ഓർമ്മവച്ച നാൾ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു മുഖമുണ്ട്…

രചന: Dhanya Krishna

ഓർമ്മവച്ച നാൾ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു മുഖമുണ്ട്.. എന്റെ ആദ്യ പ്രണയം.. അവസാനത്തേതും…

മോഹൻലാലിൻറെ രാവണപ്രഭു സിനിമയിൽ സിനിമയിൽ സിദ്ദിഖ് മോഹൻലാലിനോട് പറയുന്ന പോലെ വയസ്സറിയിച്ച കാലം മുതൽ തോന്നിയ പ്രാന്തമായ ഒരിഷ്ടം…..

ഒരേ ക്ലാസ്സിൽ പഠിക്കുന്നവൻ… നഴ്‌സറി മുതൽ ഒരുമിച്ച് എന്റെ കൂടെ ഉണ്ടായവൻ…

സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിന്റെ ആഴക്കടലിൽ എന്നെ കൊണ്ട് തള്ളിയിട്ടവൻ….

ഓരോ മഴയും പെയ്തിറങ്ങുന്നത് എനിക്ക് വേണ്ടിയാണെന്ന് ഞാനറിഞ്ഞു…

ക്ലാസ്സിൽ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നതിനു സാർ എന്നെ എണീപ്പിച്ചു നിർത്തി ചോദിച്ചു “അവിടെന്താ ഇത്ര നോക്കാനുള്ളത് “???

ക്ലാസ്സിലെ കുട്ടികൾ ഒന്നടങ്കം ചിരിച്ചപ്പോൾ “ഇനി ജീവിതകാലം മുഴുവൻ ആ മുഖത്താണ് നോക്കേണ്ടത് സാറെ എന്ന് പറയണമെന്നുണ്ടായിരുന്നു….

എല്ലാവരുടെയും ഒപ്പം അവനും ചിരിച്ചപ്പോൾ രൂക്ഷമായി ആ മുഖത്തേക്കൊന്നു നോക്കി ഞാൻ…..

മലയാളം ക്ലാസ്സിൽ അവന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കിയപ്പോൾ ടീച്ചർ എന്നെ ക്ലാസ്സിന്റെ മൂലയിൽ കൊണ്ട് നിർത്തി….

ആഹാ…… സമാധാനം ഇനി അവനെ തന്നെ നോക്കി നിൽക്കാമല്ലോ ????

പക്ഷേ പൊക്കം അവിടെ വില്ലനായി… എനിക്കും അവനും പൊക്കം കുറവായതിനാൽ പരസ്പരം കാണാൻ പറ്റിയില്ല……

ക്ലാസ്സിലെ എല്ലാവർക്കും എന്റെ മനസ് മനസ്സിലായിട്ടും ആ സാമദ്രോഹിക്ക് മാത്രം ഒന്നും മനസിലാകുന്നില്ലായിരുന്നു…..

അതോ ഇനിയവൻ അഭിനയിക്കുകയാണോ ??????

ക്ലാസ് കഴിഞ് ഒരു കുടകീഴിൽ വീട്ടിലേക്ക് പോകുമ്പോൾ കുടത്തുമ്പിൽ ഇറ്റുവീണ മഴത്തുള്ളികൾ അവന്റെ മുഖത്തേക്ക് തെറിപ്പിക്കാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു…..

എനിക്ക് വയ്യെന്ന് പറഞ് എന്റെ ബാഗ് കൂടി അവനെക്കൊണ്ട് ചുമപ്പിക്കുമ്പോൾ,,, കല്യാണം കഴിഞ് രണ്ടു കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് അവൻ നടക്കുന്നത് ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു…..

ഹാൾടിക്കറ്റിൽ ഒട്ടിക്കാൻ കൊണ്ടുവന്ന ഫോട്ടോയിൽ നിന്നും അവനറിയാതെ ഒരു ഫോട്ടോ ഞാൻ സ്വന്തമാക്കി എന്റെ ബോക്സിൽ പേനക്കും പെൻസിലിനും ഒപ്പം വച്ചു…..

ഓംശാന്തി ഓശാന സിനിമയിൽ നിവിന്റെ പിറകെ നസ്രിയ നടക്കുന്നത് നമ്മൾ കാണുന്നതിന് മുൻപേ, ഞാനവന്റെ പുറകെ നടക്കുന്ന കാഴ്ച എന്റെ നാട്ടുകാരും വീട്ടുകാരും കണ്ടു…..

കാലങ്ങൾ കഴിഞ്, ഞങൾ രണ്ടാളും രണ്ടു വഴിക്കായിട്ടും എന്റെ മനസ്സിൽ അവനോടുള്ള ഇഷ്ടം വാകപ്പൂക്കൾ പോലെ പൂത്തു വിടർന്നു….

ബോക്സിലെ ഫോട്ടോ പേഴ്സിൽ സ്ഥാനം പിടിച്ചു……

എന്നിട്ടും അവൻ മാത്രം എന്റെ പ്രണയം അറിഞ്ഞില്ല…..

വർഷങ്ങൾക്ക് ശേഷം അവൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വന്നു…..

അമ്പലനടയിൽ വച്ചെന്നേ കണ്ടപ്പോൾ ഓടി വന്ന്‌ സംസാരിച്ചു…. രണ്ടുമുഴം മുല്ലപ്പൂ വാങ്ങി മുടിയിൽ വച്ചു തന്നു…. എനിക്കേറെ ഇഷ്ടമുള്ള തേൻമിട്ടായി എന്റെ കൈകളിൽ വച്ച് തന്നു…..

മായേ…. നിനക്ക് കല്യാണം ഒന്നും ആയില്ലേ ????

ഇല്ലടാ…….

അതെന്താ ???നിന്നെ കെട്ടാനുള്ള ആരും ഈ നാട്ടിലില്ലേ ????

ഒന്നും മിണ്ടാതെ ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൻ പറഞ്ഞു….

ഇനി എടാ എന്നൊന്നും വിളിക്കാൻ പറ്റില്ലാട്ടോ… ഏട്ടാ എന്ന് വിളിക്കണം…… അന്ന് അടിച്ചു മാറ്റിയ ആ ഫോട്ടോ കളഞ്ഞേക്ക് ഇനി ആ സ്ഥാനത്തു നമ്മുടെ കല്യാണഫോട്ടോ വയ്ക്കാം……

അന്തംവിട്ടു നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി അവനപ്പോൾ കണ്ണിറുക്കുന്നുണ്ടായിരുന്നു……

രചന: Dhanya Krishna

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters