നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ അറിയാത്ത എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ടാവും…

രചന: ദേവൻ

ആമി നീ ഒന്ന് ഇങ്ങോട്ട് വന്നേ…

അടുക്കളയിൽ ജോലി ചെയ്തിരുന്ന അവൾ ഏട്ടന്റെ വിളി കേട്ട് അകത്തേക്ക് പോയി…

എന്താ ഏട്ടാ വിളിച്ചേ…

നീ ആ വാതിൽ ഒന്ന് അടച്ചേ…

എന്തിനാ ഇപ്പൊ വാതിൽ അടക്കുന്നെ…

പറയുന്നത് കേൾക്കടി…

ആ അടക്കാം…

ഇനി പറ എന്താ വിളിച്ചേ…

എനിക്കൊരു കാര്യം പറയാൻ ഉണ്ട്…

എന്താ…

അതെ അമ്മക്ക് ഒരു ആഗ്രഹം നീ അതിന് തടസം നിൽക്കരുത്…

എന്ത് ആഗ്രഹമാ അമ്മക്ക് ഉള്ളത്…

അമ്മക്ക് പഠിക്കാൻ പോകണം എന്ന്…

ഈ വയസാംകാലത്ത് ആണോ ‘അമ്മ പഠിക്കാൻ പോകുന്നത്… അമ്മക്ക് വല്ല ഭ്രാന്തും ഉണ്ടോ…

അതെന്താ വയസാംകാലത്ത് പഠിക്കാൻ പാടില്ലാ എന്നൊന്നും ഇല്ലല്ലോ… നീ എതിര് ഒന്നും പറയരുത്…

ഞാൻ ഒന്നും പറയുന്നില്ലാ… അമ്മയും മോനും ഇഷ്ടമുള്ളത് എന്താ എന്ന് വെച്ചാ ചെയ്തോ…

ഏട്ടാ എനിക്കൊരു സംശയം ‘അമ്മ എത്ര ക്ലാസ്സിൽ ആണ് പഠിക്കാൻ പോകുന്നത്…

‘അമ്മ പത്ത് വരെയല്ലേ പഠിച്ചിട്ടുള്ളു…

അതെ…

അപ്പൊ ഇനി +1 ആണോ പഠിക്കാൻ പോകുന്നത്…

രണ്ടും കൂടി ഒരുമിച്ചെഴുതാനാ അമ്മയുടെ പ്ലാൻ…

അത് നന്നായി അമ്മയ്ക്കും നമ്മുടെ മോൾക്കും ഒരുമിച്ചിരുന്ന് ഇനി പഠിക്കാല്ലോ…

നമ്മുടെ മോൾ ഇത് കേട്ടാൽ ചിരിക്കും…

അവൾ ഒന്നും ചിരിക്കില്ലാ… നീ കളിയാക്കാതെ ഇരുന്നാൽ മതി…

ഞാൻ എന്തിന് കളിയാക്കുന്നു…ഞാൻ അങ്ങനെയൊന്നും ചെയ്യില്ലാ…

അതെ ഞാൻ അടുക്കളയില്ലേക്ക് പോട്ടെ… എന്റെ പണി ഒന്നും കഴിഞ്ഞിട്ടില്ലാ…

അതും പറഞ്ഞ് അവൾ റൂമിൽ നിന്ന് ഇറങ്ങി…

അമ്മേ ‘അമ്മ എപ്പോഴാ വന്നെ…

ഞാൻ വന്നിട്ട് കുറച്ചുനേരം ആയി… മോൾ എവിടെ ആയിരുന്നു…

ഞാൻ അമ്മയുടെ മോന്റെ അടുത്ത് ആയിരുന്നു…

അമ്മേ സാധനങ്ങൾ എല്ലാം കിട്ടിയോ…

കിട്ടി മോളേ…

അല്ലാ അമ്മേ ‘അമ്മ പഠിക്കാൻ പോവാണ് എന്ന് കേട്ടല്ലോ…

ഞാനോ… ഈ വയസാംകാലത്ത് അല്ലെ ഞാൻ പഠിക്കാൻ പോകുന്നത്…

മോളോട് ആരാ ഈ നുണ പറഞ്ഞെ…

അമ്മയുടെ മോൻ ആ എന്നോട് പറഞ്ഞെ അമ്മക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് എന്ന്…

ഞാൻ അവനോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ… അവൻ എവിടെ…

റൂമിൽ ഉണ്ട് അമ്മേ…

അവനെ ഞാനിന്ന് ശെരിയാക്കി തരാം…

അതും പറഞ്ഞ് ‘അമ്മ ഏട്ടന്റെ അടുത്തേക്ക് പോയി…

ദൈവമേ ഒന്നും മനസ്സിലാവുന്നില്ലല്ലോ… ഏട്ടൻ പറഞ്ഞു അമ്മക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന് ‘അമ്മ പറഞ്ഞു എന്ന്… ‘അമ്മ പറയുന്നു ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലാ എന്ന്… എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണം…

ഞാൻ അവരുടെ അടുത്തേക്ക് പോയി…

മോനേ…

എന്താ അമ്മേ…

നിന്നോട് എന്നാ ഞാൻ പറഞ്ഞെ എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന്…

അമ്മയോട് ഇത് ആരാ പറഞ്ഞെ ഞാൻ പറഞ്ഞെന്ന്…

മോൾ എന്നോട് ചോദിച്ചാലോ എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടോ എന്ന്…

അതും ഞാൻ നിന്നോട് പറഞ്ഞു എന്ന്…

ഞാൻ നിന്നോട് അങ്ങനെ പറഞ്ഞിട്ടില്ലല്ലോ….

ഇല്ലാ അമ്മേ…

പിന്നെ എന്തിനാ നീ നുണ പറഞ്ഞത്…

ഏട്ടാ വെറുതെ പറഞ്ഞതാണല്ലേ… ഇപ്പൊ അങ്ങോട്ട് പോവണ്ടാ ‘അമ്മ ചോദിച്ചതിന് ഏട്ടൻ എന്താ മറുപടി പറയുന്നത് എന്ന് നോക്കട്ടെ…

ഡാ നിന്നോട് ആ ചോദിച്ചേ എന്തിനാ നുണ പറഞ്ഞെ എന്ന്…

അമ്മേ അമ്മക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെന്ന് ‘അമ്മ അച്ഛനോട് പറഞ്ഞിരുന്നില്ലേ… ‘അമ്മ പഠിക്കാൻ പോയിരുന്നതും അല്ലേ…

ഇതൊക്കെ എങ്ങനെയാ നിനക്ക് അറിയാ…

ഇത് എന്താ പുതിയൊരു കഥ…

മോനേ നിന്നോട് ആരാ ഇത് പറഞ്ഞേ…

‘അമ്മ എന്നോട് പറഞ്ഞിട്ടില്ലാ… അച്ഛൻ എന്തായാലും പറയില്ലാ…പറയാൻ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ലാ…

പറ മോനേ ആരാ പറഞ്ഞെ…

അമ്മയുടെ ഡയറി ആണ് എല്ലാം പറഞ്ഞത്….

അത് എങ്ങനെയാ നിനക്ക് കിട്ടിയത്…

അതൊക്കെ എനിക്ക് കിട്ടി…

അമ്മേ ആ മുടങ്ങിയ പഠിപ്പ് നമ്മുക്ക് തുടർന്നാല്ലോ…

മോനേ അത് വേണ്ടാ.. അമ്മക്ക് ഇപ്പൊ ആ പഴയ വയസ്സ് അല്ലാ…

എല്ലാരും എന്നെ കളിയാക്കും… വയസാംകാലത്ത് വീട്ടിൽ ഇരിക്കാതെ പഠിക്കാൻ വന്നിരിക്കുവാ എന്ന് എല്ലാരും പറയും…

ആരും അമ്മയേ കളിയാക്കില്ലാ… ഞാനില്ലേ അമ്മയുടെ കൂടെ…

എന്നാലും വേണ്ടാ മോനേ… മോൾ എന്ത് വിചാരിക്കും…

അവൾ ഒന്നും വിചാരിക്കില്ലാ…

അമ്മേ…

മോൾ ഇവിടെ ഉണ്ടായിരുന്നുവോ…

അമ്മേ ‘അമ്മ പഠിക്കണം… ഞങ്ങൾ ഉണ്ട് അമ്മയുടെ കൂടെ… അല്ലെ ഏട്ടാ…

അങ്ങനെ പറഞ്ഞു കൊടുക്ക്…

‘അമ്മ പോകണം… അമ്മയേ സഹായിക്കാൻ ഞങ്ങൾ ഉണ്ട്…

ഞങ്ങൾ എന്തിനാ അമ്മക്ക് അമ്മയുടെ സഹായി അമ്മു ഉണ്ടല്ലോ…

അമ്മുമോൾ അറിഞ്ഞാൽ എന്നെ കളിയാക്കും…

ഇല്ലാ അമ്മേ…

അപ്പൊ നമ്മൾ തീരുമാനിക്കുന്നു അമ്മയേ പഠിപ്പിക്കാൻ…

അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അമ്മയേ പഠിപ്പിക്കണം എന്ന്…

അച്ഛന് അത് കഴിഞ്ഞില്ലാ…

ആ ആഗ്രഹം എനിക്ക് നടത്തി കൊടുക്കണം…

അച്ഛൻ അത് കണ്ട് സന്തോഷിക്കണം…

നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ അറിയാത്ത എന്തെങ്കിലുമൊക്കെ ചെറിയ ചെറിയ ആഗ്രഹങ്ങൾ ഉണ്ടാവും…

അത് നമ്മളോട് പറയാൻ അവർക്ക് മടി ഉണ്ടായേക്കും…

എന്നാലും അവരുടെ ആഗ്രഹങ്ങൾ എന്താണ് എന്ന് പതിയെ മനസ്സിലാക്കി,

അവർക്ക് അത് ചെയ്ത് കൊടുക്കുമ്പോൾ ഉണ്ടാവുന്ന അവരുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലാ…

മാതാപിതാക്കളുടെ കൊച്ച് കൊച്ച് സന്തോഷങ്ങൾ ആണ് നമ്മുടെ ഏറ്റവും വലിയ വിജയം…

ശുഭം….

രചന: ദേവൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters