എനിക്ക് അമ്മയും വേണം ഭാര്യയും വേണം…

രചന: Indu Rejith

ഏട്ടാ ഒന്ന് ഓടി വന്നേ…. എന്ത് പറ്റിയെടാ മോനേ അവൾക്ക് …. ടാ പൊട്ടാ… ഇവൻ ആന കുത്തിയാലും ഉറക്കം കഴിഞ്ഞിട്ട് എഴുന്നേക്കില്ല…. പരിചയം ഇല്ലാത്ത വീടും പരിസരമാ…. ആ കുട്ടിക്ക് എന്താ പറ്റിയെ ആവോ…

ഒന്ന് വേഗം വാ ഏട്ടാ…. കുളിമുറിയിൽ നിന്നാണല്ലോ അവൾ വിളിക്കുന്നത്…. എന്താ പറ്റിയെ മോളേ…

അവൻ ഉറക്കത്തിലാ അമ്മ വിളിച്ചിട്ട് കേട്ടില്ല….

ഞാൻ ഏട്ടനെയല്ലേ വിളിച്ചത് അപ്പോളേക്കും ഓടി വന്നേക്കുന്നു…. അമ്മയ്ക്ക് അടുക്കളയിൽ പണിയൊന്നുല്ലേ….

അത് മോളേ…. എന്താന്ന് അറിയാത്തോണ്ട് വന്നതാ അമ്മ…. ഞാൻ തല തോർത്താൻ ഏട്ടനെ വിളിച്ചതാ നിങ്ങൾ വന്ന് തോർത്തിത്തരുമോ…. ഒന്ന് പേടിക്കുന്ന രീതിയിൽ വിളിച്ചാലേ വരവിന് ഒരു ഉഷാറ് ഉണ്ടാവു…

അതായിരുന്നോ… അമ്മയ്ക്ക് ഇതൊന്നും അറിയില്ല…. ഇപ്പഴത്തെ കുട്ടികളുടെ ഓരോരോ കുറുമ്പുകളെ… ചിരിച്ചു കൊണ്ട് ഹേമ അടുക്കളയിലേക്ക് നടന്നു….

എന്തൊക്കെ അറിയണം കിളവിക്ക്…. രാവിലെ മനുഷ്യന്റെ മൂഡ് പോയി….

കുളിച്ചു വന്നപ്പോഴേക്ക് മോനും മരുമോൾക്കുമുള്ള പ്രാതൽ ഹേമ ടേബിളിൽ നിരത്തിയിരുന്നു….. മോൾക്ക് ഇഷ്ടമാകുമോ നാട്ടിലെ കൂട്ടങ്ങളൊക്കെ…. എന്താ വേണ്ടതെന്ന് പറഞ്ഞാൽ അമ്മഉണ്ടാക്കി തരാം….

എനിക്ക് ചൈനീസ് ഫുഡ്‌ ആണ് ഇഷ്ടം അമ്മ അത് ഉണ്ടാകുമോ ശ്രീ…. രാവിലെ വന്ന് തള്ളോട് തള്ളാണല്ലോ…. സ്വീറ്റ് മമ്മി ചമയലൊന്നും എനിക്ക് ഇഷ്ടല്ലന്ന് ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം….

മോളേ അമ്മ അങ്ങനെ ഒന്നും കരുതിയല്ല….

ചീവീട് പോലെ എന്റെ ചെവിക്കകത്ത് കേറിയിരുന്നു ഇങ്ങനെ ഓരോന്ന് തിരുകി കേറ്റാതെ…. ഞാനിതൊന്ന് കഴിച്ചോട്ടെ….

അമ്മ അപ്പുറത്തേക്ക് പൊയ്ക്കോ ശാരി നാട്ടിൻ പുറത്തെ രീതിയൊക്കെ പഠിച്ചു വരുന്നതല്ലേ ഉള്ളു… കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തി ഹേമ അകത്തേക്ക് കയറി പോയി….

പുതിയ പെണ്ണ് അടുക്കളേലോട്ട് ഒന്നും വരാറില്ലേ…. ചേട്ടത്തിയെ….

കാലത്ത് പ്രാതൽ ഒരുക്കാൻ അവളും ഉണ്ടായിരുന്നു കമലേ… ഇപ്പോഴത്തെ കാലത്തെ പെൺകുട്ടികൾ അല്ലേ എല്ലാം അവൾ പഠിച്ചുവരുവാ….

എല്ലാം ഹെമേട്ടത്തിയുടെ ഭാഗ്യം….

എന്റെ ഭാഗ്യത്തെകുറിച്ച് ഈശ്വരൻചില സൂചനകൾ തരാൻ തുടങ്ങിയിരിക്കുന്നു… അത് നാലാളോട് പറഞ്ഞിട്ട് എന്ത് കിട്ടാനാണ് അത്കൊണ്ട് മാത്രം മരുമോളുടെ മുനവെച്ച സംസാരത്തെ പറ്റി കമലയോട് ഞാനൊന്നും പറഞ്ഞില്ല….

ഉച്ചയൂണ് കാലമാക്കിയിട്ട് ഉമ്മറത്ത് വന്നിരുന്ന് പത്രം വായിക്കാൻ തുടങ്ങിയപ്പോൾ ശാരിയുടെ കാൽ നഖങ്ങളിൽ ശ്രീ നെയിൽ പോളിഷ് പുരട്ടുകയായിരുന്നു….

അമ്മയ്ക്കൂടെ പുരട്ടട്ടെ ഇത്തിരി…

ശ്രീയുടെ ചോദ്യം അവസാനിക്കുന്നത് മുന്നേ ശാരിയുടെ മറുപടി വന്നു….

പാമ്പ് പിണഞ്ഞത് പോലെ ഞരമ്പ് തിണുത്ത് കിടക്കുന്ന കാലിലെ കുറ്റി നഖത്തിന് കളർ അടിക്കാത്ത കുറവൂടെ ഉള്ളു ഇനി…. അമ്മയിപ്പോഴും ചെറുപ്പമാണെന്ന ശ്രീയുടെ വിചാരം….

കേട്ടപ്പോൾ എന്തോ സങ്കടം തോന്നിയിരുന്നു എനിക്ക്…എങ്കിലും അതൊന്ന് പുറത്ത് കാണിക്കാതെ ഞാനവിടെ ഇരുന്നു…

കുഴിയിലോട്ട് കാലും നീട്ടി ഇരിക്കണ എനിക്ക് എന്തിനാ മോനേ ഇനി ഇതൊക്കെ…. മോൻ അവൾക്ക് ചെയ്തു കൊടുക്ക്….

ടി….ശാരീ നീ ഒരുപാട് ലക്കി ആണുട്ടോ അല്ലെങ്കിൽ ഇത്‌ പോലൊരു പാവത്തിനെ നിനക്ക് അമ്മയായി കിട്ടില്ലല്ലോ….

അമ്മയോ…. അമ്മായിഅമ്മ എന്ന് പറ ശ്രീ… അമ്മ വേറെ അമ്മായിഅമ്മ വേറെ…. എത്രയൊക്കെ ആണെന്ന് പറഞ്ഞാലും പെറ്റമ്മയ്ക്ക് പകരമാവില്ല ആരും…

ഞാനും കൂടെ അഡ്ജസ്റ്റ് ചെയ്യുന്നത് കൊണ്ടാണ് കശപിശയൊന്നുമില്ലാതെ പോകുന്നത് അല്ലാതെ അതിന്റെ ക്രെഡിറ്റുടെ ശ്രീയുടെ അമ്മയ്ക്ക് മൊത്തമായിട്ടങ്ങു കൊടുക്കാതെ…

അതും കെട്ടിരുന്നതല്ലാതെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…. ഇവളെ നമുക്ക് വക്കീലാക്കണം അല്ലേ അമ്മേ….അമ്മാതിരി നാക്ക് അല്ലേ….

ശ്രീയേട്ടൻ എന്റെ വായിലിരിക്കുന്നത് വല്ലോം കേട്ടോണ്ട് പോകും…

അവന്റെ ചിരിക്ക് ഒപ്പം ഞാൻ ചിരിച്ചതും അവൾക്ക് ഇഷ്ടപ്പെട്ടില്ല….

കൂടുതൽ തമാശിക്കാതെ ശ്രീ നിങ്ങടെ അമ്മയുടെ വെപ്പ് പല്ല് ഇങ്ങ് ഇളകി പോരും… അല്ല ഞാൻ പറയുന്നതിനൊക്കെ നീ എന്തിനാ അമ്മയുടെ പേരു ചേർത്തു തിരിച്ചു പറയുന്നത്…. അതൊന്നും എനിക്ക് ഇഷ്ടല്ല ശാരി…

അവൾ എന്ത് പറഞെന്നാ നീയ് പറയണേ…. അമ്മയുടെ പേരിൽ രണ്ടാളുടെ പിണങ്ങല്ലേ…. ഉമ്മറത്തുനിന്നും ഞാനിങ്ങു കയറി പോന്നു…

കുറേ നേരത്തിനു ശേഷം അവരുടെ കളിയും ചിരിയും കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്…

ഫേസ്ബുക്കിലുടെ അവൻ പരിചയപ്പെട്ട കുട്ട്യാ ശാരി…. ഒറ്റമോനല്ലേഉള്ളു അവന്റെ ഇഷ്ടത്തിനൊന്നും ഞാൻ ഇത്‌ വരെ എതിര് പറഞ്ഞിട്ടില്ല.. അവൻ കണ്ടെത്തിയ കുട്ടി തന്നെ ഈ വീടിന്റെ ഉള്ളിലേക്ക് കാലെടുത്തു വെച്ചു പക്ഷേ അവളുടെ പെരുമാറ്റം എന്നേ വല്ലാതെ വേദനിപ്പിച്ചിരുന്നു….

ഒരിക്കൽ നടുവുളുക്കിയപ്പോൾ ശ്രീയാണ് എനിക്ക് കുഴമ്പിട്ടു തന്നത്… നാണമില്ലാത്ത സ്ത്രീ…. നിങ്ങളുടെ മോനൊക്കെയാണ് കാര്യം ശെരിയ എന്റെ കണ്മുന്നിൽ ഇമ്മാതിരി കോപ്രായങ്ങൾ ഒന്നും ഇനി കണ്ടേക്കരുത്…

മോളേ ഞാൻ…

മിണ്ടിപോകരുത്… ഇതിനെയൊന്നും കാലനും വേണ്ടല്ലോ ഈശ്വരാ… . അവളുടെ സംസാരം കേട്ടു സഹികെട്ടിട്ടാവ ണം അവൻ അവളെയൊന്നു തല്ലി….

എന്തിനാ മോനേ അവളെ തല്ലിയത്…

ചെയ്യിച്ചിട്ട് തേനൊഴുകുന്ന വർത്താനം പറയാൻ നാണമില്ലേ തള്ളേ നിങ്ങക്ക്…

എന്റീശ്വരൻമാരെ ഈ കുട്ടി എന്താ ഇങ്ങനെ….

മിണ്ടിയാൽ കൊല്ലും ഞാൻനിന്നേ ശ്രീഅവളുടെ മുടിക്ക് പിടിച്ച് മുറിയിലേക്ക് കൊണ്ട് പോയി…. പലതവണ കതകിനു തട്ടിയെങ്കിലും കതകു തുറന്നില്ല…. ഭാര്യയെ തല്ലുന്നത് അമ്മയെ തല്ലുന്നതിനു സമമാണ് എന്റെ മോൻ പാപം പിടിച്ചു വെയ്ക്കല്ലേ….

ചുമന്നു കലങ്ങിയ കണ്ണുമായാണ് അവൻ റൂമിനു വെളിയിൽ വന്നത്…. രണ്ട് പേരുടെ എന്നേ അങ്ങ് കൊല്ല്… എനിക്ക് അമ്മയും വേണം ഭാര്യയും വേണം…

എന്റെ മകന്റെ കുടുംബം ഞാൻ കാരണം തകരുമോ എന്ന ഭയം എന്നേ വല്ലാതെ തകർത്തിയിരുന്നു…

കാലത്ത് റബ്ബറിന്റെ കറ ഒറ ഒഴിക്കുന്ന സമയത്ത് ശാരി എന്റെ അരികിൽ വന്ന് നിന്നു…. ഇന്നലെ നടന്നതിനൊക്കെ ആ കുട്ടി എന്നോട് മാപ്പ് ചോദിച്ചപ്പോൾ എന്റെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നിയിരുന്നു…

സാരമില്ല മോളേ നിങ്ങൾ കുഞ്ഞുങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും സഹിക്കേണ്ടതും പൊറുക്കേണ്ടതും അമ്മമാരല്ലേ… പറഞ്ഞ് തീരുന്നതിനു മുൻപ് മുകളിലേക്ക് അടുക്കി വെച്ചിരുന്ന പാല് നിറച്ച ഡിഷിലൊന്ന് ശാരിയുടെ കൈ തട്ടി ഹേമയുടെ തലയിലേക്ക് വീണു…

അയ്യോ അമ്മേ ഞാനറിയാതെ….

ശാരിയുടെ എങ്ങലടിച്ചുള്ള കരച്ചിൽ കേട്ടാണ് ശ്രീ ഓടിയെത്തിയത് അപ്പോഴേക്കും നരച്ച മുടിയാകെ റബ്ബറിന്റെ കറ വീണ് ഒട്ടി ചേർന്നിരുന്നു….

നീ എന്റെ അമ്മയെ കൊല്ലാൻ നോക്കിയതല്ലേടി…

അവൾ എല്ലാത്തിനും എന്നോട് മാപ്പ് ചോദിച്ചു മോനേ… എന്റെ അടുത്ത് നിന്നപ്പോൾ അറിയാതെ കൈ കൊണ്ട് വീണതാ… ശ്രീ മുഖത്തെ കള്ള ലക്ഷണം കാണാതിരിക്കാൻ ശാരി മുഖം മറുവശത്തേക്ക് തിരിച്ചു വെച്ചു കരച്ചിൽ തുടർന്നു… അമ്മയെ നോവിക്കാതെ ശ്രീ തന്നെ തമ്മിൽ പിണഞ്ഞ ഓരോ മുടിയും മുറിച്ചു മാറ്റി…. എല്ലാം കഴിഞ്ഞ് മുറിയിൽ തിരികെ എത്തിയപ്പോൾ ശാരീയുടെ മുഖത്ത് പതിവില്ലാത്തൊരു ഉത്സാഹം ഉള്ളതായി ശ്രീയ്ക്ക് തോന്നി… ഏട്ടാ മൊട്ടച്ചി എന്തേ…

മൊട്ടച്ചിയോ… ഇന്നലെ ആ തള്ള നിങ്ങളെ കൊണ്ടെന്റെ മുടിക്ക് പിടിപ്പിച്ച് മുറിയിൽ കൊണ്ടിട്ടു തല്ലിച്ചു… കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നേ… ഇന്ന് ആ തള്ള മൊട്ടച്ചിപാറുവായി ഉമ്മറത്ത് ഇരിപ്പുണ്ട് എന്നോടാ കളി…

ഇനി നിന്നേ തല്ലിയാൽ എന്റെ കൈ പുഴുക്കും അവര് നിന്നേ എന്ത്ചെയ്തിട്ടാടി നീ…. തുഫ്ഫ്….

മോനേ ഡോക്ടർ വിളിക്കുന്നു….കണ്ണിരുതുടച്ചുകൊണ്ടാണ് ഞാൻ അകത്തേക്ക് കയറി പോയത്…. ശാരിക്ക് നല്ല മാറ്റം ഉണ്ട് കേട്ടോ അസുഖം ഏതാണ്ട് ഇല്ലാതായിന്നു തന്നെ കൂട്ടിക്കോ….

സർവ്വ ഈശ്വരൻമാർക്കും നന്ദിപറഞ്ഞു കൊണ്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്… വരാന്തയിൽ അമ്മയുടെ മടിയിൽ തലവെച്ചുകിടക്കുവായിരുന്നു അവൾ അപ്പോൾ….

തുടർച്ചയായ കീമോ അവളുടെ തലയിലെ മുടി ആകെ കൊഴിച്ചിരുന്നു… അമ്മയുടെ നേരിയത്തിന്റെ തുമ്പ് കൊണ്ട് അവളുടെ മൊട്ടത്തല അമ്മ മറച്ചു പിടിച്ചിരുന്നു… നമ്മുടെ പ്രാർത്ഥന ദൈവം കേട്ടമ്മേ അസുഖം കുറഞ്ഞിട്ടുണ്ടെന്ന്….

മോൻ അമ്മയെ പളനിമലയിൽ ഒന്ന് കൊണ്ട് പോകണം അവളുടെ അസുഖം പൂർണമായിട്ട് മാറിയാൽ…. തമ്പുരാന്റെ മുന്നിൽ ചെന്നു മുടിയെടുക്കാമെന്ന് അമ്മ നേർന്നതാ…. അവൾക്ക് ഇല്ലാത്തതൊന്നും എനിക്കും വേണ്ടടാ…. ആ ആശുപത്രി വളപ്പിൽ വെച്ച് അവരെ രണ്ട് പേരെയും ചേർത്തു പിടിക്കുമ്പോൾ ജീവിതത്തിന്റെ പല പാഠങ്ങളും ഞാൻ പഠിച്ചിരുന്നു…..

ശുഭം

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Indu Rejith

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters