പോ ഞാൻ നിനക്കു വേണ്ടി കാഞ്ചന മാലയെ പോലെ സ്മാരകമൊക്കെ പണിത് ശിഷ്ട കാലം നിന്റെ ഓർമ്മകൾ അയവിറക്കി ജീവിക്കാം ഓക്കേ..
അവൾ അവന്റെ മുഖത്ത് ഒരു തട്ടു കൊടുത്തു.. മൂളിപ്പാട്ടും പാടി ഓടി പോയി..
അവൻ മീറ്റിംഗ്ന് പോവാൻ വേണ്ടി ഒരുങ്ങി.. അയൺ ചെയ്തു വെച്ച ഷർട്ടെടുക്കാൻ അലമാര തുറന്നു.. അപ്പോഴാണ് പൊന്നു ന്റെ ഗിഫ്റ്റ് ശ്രദ്ധയിൽ പെട്ടത് ഒരെഴുത്..
അവൻ അലസതയോടെ മുഖം ചുളിച്ചു തുറന്നു നോക്കി..
എന്റെ പ്രിയ കുട്ടൂസിനു പിറന്നാൾ ആശംസകൾ.. അവൻ ചുരുട്ടാൻ വേണ്ടി ഒരുങ്ങി..
ചുരുട്ടി കൂട്ടി എറിയണ്ട.. എന്നെത്തെയും പോലെ സാഹിത്യത്തിൽ പൊതിഞ്ഞ വാക്കുകൾ ഒന്നുമില്ല.. ഒരു ചെറിയ കാര്യം..
കുഞ്ഞു നാളിൽ എനിക്കു മയിൽപീലിയും മഞ്ചാടിക്കുരുവും ഒത്തിരി ഇഷ്ടമാണെന്നു പറഞ്ഞപ്പോ.. എന്റെ പിറന്നാളിന് എനിക്കത് സമ്മാനിച്ചത് ഓർമ ണ്ടോ.. ഓർക്കാൻ വഴിയില്ല.. ഈ എന്നെ തന്നെ ഓർമയില്ലല്ലോ..
അതിപ്പോഴും ഒരു നിധി പോലെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. അന്നു എനിക്കു തന്നിരുന്ന മഞ്ചാടികുരുകളെല്ലാം ഇതിന്റെ കൂടെ ഒരു കടലാസ്സിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട്..
മയിൽപീലി എന്റെ കയ്യിൽ തന്നെയുണ്ട്.. ഞാനിത് എന്റെ ജീവൻ പോലെ സൂക്ഷിച്ചു വെക്കും അതുപോലെ ഏട്ടനും സൂക്ഷിച്ചു വെക്കണം നമ്മുടെ പ്രണയത്തിന്റെ ഓർമക്കായി…
പിന്നെ ഐ ലോവ് യൂ..രുദ്രൻ ലോവ് പ്രാർത്ഥന ന്നു താഴെ എഴുതി വെച്ചിരിക്കുന്നു.. വിരൽ തുമ്പ് മുറിച്ചു രക്തം കൊണ്ട് എഴുതിയതാന്നു അവനു മനസിലായി..ഇതാദ്യത്തെ തവണയൊന്നുമല്ലല്ലോ രക്തം കൊണ്ടുള്ള എഴുത്ത്..
ഇവൾക്ക് ഭ്രാന്താന്നും പറഞ്ഞു അവൻ പോവാൻ വേണ്ടി റെഡിയായി..
മാറ്റിയൊരുങ്ങി ബൈക്ക് സ്റ്റാർട്ടാക്കും നേരം അവന്റെ അമ്മയോടി വന്നു..
“കുട്ടൂസെ.. ഇന്നിനി രാത്രി വേറെ പരുപാടിക്കൊന്നും ഏൽക്കണ്ട.. വൈകീട്ട് ആദിയും പ്രണവും ബാംഗ്ലൂരിൽ നിന്നും വരണ് ണ്ട്.. നമ്മളോടെല്ലാരോടും അവിടേക്ക് രാത്രി ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറഞ്ഞിരുന്നു സീത.. മുന്നേ അവിടെ പരിപാടി ഉണ്ടായപ്പോഴും നീ വന്നില്ല.. ഞങ്ങടെ മോളെ മാത്രല്ല ഞങ്ങളെയും വേണ്ടാതായോ അവനു ന്നു സീത ചോദിച്ചിരുന്നു.
വൈകീട്ട്.. വേഗം വന്നോണം അല്ലെങ്കി നിന്റെ അച്ഛന്റെ വായിലുള്ളത് മുഴുക്കെ കേൾക്കേണ്ടി വരും..
അവൻ ശരിയെന്നും പറഞ്ഞു വേഗം ഹെൽമെറ്റ് വെച്ചു . ബൈക്ക് സ്റ്റാർട്ടാക്കി പോയി..
അന്നു രാത്രി.. രുദ്രൻ അവിടെ പോയി..അൽപ്പം വൈകിയിരുന്നു..
അവനെ കണ്ടപാടെ ആദിയും പ്രണവും വന്നു..
“അളിയോ ഇതെവിടെ ആയിരുന്നു.. എത്ര നേരായി എല്ലാരും കാത്തിരിക്കുന്നു.. പൊന്നുവേ വെള്ളമിങ്ങേടുക്ക് അവൻ വന്നു ”
ഈ അളിയാ എന്ന വിളി കേൾക്കുമ്പോഴാ ദേഹമാസകലം ചൊറിഞ്ഞു കയറുന്നേ… നിന്റെ ഒക്കെ തന്തയെ അറിയാണ്ട് സ്മരിച്ചു പോവും.. അവന്റെയുള്ളിൽ ആത്മഗതം പതഞ്ഞു പൊങ്ങി..
എന്നിരുന്നാലും മുഖത്തവൻ പുഞ്ചിരി ഫിറ്റ് ചെയ്തു..
പൊന്നു ഓടി വന്ന് അവനു ജ്യൂസ് കൊടുത്തു.
.” കുട്ടൂസിനു ആപ്പിൾ ജ്യൂസ് അല്ലെ ഇഷ്ടം.. നന്നായോ എന്ന് നോക്ക്.. ഞാനുണ്ടാക്കിയതാ ”
അവളുടെ ഒരു ശൃങ്കാരം..നിന്റെ ഏട്ടൻന്മാർ ഉള്ളത് കൊണ്ട് രക്ഷപെട്ടു.. ഇല്ലെങ്കിൽ മുഖത്തൊഴിച്ചേനെ.. കുട്ടൂസ് എന്ന വിളി കേൾക്കുമ്പോഴാ..
കോളേജിൽ ആയിരുന്ന അന്നേ… കുട്ടുസനും ഡാക്കിനിയുമാണെന്നു പറഞ്ഞു കൂട്ടുകാരെല്ലാം കളിയാക്കും ഇപ്പൊ പാർട്ടിയിലും ആർക്കൊക്കെയൊ അറിയാം ഇവൾ കാരണം തന്റെ സകല വിലയും പോവും..
“കേട്ടോ അളിയാ.. അമ്മേടെ പിന്നാലെ എപ്പോ നടക്കാൻ തുടങ്ങിയതാ അറിയോ.. കുട്ടൂസ്ന് അങ്ങനെ വെക്കുന്നതാ ഇഷ്ട്ടം.. ഇങ്ങനെ വെക്കുന്നതാ ഇഷ്ട്ടം.. കാന്താരീ.. ഞങ്ങടെ ഇഷ്ടമൊന്നും ഇവൾക്കറിയെ ഇല്ല.. ”
അവൻ ജ്യൂസ് ഒരു മുറുക്കു കുടിച്ചു.. ഒരു ഇളിഞ്ഞ ചിരിയും പാസ്സാക്കി അവളെ ഒന്നു തുറിച്ചു നോക്കി..
കൊച്ചുവർത്താനവും വിശേഷങ്ങളൊക്കെ ആയിട്ട് എല്ലാരും ഫുഡൊക്കെ കഴിച്ചു സഭ പിരിഞ്ഞു..
❤️🖤❤️💔
നാളുകളങ്ങനെ മണിക്കൂർ വേഗതയിൽ കൊഴിഞ്ഞു പോയി.. പ്രാർത്ഥന ഏതോ പ്രഫഷണൽ കോഴ്സ്ന് ചേർന്നു ക്ലാസിനു പോയി തുടങ്ങി.. എന്നാലും ഇപ്പോഴും അവന്റെ പിന്നാലെ തന്നെ..
രുദ്രൻ പാർട്ടിയും മീറ്റിങ്ങും സമരമൊക്കെ ആയിട്ടങ്ങനെ പോണു.. ഇടക്ക് പോക്കറ്റ് മണിക്ക് വേണ്ടി ഏതെങ്കിലും പ്രൈവറ്റ് കോളേജിൽ പോയി ക്ലാസ്സെടുക്കും..
ഒരുദിവസം…
ആർത്തിരമ്പി പെയ്യുന്ന മഴ.. രാത്രി പതിനൊന്നു മണിയായപ്പൊ ജനലിൽ മുട്ടുന്നത് കേട്ടാണ് രുദ്രൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റത്..
ഈ നേരത്ത് ആരാണാവോ എന്ന് പറഞ്ഞു കണ്ണുതിരുമ്പി മടിച്ചു മടിച്ചു എണീറ്റു.. അമ്മയും അച്ഛനും ആണെങ്കിൽ അമ്മേടെ വീട്ടിൽ കല്യാണത്തിന് പോയതാ.. എനിക്കു തിരക്കായത് കൊണ്ട് നാളെ എത്തിക്കോളാം ന്നു പറഞ്ഞു..
അവൻ എണീറ്റു ഡൈനിങ്ങ് ഹാളിലെ വാതിൽ തുറന്നു.. ആളെ കണ്ടമാത്രയിൽ ഞെട്ടിപ്പോയി..
‘പ്രാർത്ഥന ‘…നനഞ്ഞു കുതിർന്നു.. കൈ ചുരുട്ടി കൂട്ടി തണുത്തു വിറക്കുന്നു..
‘നീ എന്താടീ ഈ നേരത്ത്.. ഉറക്കത്തിൽ എണീറ്റു നടന്നതാ.. വീട്ടിൽ പോടീ അന്തി പാതിരാ വന്നിരിക്കുന്നവൾ…
അവളൊന്നും മിണ്ടാതെ അകത്തു കയറി…
“ഇറങ്ങി പോടീ പിശാചേ… വല്ല പനിയും പിടിക്കും.. ”
“പനി വരട്ടെ വന്ന് ചാവട്ടെ.. അതോടു കൂടെ തീർന്നല്ലോ എന്റെ ശല്യം ”
“അതിക പ്രസംഗീ.. ഞാൻ സീതമ്മയെ ഇപ്പൊ വിളിച്ചിട്ട് പറയാം ”
“വിളിക്കാൻ വരട്ടെ എനിക്കു കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്.. ഏട്ടൻ ഈ പ്രാവിശ്യം സ്ഥാനാർഥിയാവാൻ നോമിനേഷൻ കൊടുത്തോ.. കുറച്ചു മുന്നേ ഹേമ വിളിച്ചപ്പോ പറഞ്ഞപ്പോഴാ ഞാനറിഞ്ഞേ..
“ഉണ്ടങ്കിൽ നിനക്കെന്താ..നിന്നോട് പറയാൻ നീ എന്റെ ആരാ കെട്ടിയോളോ.. ”
അവൻ ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു..
അവൾക്ക് സങ്കടം സഹിക്കാനായില്ല .. അധരങ്ങൾ കിടന്നു വിറക്കാൻ തുടങ്ങി.. കണ്ണീർ ചാലുകളൊഴുകി വീണു .
“ഞാൻ ആരുമല്ല ല്ലേ.. എല്ലാവരോടും എന്താ പറഞ്ഞു നടക്കുന്നെ ഞാൻ വിവാഹം കഴിക്കുന്നില്ല.. ഈ ജീവിതം എന്റെ നാടിനുo നാടിന്റെ. .ക്ഷേമത്തിനും വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുന്നു.. എല്ലാം ഞാൻ അറിഞ്ഞു.. ”
“അറിഞ്ഞതൊക്കെ സത്യമാ.. ഇനി വന്ന വഴി വിട്ടോ മോൾ.. അല്ലെങ്കി നിന്റെമ്മക്ക് ഇപ്പൊ വിളിക്കും ഞാൻ.. ”
“എനിക്കിപ്പോ ഒരു കാര്യമറിയണം.. ഏട്ടന് എന്നോട് സ്നേഹമുണ്ടോ “..
“ഹഹ. നല്ല കഥ.. പണ്ട് ഉണ്ടായിരുന്നു.. എന്റെ കുഞ്ഞി പെങ്ങൾ എന്ന രീതിയിൽ.. ഇപ്പൊ അതൂല്ല.. നിന്നെ കാണുന്നതേ വെറുപ്പാ..
ഓക്കേ എങ്കി ശരി എന്നും പറഞ്ഞു അവൾ വേഗത്തിൽ അവന്റെ മുറിയിലേക്ക് പോയി..എന്താപ്പോ ന്നും പറഞ്ഞു അവനും പുറകെ പോയി..
അവന്റെ അലമാര തുറന്നു.. പളുങ്കു പാത്രത്തിൽ ആരും കാണാതെ സൂക്ഷിച്ചു വെച്ച മഞ്ചാടിക്കുരു അവന്റെ നേർക്ക് നീട്ടി… കൂടെ അവൾ പ്രണയിക്കുന്ന കാലം തൊട്ട് അവനു സമ്മാനിച്ച.. കത്തുകളുടെ ഒരു കെട്ടും..
എന്നിട്ടൊരു ചോദ്യം.. അപ്പൊ ഇതൊക്കെ എന്താ..
അവനൊന്നും മിണ്ടാതെ താഴേക്കു നോക്കി… മുഖത്തു ദേഷ്യം വരുത്തി വീണ്ടും അവളോട് ഇറങ്ങി പോവാൻ പറഞ്ഞു. നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലന്നു ആവർത്തിച്ചു പറഞ്ഞു…
“എങ്കി ഞാൻ ചത്താലും കുഴപ്പോം ല്ല ല്ലേ ”
“കുഴപ്പോ സന്തോഷമേയുള്ളൂ.. ശല്യം തീർന്നു കിട്ടുമല്ലോ.. ”
അതും കൂടെ കേട്ടതോടെ.. അവൾ.. മേശമേലിരിക്കുന്ന ബ്ലേഡ് എടുത്തു കൈത്തണ്ട മുറിച്ചു…
അതു കണ്ടവന് ഭയന്ന് വിറച്ചു വാ പൊളിച്ചുപോയി.. “എന്താ പെണ്ണേ നീയീ കാണിച്ചേ…
അപ്പോഴേക്കും അവന്റെ തോളിലേക്കവൾ ബോധമറ്റു വീണു..
എന്തു ചെയ്യണമെന്നറിയാതെ അവൻ പകച്ചു നിന്നു . സീതമ്മ യെ വിളിച്ചാൽ നിലവിളിയും മറ്റുമായി കാര്യം കൂടുതൽ വഷളാവും.. രണ്ടു ക്കൂട്ടരും കൂടി ഒന്നിച്ചു വാങ്ങിയ ഒരു കാറുണ്ട്.. അതാണേൽ വർക്ക് ഷോപ്പിലാ..
ചിന്തിച്ചു നിൽക്കാൻ സമയമില്ല.. അവൻ അവളെയെടുത്തു മെയിൻ റോഡിൽ ഇറങ്ങി… കൈ കാണിച്ചിട്ട് ഒറ്റ വണ്ടി പോലും നിർത്തുന്നില്ല.. മഴയാണെങ്കിൽ സംഹാര താണ്ഡവ മാടുന്നു..
ദൈവമില്ലന്നു പറഞ്ഞ അവൻ.. മനസ്സുരുകി മുകളിലേക്കു നോക്കി.. കണ്ണടച്ചു ദൈവത്തോട് കേണു..
അപ്പോഴുണ്ട് അങ്ങകലെ നിന്നും ഒരു ജീപ്പ് വരുന്നു പാട്ടും കൂത്തും ആർപ്പു വിളിയുമൊക്കെയുണ്ട്.. അതിന്റെ മുന്നിലെഴുതിയ എഴുത്ത് അവന്റെ ശ്രദ്ധയിൽ പെട്ടു.. “ബാഡ് ബോയ്സ് “..
അതൊന്നും മൈൻഡ് ചെയ്യാതെ അവൻ കൈ കാണിച്ചു…ഇപ്പൊ ഒന്നേ മനസ്സിലൊള്ളൂ പൊന്നു ന്റെ ജീവൻ രക്ഷിക്കണം..
അവർ വണ്ടി നിർത്തി.. ആദ്യം അവനൊന്നു ശങ്കിച്ചു നിന്നു.
“പേടിക്കണ്ട സാറേ കള്ളും കഞ്ചാവൊന്നുമല്ല.. ധൈര്യമായിട്ട് കേറിക്കോ ”
അവൻ ആശ്വാസതോടെ കയറി.. അവളെ കയറ്റാൻ അവരും സഹായിച്ചു.. അവന്റെ മടിയിൽ അവൾ കിടക്കുന്നുണ്ട് ബോധമിനിയും വന്നിട്ടില്ല…
രക്തം നിക്കാതെ ഒഴുക്കുന്നതു കണ്ടപ്പോ ഒരുത്തൻ ചോദിച്ചു..ചാവാൻ നോക്കിയതാ ല്ലേ അവനൊന്നും മിണ്ടിയില്ല..
എല്ലാം കാട് പോലെ മുടിയൊക്കെ വളർത്തി വെച്ചിരിക്കുന്നു.. ഇന്നത്തെ കാലത്ത് ഫ്രീക്കൻ ന്മാരെന്നു ഇരട്ട പേരുള്ളവർ..
അതിലൊരുത്തൻ തന്റെ തുണിയുടെ അറ്റം കീറി.. രക്തമൊഴുകുന്ന അവളുടെ കയ്യിൽ കെട്ടി.. അവൻ ആത്മ നിർവൃതിയോടെ അവരുടെ മുഖത്തു നോക്കി..
ഇത്ര നന്മയുള്ള മനസ്സായിരുന്നോ ഇവർക്ക്.. ഈ നാട്ടുകാരല്ലന്നു മനസിലായി..തന്റെ നാട്ടിലും ഉണ്ട് ഇതുപോലെ കുറച്ചെണ്ണം..
തങ്ങളുടെ മെയിൻ ശത്രുക്കൾ.. ഒരു കാര്യവുമില്ലാതെ ഒരുപാടവരെ ഉപദ്രവിചിട്ടുണ്ട്..ഇപ്പൊ എന്തോ വിങ്ങൽ തോന്നുന്നു..
മനസ്സു കൊണ്ട് അവരോടൊക്കെ ഒരായിരം തവണ ക്ഷമ ചോദിച്ചു…
മുഖം നോക്കി ആരെയും വിലയിരുത്തരുതെന്നു എനിക്കപ്പോ മനസ്സിലായി..നെറ്റിയിൽ കുറിയും തൊട്ട എത്ര മാന്യന്മാർ.. തന്നെ.. കണ്ടിട്ടും വണ്ടി നിർത്താതെ പോയി.. എന്നിട്ട് രക്ഷക്കെത്തിയത് ഈ ബാഡ് ബോയ്സ്..
ഹോസ്പിറ്റലിൽ എത്തി.. ഒരുപാട് രക്തം വാർന്നു പോയത് കൊണ്ട് ബ്ലഡ് വേണമെന്നു പറഞ്ഞു.. അപ്പോഴും അതിലൊരുത്തൻ എന്റെ അതേ ഗ്രൂപ്പ് ആണ് ഞാൻ കൊടുക്കാമെന്നു പറഞ്ഞു മുന്നോട്ടു വന്നു..
പൊന്നു റിക്കവർ ചെയ്തു വരുന്നുണ്ടെന്നു.. കേട്ടിട്ടാണ് അവർ മടങ്ങിയത്.. ഞാനവരെ കെട്ടിപ്പിടിച്ചു കൈ കൂപ്പി ഒരുപാട് നന്ദി പറഞ്ഞു. .അവർ അതൊന്നും വേണ്ടാന്നു പറഞ്ഞു സ്നേഹത്തോടെ നിരസിച്ചു..
അവളെ റൂമിലേക്ക് മാറ്റിയപ്പോൾ.. ഞാനവളുടെ അരികിലിരുന്നു എന്നിട്ട് ചോദിച്ചു.. എന്തു വിഡ്ഡിത്തമാണ് മോളെ നീയീ കാണിച്ചേ..
“ഇതുവരെ ഏട്ടനന്നെ പ്രണയിക്കാത്തതിൽ എനിക്കൊട്ടും വിഷമം തോന്നിയില്ലയിരുന്നു.. സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ..
പക്ഷെ ഇന്നലെ ഏട്ടന്റെ റൂം വൃത്തിയാക്കിയപ്പോ അതൊക്കെ കണ്ടപ്പോ.. എന്തിനാ ഏട്ടാ.. എന്തിന് വേണ്ടി ഇങ്ങനെയൊക്കെ… ”
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണീർ തുടച്ചു കൊണ്ടവൻ പറഞ്ഞു…
“എന്റെ മനസ്സ് അത്ര കല്ലാന്നു വിചാരിച്ചോ നീയ്യ്.. എന്ത് ധൈര്യത്തിലാ ഞാൻ നിന്നെ കൂടെ കൂട്ടുന്നെ രാഷ്ട്രീയമാണ് പകയും ദേഷ്യവും വൈരാഗ്യവും ഒക്കെയുള്ള മേഖല… സ്വസ്ഥത ഉണ്ടാവില്ല നിനക്ക്..
നിന്നെ ജീവിതക്കാലം മുഴുവൻ സന്തോഷിപ്പിക്കാം എന്ന് എനിക്കൊരു ഉറപ്പും പറയാൻ പറ്റില്ല.. നിനക്ക് വേണ്ടി കുറച്ചു സമയം പോലും മാറ്റി വെക്കാൻ സാധിക്കില്ല..
അറിഞ്ഞു കൊണ്ട് നിന്റെ ജീവിതം ബലിയാടാക്കണ്ടന്നു കരുതി… അതാ എന്റെ ഇഷ്ടങ്ങളൊക്കെ എന്റെ മനസ്സിൽ തന്നെ കുഴിച്ചു മൂടിയത്.”.
“എന്തിനാ ഏട്ടാ… എപ്പോഴേങ്കിലും ഞാൻ പരാതി പറഞ്ഞിട്ടുണ്ടൊ.. ഇത്രയും കാലം ഏട്ടന്റെ എല്ലാ ഇഷ്ടങ്ങളും എന്റെ ഇഷ്ടങ്ങളാക്കി മാറ്റി… ചേർത്തു പിടിച്ചിട്ടേയുള്ളൂ..
പിന്നെ ഈ നാട്ടിൽ രാഷ്ട്രീയക്കാരും മന്ത്രിമാരൊക്കെ ഇല്ലേ.. അവർക്കൊക്കെ കുടുംബവും കുട്ടികളൊന്നുമില്ലേ…
ഞാൻ കൂടുതലൊന്നും സ്വപ്നം കണ്ടിട്ടില്ല ഇതുവരെ… ഏട്ടനെന്റെ കൂടെ വേണമെന്നു മാത്രേ ആഗ്രഹിച്ചുള്ളൂ.. കുട്ടിക്കാലം മുതൽക്കേ അത്രക്ക് മോഹിച്ചു പോയി..
അതും കൂടെ കേട്ടപ്പോ അവൻ. .അവളുടെ വായ പൊത്തി.. നെഞ്ചോടു ചേർത്തു പിടിച്ചു…
❤️❤️❤️❤️
“പൊന്നുവേ.. നിനക്കെന്താ ഈ ടെറസിന്റെ മേലെ പണി.. എത്ര നേരായി വിളിക്കുന്നു.. കുഞ്ഞു ഉണർന്നു ഭയങ്കര കരച്ചിൽ.. ആട്ടിയാട്ടി.. കൈ കഴച്ചു അവൾക്കു വിശക്കുന്നുണ്ടാവും പോയി ഭക്ഷണം കൊടുക്ക് ”
“അച്ചോടാ.. അമ്മേടെ വാവ ഉണർന്നോ.. അമ്മ ഇപ്പൊ വരാട്ടോ..
ഏട്ടാ ഞാനൊരു കഥ എഴുതുകയായിരുന്നു.. തീരാറായി.. ദാ ഇപ്പൊ വരാം ”
“ഓഹോ വീണ്ടും തുടങ്ങിയൊ എഴുത്തു ഭ്രാന്ത് . ഞാൻ അതെല്ലാം ചുരുട്ടി കൂട്ടി തോട്ടിലിടും നോക്കിക്കോ.. കൊച്ചിന് ഫുഡ് കൊടുക്കടീ.. എനിക്കൊരു മീറ്റിംഗ് ഉണ്ട് അവന്മാർ വിളിച്ചു ശല്യപ്പെടുത്തുന്നു ”
“ഓ അല്ലെങ്കിലും അങ്ങനെ ആണല്ലോ നാട് മതി.. എന്നെയും മോളെയും വേണ്ടല്ലോ ”
“അതു എന്തു വർത്താനാടീ.. നിനക്കും മോൾക്കും വല്ല കുറവും വരുത്തിട്ട്ണ്ടോ ഞാൻ.. എപ്പോ വിളിച്ചാലും ഓടി വരലില്ലേ..
ഞാൻ ചുമ്മാ പറഞ്ഞതാ ട്ടോ.. വെറുതെ വഴക്കടിക്കാൻ.. എപ്പോഴുo സ്നേഹം മാത്രം മതിയോ ഇടയ്ക്കു വഴക്കു കൂടെ വേണ്ടേ എന്നാലേ ഒരു രസമുള്ളൂ ”
“എണീക്കടീ കാളീ ഒറ്റ വീക്കു വെച്ചു തരും.ഞാൻ.. . പിശാച്.. ”
“കഴിഞ്ഞു ഏട്ടാ ദാ ഇപ്പൊ തീരും.. ശുഭം ന്നു കൂടെ എഴുതട്ടെ… അപ്പൊ സുലാൻ…
ശുഭം…
ലൈക്ക് ചെയ്യണേ
രചന: Fasna Salam