എന്നും ന്റെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നു ഏട്ടൻ എന്ന വാക്കും സ്നേഹവും…

രചന: തുഷാര കാട്ടൂക്കാരൻ

ഒരു ഏട്ടൻ ഇല്ലായ്മ അതൊരു വിഷമം തന്നെയാണ്… മീനൂന്റെ കല്യാണത്തിന് ദൂരെ മാറി നിന്നു അവളുടെ ഏട്ടൻ കരയുന്നത് കണ്ടപ്പോൾ അവളെക്കാൾ കൂടുതൽ കരഞ്ഞത് ഞാനവും.. വീട്ടിലെത്തി വിഷമത്തോടെ അമ്മയോട് ചോദിച്ചു ന്താ അമ്മ എനിക്കൊരു ഏട്ടനെ തരാതിരുന്നത്…!

നിനക്ക് ഇന്നെന്തുപറ്റിയെന്നു പറഞ്ഞു അമ്മ ഒഴിഞ്ഞു മാറുമ്പോഴും ചിലപ്പോഴൊക്കെ ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം ഞാൻ കാണാറുണ്ട്.. 🙁

കൂട്ടുകാരികൾ അവരുടെ ഏട്ടന്മാരെ കുറിച്ച് പറയുമ്പോൾ അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട് ഞാൻ…അവർ അവൻ എന്നൊക്കെ വിളിക്കുമ്പോൾ ഇങ്ങനെ വിളിക്കാവോ ഏട്ടൻ അല്ലെന്നു പറഞ്ഞു തിരുത്തുമ്പോൾ… ആ നിനക്ക് ഒരാൾ ഉണ്ടായിരുന്നേൽ മനസ്സിലായേനെ അപ്പോൾ നീ ഇങ്ങനെ പറയില്ലായിരുന്നു എന്നു പറഞ്ഞു അവർ ചിരിച്ചു തള്ളുമ്പോഴും മനസ്സിൽ എവിടെയോ ഒരു വിങ്ങലായിരുന്നു എനിക്കെന്തേ ഒരു ഏട്ടൻ ഇല്ലാതെ പോയെ.. 🙁

ഒരു സിനിമ ക്കു പോകാൻ വിളിച്ചാൽ ഞങ്ങളുടെ ആ പ്രായം കഴിഞ്ഞില്ലേ മോളെ എന്നു അച്ഛൻ പറയുമ്പോൾ ദേഷ്യത്തിൽ പറയും എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നെകിൽ അമ്മയോടും അച്ഛനോടും ചോദിക്കില്ലായിരുന്നു… എന്നെ കൊണ്ടൊയേനെ.. എനിക്കും ഒരു ഏട്ടനെ വേണായിരുന്നു.. 🙁

നീ ഇങ്ങനെ തുള്ളിച്ചാടി നടക്കുന്നത് വീട്ടിൽ ഒരു ഏട്ടൻ ഇല്ലാത്തതിന്റെ ആണെന്ന് പലരും പറഞ്ഞപ്പോഴും.. മൗനമായി നിന്നു കേട്ടിട്ടുണ്ട്…. എനിക്ക് ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതിന് മറുപടി കൊടുക്കായിരുന്നു എന്നു ആലോചിച്ചിട്ടുണ്ട്.. 🙁

വൈകി ഹോസ്റ്റലിൽ നിന്നും ഇറങ്ങട്ടെന്നു ചോദിച്ചാൽ അമ്മ പറയും അച്ഛൻ ഇല്ലാലോ മോളെ നീ നാളെ വന്നാൽ മതി എന്നു.. എല്ലാരും പോയാലും നാളത്തെ പകലിനു വേണ്ടി കാത്തിരിക്കുമ്പോൾ പല തവണ കരഞ്ഞിട്ടുണ്ട്… ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ എനിക്കും ഇന്നു തന്നെ വീട്ടിൽ എത്തായിരുന്നു എന്നു.. 🙁

പുറത്തെവിടെങ്കിലും പോയാൽ എത്തുന്ന വരെ രേഷ്മയുടെ ഫോണിൽ വരുന്ന ഏട്ടന്റെ കാൾ കാണുമ്പൊൾ ഓർക്കും ന്നെ സംരക്ഷിക്കാൻ ഒരു ഫോൺ കാളിലൂടെ ആണെങ്കിലും വിളിപ്പാടകലെ ഞാൻ ഉണ്ടെന്ന് പറയാൻ ഒരു ഏട്ടൻ വേണമായിരുന്നു എന്നു… 🙁

സ്കൂൾ മുതൽ കോളേജ് വരെയുള്ള ന്റെ ജീവിതത്തിൽ പലപ്പോഴും ഏട്ടനെ മിസ്സ്‌ ചെയ്തിട്ടുണ്ട്.. ഇഷ്ടമാണെന്ന് പറഞ്ഞു പിന്നാലെ നടന്നു ശല്യപ്പെടുത്തിയ പൂവാലന്മാർക്കും പെണ്കുട്ടിയെന്നു കാണുമ്പോൾ ചീപ്പ് നമ്പറുമായി പിച്ചാനും തോണ്ടാനും വരുന്ന ഞരമ്പ്‌ രോഗികൾക്കും നല്ല ഇടി കൊടുക്കാനും… കോളേജിൽ എന്തെങ്കിലും അലമ്പ് കാണിച്ചാൽ ഗാർഡിയൻ ആയി വന്നു എല്ലാം ശരിയാക്കാനും… എന്നിട്ട് ചെവിയിൽ നുള്ളി ടീ കാന്താരി ഇനി നിർത്തിക്കോണം നിന്റെ വികൃതിയെന്നു പറഞ്ഞു കൂടെ നില്ക്കാനും ഒരു ഏട്ടനെ ഞാൻ മിസ്സ്‌ ചെയ്തിട്ടുണ്ട് 🙁

പല വീഴ്ചകൾ സംഭവിച്ചപ്പോഴും ഓർത്തിട്ടുണ്ട് ഒരു ഏട്ടന്റെ ശിക്ഷണത്തിൽ വളർന്നെങ്കിൽ.. എല്ലാം ഷെയർ ചെയ്യാൻ ഒരു ഏട്ടൻ ഉണ്ടായിരുന്നെകിൽ നന്നായിരുന്നു എന്നു… 🙁

അമ്മയോട് പറഞ്ഞാൽ നിനക്ക് വല്യച്ചന്റെയും ന്റെ ചേച്ചിടെയും മക്കളില്ലേ അവർ ഏട്ടന്മാരല്ലേ എന്നൊക്കെ.. എന്ത് പറഞ്ഞാലും ഉപ്പോളം വരില്ലലോ ഉപ്പിലിട്ടത്.. സ്വന്തം അതെന്നും സ്വന്തമായിരിക്കും.. ഒരു ആവശ്യം വരുമ്പോൾ നമ്മൾ അറിയാണ്ട് ആലോചിച്ചു പോകും എനിക്കും ഉണ്ടായിരുന്നെകിൽ എന്നു… 🙁

പലപ്പോഴും ഞാൻ മിസ്സ്‌ ചെയ്യാറുണ്ട്.. അടി കൂടാനും എന്നെ സ്നേഹിക്കാനും.. ന്റെ കൂടെ യാത്രകൾ പോകാനും.. അമ്മേടെ കയ്യിനു പൈസ അടിച്ചുമാറ്റി അച്ഛൻ അറിയാതെ സിനിമയ്ക്കു കൊണ്ടുപോകാനും..ഏട്ടന്റെ പ്രണയത്തിൽ ഹംസം ആകാനും.. എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളിൽ നിന്നും സംരക്ഷിക്കുവാനും.. ആദ്യായി ശമ്പളം കിട്ടുമ്പോൾ നിനക്ക് ഒന്നും വാങ്ങിട്ടില്ലന്നു പറഞ്ഞു പിണങ്ങി ഇരിക്കുമ്പോൾ കയ്യിൽ ഒരു കുഞ്ഞു ഗിഫ്റ്റ് തരാനും…ന്ത്‌ പ്രശ്നം ഉണ്ടെങ്കിലും ന്റെ ഏട്ടൻ ഉണ്ട് എനിക്ക് എന്നു പറഞ്ഞു ധൈര്യത്തോടെ നില്ക്കാനും..കൂട്ടുകൂടി താമസിച്ചു ഏട്ടൻ വരുമ്പോൾ അച്ഛൻ വഴക്ക് പറയുമ്പോൾ അങ്ങനെയല്ല അച്ഛാ ഏട്ടൻ അമ്മയോടും എന്നോടും പറഞ്ഞിട്ട പോയത്‌ എന്നു പറഞ്ഞു ഏട്ടന്റെ കൂടെ നില്ക്കാനും.. അവസാനം മറ്റൊരാളുടെ കൈ പിടിച്ചു ഇറങ്ങുമ്പോൾ ആരും കാണാതെ മാറിനിന്നു കുഞ്ഞി പെങ്ങൾ പോകുന്ന നോക്കി നിന്നു ആരോടും ഒന്നും പറയാണ്ട് കരയുന്ന ഒരു ഏട്ടനെ… 🙁

എന്നും ന്റെ സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നു ഏട്ടൻ എന്ന വാക്കും സ്നേഹവും… പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് എന്താണ് ഒരേട്ടന്റെ സ്നേഹം.. എന്തൊക്കെ പറഞ്ഞാലും ഏട്ടൻ ഇല്ലായ്മ അതൊരു വിഷമം തന്നെയാ 🙁

NB: ഏട്ടൻ ഇല്ലാത്ത എല്ലാ അനുജത്തിമാർക്കും.. പെങ്ങൾ ഇല്ലാത്ത എല്ലാ ഏട്ടന്മാർക്കും സമർപ്പിക്കുന്നു, ലൈക്ക് ഷെയർ ചെയ്യാൻ മടിക്കല്ലേ…

രചന: തുഷാര കാട്ടൂക്കാരൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters