രചന: അഗ്നി പ്രഭ
“”ഏട്ടത്തിയമ്മേ……..””
“”എന്താ കിച്ചു……””
“”ഏട്ടത്തിയമ്മേ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…..””
“”നില്ക്… ഞാൻ ഇപ്പൊ വരാം… അമ്മക്ക് ചായ കൊടുക്കട്ടെ…..അല്ല നിനക്ക് ചായ വേണോ ???””
“”വേണ്ട…..””
########################
ഇത് ശ്രീദേവി…. പേര് പോലെ തന്നെ ദേവിയാണ് അവൾ, നല്ല ശ്രീതം ഉള്ള ഒരു പെണ്ണ് …. പതിമുന്ന് വർഷം മുൻപ് ആ വീടിന്റെ പടി കയറുമ്പോൾ അവൾക്ക് പ്രായം 20 വയസ്…. അന്നുമുതൽ ഒരു നല്ല ഭാര്യയും, മരുമകളും അല്ല മകളും, കിച്ചു എന്നാ വിഷ്ണുവിന് ഒരു ഏടത്തി അല്ല അമ്മയും ആയിരുന്നു അവൾ….
വിനോദിന് 20 വയസ് ഉള്ളപ്പോൾ ആണ് അവന്റെ അച്ഛൻ മരിക്കുന്നത്… അന്നുമുതൽ അമ്മയും 5 വയസുള്ള കുഞ്ഞ് അനുജനും മാത്രമായി അവന്റെ ലോകം… ഡിഗ്രി കഴിഞ്ഞ് ഇരിക്കുന്ന സമയം ആയിരുന്നു… ഒരു ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്ന സമയം ഒരുപാട് പണികൾ നോക്കി ഒന്നും ശെരിയായില്ല അപ്പോൾ അവന് കുലിപ്പണിക് പോവണ്ടി വന്നു അവന്റ കുടുംബം നോക്കാൻ….എന്നാൽ രണ്ട് വർഷം കൊണ്ടുതന്നെ അവൻ ഒരു സർക്കാർ ജോലി നേടിയെടുത്തു… പിന്നീട് സന്തോഷമായി പോയിരുന്ന കുടുംബത്തിൽ പെട്ടന്ന് ആണ് ആ ദുരിതം വന്നേ… ഒരു വിഴ്ച്ചയോടെ തളർന്ന് പോയ അമ്മ…. അമ്മയെ നോക്കലും അനിയനെ നോക്കലും തന്റെ ജോലിയും ഒരുമിച്ച് കൊണ്ടുപോവാൻ അവന് കഴിഞ്ഞില്ല അതിന് ഒരു പരിഹാരം കണ്ടത് വിനോദ് ഒരു കല്യണം കഴിക്കൽ ആയിരുന്നു…അമ്മാവന്മാരുടെ ഉപദേശം ആയിരുന്നു അത് …. ആദ്യം അവൻ അത് എതിർത്തു…. അമ്മയെ നോക്കാൻ ഒരു ഹോംനേഴ്സ്നെ നിർത്താം എന്ന് പറഞ്ഞപ്പോൾ ആരും അത് സമ്മതിച്ചില്ല….അത് പിന്നെ ചിത്തപ്പേര് ആവും എന്ന് പറഞ്ഞ് അവർ അത് എതിർത്തു…. ആലോചിച്ചപ്പോൾ അത് ശെരിയാണ് എന്ന് തോന്നി വിനോദ് വിവാഹത്തിന് സമ്മതിച്ചു….പക്ഷെ ഒരു നിർബന്ധം മാത്രമേ അവന് ഉണ്ടായിരുന്നുള്ളു…ഒരു അനാഥാലയത്തിൽ ഉള്ള പെണ്ണിനെ മാത്രമേ താൻ കേട്ടുകയുള്ളു….. അങ്ങനെ വരുന്ന പെണ്ണ് മാത്രമേ തന്റെ അമ്മയെ നോക്കുകയുള്ളു എന്ന് വിനോദ് പറഞ്ഞു….തനിക്ക് ഒരു ഭാര്യ മാത്രം അല്ല തന്റെ അമ്മയെ നോക്കാനും അനിയനെ നോക്കാനും പറ്റിയ ആൾ തന്നെ വേണം ആരും ഇല്ലാത്ത ഒരു കുട്ടിക്ക് ഇവരെ നോക്കാൻ പറ്റും എന്നും വിനോദ് പറഞ്ഞു….
ഇതുകേട്ടതും അമ്മാവന്മാർ എല്ലാം ഇതിനെ എതിർത്ത് കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി…….. പിന്നീട് എല്ലാം പെട്ടന്ന് നടന്നു….അവരുടെ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു മഠത്തിൽ മൂന്ന് അനാഥ പെൺകുട്ടികൾ ഉണ്ടായിരുന്നു… കന്യാസ്ത്രീകളുടെ മഠം ആയിരുന്നു അത് … അവിടെ നിന്നും ആരും ഇല്ലാത്ത അലീന എന്നാ ഇരുപത് വയസുകാരിയെ വിനോദ് എന്നാ ഇരുപത്തഞ്ചുകാരൻ വിവഹം കഴിച്ചു…….. മഠത്തിലെ സിസ്റ്റർമാർ ആണ് അവൾക്ക് അലീന എന്നാ പേര് ഇട്ടത്…. അവരുടെ മഠത്തിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കുട്ടി ആയിരുന്നു അത്.ജനിച്ച് രണ്ടുദിവസം പ്രായമായ ഒരു കുഞ്ഞ്… അവർ അവളെ വളർത്തി.അവിടെയുള്ള മറ്റ് കുട്ടികളെ പോലെ ആയിരുന്നില്ല അവളെ കാണാൻ.. നല്ല സുന്ദരി ആയിരുന്നു..വെളുത്ത് തുടുത്ത നല്ല സുന്ദരിയായ ഒരു മോള്… ഏതോ നല്ല കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയെ പോലെ ഉണ്ടായിരുന്നു അവളെ കാണാൻ ….ഒരു ജാതിയോ മതമോ ഇല്ലാതെ വെറും ഒരു പേര് മാത്രമായി അവൾ ജീവിക്കുകയായിരുന്നു…..വിളിക്കാൻ വേണ്ടി മാത്രം ഒരു പേര്… വിനോദ് ആണ് അവൾക്ക് ശ്രീദേവി എന്നാ പേര് നൽകിയത്……..വിവാഹത്തോടെ അവൾ പൂർണമായും ഒരു ഹിന്ദു വിശ്വാസി ആയി… ഒരു ഇരുപത് വയസുകാരിക്ക് തന്റെ കുടുംബത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുത്തു നടത്താൻ കഴിയുമോ എന്നാ പേടി വിനോദ്നു ഉണ്ടായിരുന്നു ……. എന്നാൽ വന്നതിന്റെ പിറ്റേന്ന് മുതൽ അവൾ ഒരു കുടുംബിനി ആയി…. അമ്മയുടെ എല്ലാ കാര്യവും അവൾ നോക്കി…. അന്ന് മുതൽ പത്ത് വയസുകാരൻ വിഷ്ണുവിന് അവൾ അമ്മയായി…. അവന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും അവളാണ് നോക്കിയത്….. ഇത്രയും വർഷം വീട്ടിലെ ഒരു കാര്യത്തിനും വിനോദ് ബുദ്ധിമുട്ടിയില്ല…. എല്ലാം ശ്രീദേവി നോക്കി…… വിഷ്ണു +1ൽ പഠിക്കുമ്പോൾ ആണ് ശ്രീദേവിക്കും വിനോദിനും ഒരു മകൾ ഉണ്ടായേ അച്ചു എന്നാ അവന്തിക വിനോദ് അവൾക്ക് ഇപ്പൊ അഞ്ചു വയസ്…..
#########################
“”എന്താ… കിച്ചു… എന്തിനാ വിളിച്ചേ???””
“”വാ… ഏട്ടത്തിയമ്മേ….
ഏട്ടത്തി… ഞാൻ ഒരു സൂര്യയുടെ കാര്യം പറഞ്ഞില്ലേ????””
“”ഏത്… സൂര്യ ഗായത്രിയോ????
നിനക്ക് ഇഷ്ടം ഉള്ള….””
“”അത് തന്നെ…..
അവൾക്ക് വീട്ടിൽ കല്യണം ആലോചിക്കുന്നുണ്ട്….. അവൾ ആകെ സങ്കടത്തിൽ ആണ്….””
“”ഇതിൽ ഞാൻ എന്താ ചെയെണ്ടേ??””
“”എനിക്ക് അവളെ വേണം… ഞാൻ എന്താ ചെയുക???””
“”അവൾ ഈ കാര്യം വീട്ടിൽ പറഞ്ഞോ???””
“”ഇല്ല……””
“”അവളോട് വീട്ടിൽ പറയാൻ പറ…..
പിന്നെ ഒരു കാര്യം അവളെ വിളിച്ച് ഇറക്കി കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല… അവളുടെ വീട്ടുകാരുടെ അനുവാദത്തോടെ മാത്രമേ ഇത് നടക്കു… അവർ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട… അത് നിനക്ക് സമ്മതം ആണോ???””
“”അതെ ഏട്ടത്തി… അപ്പൊ ഞാൻ ഏട്ടത്തി പറയുന്നത് കേൾകാം….”” “”എങ്കിൽ നീ ഒരു കാര്യം ചെയ്യു…
ഇപ്പൊ തന്നെ അവളെ വിളിച്ചിട്ട് പറ വീട്ടിൽ നിന്റെ കാര്യം പറയാൻ… നീ ഇപ്പൊ തന്നെ അവളുടെ വീട്ടിൽ പോയി അവളെ കെട്ടിച്ച് തരാൻ പറയണം… അവർ അനുവദിച്ചാൽ നീ വീട്ടുകാരെ കൂടി വരാം എന്ന് പറയണം….. എന്നാൽ ഇപ്പോൾ തന്നെ പുറപ്പെട്ടോ….”” “”ശെരി… ഏട്ടത്തിയമ്മേ…….”” #########################””അല്ല… രാത്രിയായിട്ടും എന്താ കിച്ചനെ കാണാതെ….. എവിടെ പോയി എന്തോ…. ഒന്ന് വിളിച്ച് നോക്കിയാലോ….. “” അവൾ അവനെ വിളിക്കാനായി ഫോൺ എടുക്കാൻ പോയപ്പോൾ… അതാ വരുന്നു വിഷ്ണു…… അവൾ ഓടിച്ചെന്നു അവനോട് ചോദിച്ചു… “”എന്തായി കിച്ചു???…. അവർ എന്ത് പറഞ്ഞു???…. ഞങ്ങൾ എപ്പോഴാ അവരുടെ വീട്ടിൽ വരണ്ടേ???….. എന്താ നീ ഒന്നും മിണ്ടാതെ…”” “”ഏട്ടത്തി അത് നടക്കില്ല… അവർക്ക് സമ്മതം അല്ല…”” “”എന്താ ഉണ്ടായത് എന്ന് പറ കിച്ചു…”” “”ഞാൻ പറഞ്ഞില്ലേ ഏട്ടത്തി.. അവർക്ക് ഇതിന് സമ്മതം അല്ല… അത്രേയുള്ളു “” ഇത് കേട്ടതും ശ്രീദേവി അവനെ തന്നെ മിഴിച്ച് നോക്കി… അപ്പോഴാണ് അവന്റ ഫോൺ അടിച്ചത്… അവൻ ആ ഫോണിലേക്കു നോക്കി പെട്ടന്ന് തന്നെ അത് ഓഫാക്കി…. “”എന്താ.. മോനെ ഫോൺ എടുക്കാതെ???….”” “”അത് ഒരു ഫ്രണ്ട് ആണ്… ഞാൻ പിന്നെ വിളികാം… ഞാൻ പോട്ടെ ഏട്ടത്തി…”” “”ഞാൻ ചോറ് എടുകാം… കഴിച്ചിട്ട് പോയ മതി….”” “”വേണ്ട ഏട്ടത്തി… വിശപ്പ് ഇല്ല…”” “ശെരി.. പോയി..കിടന്നോ……….””
#########################
രണ്ട് ദിവസം കഴിഞ്ഞ്…..
ശ്രീദേവി അടിച്ച് വരാൻ വേണ്ടി വിഷ്ണുവിന്റെ റൂമിൽ പോയി… അപ്പോൾ അവൻ ഫോണിൽ സംസാരിക്കുകയായിരുന്നു.. അവന്റെ സംസാരം കേട്ട് ശ്രീദേവി പുറത്തുതന്നെ നിന്നും…. “”ഡി… സൂര്യേ നിന്നോട് ഞാൻ പറഞ്ഞു ഇനി എന്നെ വിളിക്കരുത് എന്ന് … പിന്നെ എന്തിനാ വിളിക്കുന്നെ?? എന്താ.. നീ എന്താ ചെയ്തേ എന്നോ? അത് നിന്റെ അച്ഛനോട് ചോദിക്… അയാൾ പറഞ്ഞത് ഒന്നും എനിക്ക് മറക്കാൻ പറ്റില്ല… നിന്റെ അച്ഛൻ എന്നെ പറഞ്ഞോ, ഏട്ടനെ പറഞ്ഞോ കുഴപ്പം ഇല്ല.. എന്നാൽ എന്റെ ഏടത്തിയമ്മേയെ പറ്റി പറഞ്ഞാൽ എനിക്ക് സഹിക്കില്ല… അവർ എനിക്ക് അമ്മയെ പോലെയാ…. വേണ്ട സൂര്യ ഒന്നും പറയേണ്ട…. നീ ഫോൺ വച്ചോ….”” ഇതുക്കെട്ട് അവൾക്ക് ഒന്നും വെക്തമായി മനസിലായില്ല എന്നാലും എന്തോ പ്രശ്നം ഉണ്ടന്ന് മനസിലായി…അവൾ പുറത്തുനിന്നും ആലോചിച്ചു നിൽകുമ്പോൾ അവൻ വേഗം റൂമിൽ നിന്നും ഇറങ്ങി പോയി അവൾ റൂമിന്റെ ഒരു ഭാഗത്തു നിന്ന കാരണം അവൻ അവളെ കണ്ടില്ല…. അവൾ വേഗം അകത്തുകേറി അടിച്ചുവാരി ഇറങ്ങി പോയി… അപ്പോഴും അവളുടെ ചിന്ത……. “”എന്തായിരിക്കും കിച്ചുവും സൂര്യയും തമ്മിൽ ഉള്ള പ്രശ്നം??? എന്താ അവളുടെ വീട്ടിൽ നിന്നും എന്നെ പറ്റി പറഞ്ഞെ??? മം… ഒരു കാര്യം ഉറപ്പാ എന്നെ പറ്റി എന്തോ അവർ പറഞ്ഞു ഇല്ലങ്കിൽ കിച്ചു ഇങ്ങനെ പെരുമാറില്ല….ഞാൻ ഇതുവരെ അവളെ കണ്ടില്ല പിന്നെ എന്നെ കുറിച്ച് എന്താവും പറഞ്ഞത്??? എങ്ങനെയാ ഒന്ന് അറിയുക….”” അപ്പോഴാണ് വിഷ്ണുവിന്റെ ഫോൺ അടിക്കുന്ന ശബ്‌ദം അവൾ കേട്ടത്… “”അതുശരി… ഇറങ്ങി പോയപ്പോൾ അവൻ ഫോൺ എടുത്തില്ല….”” അവൾ ആ ഫോൺ എടുത്തുനോക്കി അതിൽ സൂര്യഗായത്രി എന്ന് കണ്ടു… അവൾ വേഗം ആ കാൾ എടുത്തു…. “”hello…. കിച്ചുവേട്ടാ….. പ്ലീസ്… ഫോൺ വായക്കല്ലേ…. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. ഏട്ടൻ പറഞ്ഞിട്ട് അല്ലെ ഞാൻ അച്ഛനോട് സംസാരിച്ചേ.. പക്ഷെ അച്ഛൻ അങ്ങനെ പറയും എന്ന് ഞാൻ വിചാരിച്ചില്ല….. “”മോളെ… സൂര്യേ…. ഞാൻ ശ്രീദേവി ആണ്…” “ഏട്ടത്തിയോ??….” “അതെ… കിച്ചു നിന്റെ വീട്ടിൽ വന്നപ്പോൾ എന്താ ഉണ്ടായേ??” “അത്… പിന്നെ…. ഏട്ടത്തി…. ഞാൻ എങ്ങനെ….” “വേണ്ട നീ ഉരുണ്ട് കളിക്കേണ്ട…. എനിക്ക് അറിയണം എന്താ ഉണ്ടായേ…”
“കിച്ചുവേട്ടൻ ഒന്നും പറഞ്ഞില്ലേ???”” “”ഇല്ല… അതെല്ലേ ഞാൻ നിന്നോട് ചോദിച്ചേ??? പറ……….”” “”ഞാനാ പറഞ്ഞത് എന്ന് കിച്ചുവേട്ടൻ അറിയരുത്….”” “”ഇല്ല………..”” “രണ്ട് ദിവസം മുൻപ് ഏട്ടൻ എന്നോട് പറഞ്ഞു… നമ്മുടെ കാര്യം വീട്ടിൽ പറയാൻ…. അതുകൊണ്ട് ഞാൻ എന്റെ അച്ഛനോട് കിച്ചുവേട്ടൻന്റെ കാര്യം പറഞ്ഞു…. പറഞ്ഞ് തിരുമുൻപ് എനിക്ക് അടി കിട്ടി…
ന്റെ അച്ഛന് പ്രേമം എന്ന് കേൾക്കുന്നത്തെ അലർജിയാ…എന്നെ ഒരുപാട് തല്ലി… അതിനിടയിൽ കിച്ചുവേട്ടന്റെ വീട്ടുകാരെ കുറിച്ച് ചോദിച്ചു… ഞാൻ എല്ലാവരെയും കുറിച്ച് പറഞ്ഞു… അതിന്റെ കൂടെ ഏട്ടത്തിക്ക് ആരും ഇല്ലാത്ത കാര്യവും പറഞ്ഞു…ഇതുകേട്ടതും അച്ഛൻ വളരെ ദേഷ്യത്തിൽ എന്നോട് പറഞ്ഞു……. പറഞ്ഞു…..”” “”എന്താ നിർത്തിയെ… പറ കുട്ടി “” “”അതുപിന്നെ……””
“”നിന്നോട് അല്ലേടി പറയാൻ പറഞ്ഞെ…… പറ….”” “”അതുപിന്നെ അച്ഛൻ പറഞ്ഞു … ആരോ പിഴച്ച് പെറ്റ പെണ്ണിന്റെ വീട്ടിലെക്ക് എന്റെ മകളെ വിടാൻ പറ്റില്ലാന്ന്…. ആ പെണ്ണും അവളുടെ തള്ളയുടെ സ്വഭാവം എടുക്കുകില്ല എന്ന് ആരു കണ്ടു….. ഇങ്ങനെ ഉള്ളവരെ വിശ്വസിക്കാൻ പറ്റില്ല…എന്ന് പറഞ്ഞു…..”” ഇതുകേട്ടതും ശ്രീദേവി പൊട്ടികരഞ്ഞു പോയി… അവൾ ചോദിച്ചു….. “”കിച്ചു ഇത് അറിഞ്ഞോ???….”” “”അറിഞ്ഞു…ഇത് കേട്ടാണ് കിച്ചുവേട്ടൻ വന്നേ…. പിന്നീട് അവിടെ രണ്ടുപേരും വഴക്കായി…. ഏട്ടൻ എന്നെ വേണ്ട എന്ന് പറഞ്ഞ് ഇറങ്ങി പോയി….”” ഇത്രയും കേട്ടപ്പോൾ തന്നെ ശ്രീദേവിക്ക് വളരെ വിഷമം ആയി…അവൾ സൂര്യയോട് പറഞ്ഞു.. “”ഞാൻ നിന്നെ അല്പം കഴിഞ്ഞ് വിളികാം… ഒന്ന് നമ്പർ തരുമോ???…””
അവൾ പറഞ്ഞ നമ്പർ കുറിച്ചെടുത്തു അവൾ ഫോൺ വച്ചു… ഇപ്പോഴും അവൾ പറഞ്ഞ കാര്യം വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല… ‘തന്നെ കാണാതെ ഒരു മനുഷ്യൻ ഇങ്ങനെ ഒക്കെ പറയുമോ??? ഇരുപത് വർഷം താൻ അനാഥ എന്നുകേട്ടാണ് വളർന്നെ പിന്നീട് ഈ കുടുംബത്തിൽ വന്നപ്പോൾ തനിക്ക് ആരും ഇല്ല എന്നാ തോന്നൽ മാറിയത്… ഇവിടെ വന്നപ്പോൾ ആണ് തനിക്ക് ഒരു കുടുംബം ഉണ്ടായത്… ഇപ്പോൾ അനാഥ എന്നല്ല താൻ കേട്ടത് പിഴച്ച് പെറ്റ തള്ളയുടെ മകൾ എന്നാ ഇത് സഹിക്കാൻ എനിക്ക് പറ്റില്ല….’ ഇങ്ങനെ ഓരോന്നും ആലോചിച്ച് അവൾ അവിടെ തന്നെ ഇരുന്നു… എത്ര നേരം അവൾ അങ്ങനെ ഇരുന്നു എന്ന് അവൾക്ക് അറിയില്ല “”ഏട്ടത്തിയമ്മേ……””
വിഷ്ണുവിന്റെ വിളി കേട്ടാണ് അവൾ ഓർമയിൽ നിന്നും എഴുന്നേറ്റേത്… “”എന്താ?… എന്തുപറ്റി? ഇവിടെ ഇരുന്ന് സ്വപ്നം കണ്ണുകയാണോ… എന്താ ഏട്ടത്തി… എന്തെ കണ്ണ് നിറഞ്ഞല്ലോ….”” “”ഒന്നും ഇല്ലടാ… ഓരോന്ന് ആലോചിച്ചു ഇരുന്ന് പോയി…”” “”നിനക്ക് ചായ വേണോ??…….”” “”വേണ്ട ഏട്ടത്തി……””
#########################
പിറ്റേന്ന് “”കിച്ചു… ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം… അമ്മയെ നോക്കണം, മോൾ ഉറങ്ങുന്നുണ്ട് അവളെ നോക്കണം… അമ്മക്ക് കുറച്ച് കഴിയുമ്പോൾ ചായ കൊടുക്കണം….”” “”ആ.. ഏട്ടത്തി… ഞാൻ നോകാം… ഏട്ടത്തി പോയിട്ട് വാ… അല്ല ഏട്ടത്തി എവിടെ പോവുകയാ???”” “”വന്നിട്ട് പറയാം… ന്നാ ശെരി….”” വീട്ടിൽ നിന്നും ഇറങ്ങി അവൾ ഒരു ഓട്ടോയിൽ കയറി… സൂര്യയുടെ വീട്ടില്ലേക്ക് ഉള്ള വഴി പറഞ്ഞ് കൊടുത്തു…. അവളെ വിളിച്ച് സംസാരിച്ച അന്ന് രാത്രി തന്നെ അവൾ തീരുമാനിച്ചു പിറ്റേന്ന് അവളുടെ വീട്ടിൽ പോകും… അങ്ങനെ രാത്രിതന്നെ സൂര്യയെ വിളിച്ച് അവളുടെ വീട്ടിലേക്ക് ഉള്ള വഴി ശ്രീദേവി ചോദിച്ചു മനസിലാക്കി അങ്ങനെ അവൾ സൂര്യയെ കാണാൻ അല്ല അവളുടെ അച്ഛനെ കാണാൻ പോവുകയാണ് …….
അങ്ങനെ ശ്രീദേവി സൂര്യയുടെ വീട്ടിൽ എത്തി… റോഡിൽ നിന്നും കേറി ഒരു ചെറിയ പടിപ്പുരയുള്ള ഒരു നാലുകെട്ട് വീട് ആയിരുന്നു അവളുടേത്… ഒരു വിശാലമായ മുറ്റം കഴിഞ്ഞ് വേണം വീടിന്റെ വരാന്തയിൽ എത്താൻ…. അവൾ വീട് ലക്ഷ്യമായി നടന്നു… വീടിന്റെ മുമ്പിൽ തന്നെ അവളുടെ അച്ഛൻ ഉണ്ടയിരുന്നു…. അവൾ വരുന്നത് കണ്ട് അയാൾ ഞെട്ടലോടെ എഴുന്നേറ്റ് വന്നു….അയാൾ വിക്കി വിക്കി അവളോട് ചോദിച്ചു “”ആ…. ആരാ……….”” “”സൂര്യയുടെ അച്ഛൻ ആണോ??”” “”അതെ… കുട്ടി ആരാ “” “”നിങ്ങൾ ഇതിനുമുൻപ് എന്നെ കണ്ടിട്ടുണ്ടോ??”” “”ഇല്ല……”” “”പിന്നെ നിങ്ങൾ എങ്ങനെയാ ഞാൻ പിഴച്ച് പെറ്റ തള്ളയുടെ മോൾ ആണെന്ന് പറയുക… നിങ്ങൾ അന്തം വിട്ട് നോക്കണ്ട… കഴിഞ്ഞ ദിവസം ഇവിടെ വന്ന വിഷ്ണുവിന്റെ ഏട്ടത്തിയ…. നിങ്ങൾ പറഞ്ഞ അനാഥ….”” “”കുട്ടി…. ഞാൻ….”” “”വേണ്ട ഒന്നും പറയേണ്ട… കണ്ടിട്ട് പോലും ഇല്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെ പറയാൻ നിങ്ങൾക്ക് എങ്ങനെ തോന്നി…. മകളെ ഓർത്താണ് അങ്ങനെ പറഞ്ഞതെങ്കിലും നിങ്ങൾക്ക് ഈ കല്യണം ഇഷ്ട്ടം അല്ല എന്ന് പറയാമായിരുന്നു… അല്ലാതെ എന്നെ കുറിച്ച് അല്ല പറയേണ്ടത്…. ഇനി ഞങ്ങൾക്ക് ഇവിടെത്തെ കുട്ടിയെ വേണ്ട… ഇത്രയെങ്കിലും ഞാൻ ഇവിടെ വന്ന് പറയേണ്ടേ ഇല്ലങ്കിൽ ഞാൻ പെണ്ണ് അല്ലാതെ ആവും … ഞാൻ പോവുന്നു….”” അവൾ പോവാനായി തിരിഞ്ഞതും അയാൾ അവളെ വിളിച്ചു… “”കുട്ടി…”” ആ വിളി കേട്ട് അവൾ അവിടെ തന്നെ നിന്നു…. “”മോൾ എന്നോട് ക്ഷമിക്കണം… ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു… എന്റെ മകൾ ഒരാളെ ഇഷ്ടംപെടുന്നു എന്ന് കേട്ടപ്പോൾ എനിക്ക് വന്ന ദേഷ്യത്തിൽ പറഞ്ഞതാ.. അത് കേട്ട് ആ പയ്യൻ വരുമെന്ന് ഞാൻ കരുതിയില്ല…. മോൾ എന്നോട് ക്ഷമിക്കണം…. എനിക്ക് ഈ വിവാഹത്തിന് സമ്മതം ആണ്..”” “”എന്താ കുറ്റബോധം തോന്നിയാണോ??”” “”അല്ല… എന്റെ മകളുടെ സന്തോഷം അതാണ് എനിക്ക് വലുത്… എന്നോട് സൂര്യ പറഞ്ഞു.. അവളുടെ സന്തോഷം വിഷ്ണു ആണ്.. അത് നടന്നില്ലങ്കിൽ അവൾ ജീവനോടെ ഉണ്ടാവില്ല എന്ന് പറഞ്ഞു… ഞാൻ നിങ്ങളുടെ വീട്ടിൽ വന്ന് മോളെ കണ്ട് മാപ്പ് പറയാൻ ഇരിക്കുകയായിരുന്നു…”” “”അപ്പോൾ ഇത് നടത്താൻ സമ്മതം ആണലോ അല്ലെ??. ഇനി വാക്ക് മാറ്റരുത് “” “”ഇല്ല….. മോൾക്ക് ഞാൻ പറഞ്ഞത് വിഷമം ഉണ്ടോ??”” “”ഇല്ല… ഇത് എനിക്ക് കെട്ട് ശീലം ആയതാ….”” അത് പറഞ്ഞ് അവൾ ഒരു നനുത്ത പുഞ്ചിരി നൽകി “”ഞാൻ ഇറങ്ങട്ടെ…. നിങ്ങൾക്ക് സമ്മതം ആയതിനാൽ അടുത്ത ഞായർ ഞങ്ങൾ വരാം….”” അങ്ങനെ അവൾ യാത്ര പറഞ്ഞ് ഇറങ്ങി…. അവൾ പോവുന്നതും നോക്കി അയാൾ കണ്ണിരോടെ നോക്കി നിന്നു…. അപ്പോൾ അയാളുടെ ഇടത് നെഞ്ച് ഒന്ന് തുടിച്ചു…. അയാൾ കൈ നെഞ്ചത്ത് വച്ച്… വരാന്തയിൽ ഉള്ള ചാരുകസാരയിൽ പോയി ഇരുന്നു… കണ്ണിരോടെ അയാൾ തന്റെ കഴിഞ്ഞ കാലം ഓർത്തു പോയി…
മുപ്പതിമുന്ന് വർഷം മുൻപ് “”ഒരു ജൂൺ മാസത്തിൽ… കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രി… മാറിൽ അടകിപ്പിടിച്ച ഒരു ചോരകുഞ്ഞുമായി ഒരാൾ ഒരു അനാഥാലയത്തിന്റ മുന്നിൽ എത്തി… സിസ്റ്റർമാരുടെ മഠം ആയിരുന്നു അത്… അവിടെ എത്തിയ അയാൾ അതിന്റെ മുന്നിൽ ഉള്ള മണി അടിച്ചു… ആ ശബ്‌ദം കേട്ട് വന്ന സിസ്റ്റർമാരുടെ കൈയിൽ ആ കുഞ്ഞിനെ ഏല്പിച്ചുകൊണ്ട് അയാൾ പറഞ്ഞു… “”ഇന്ന് ജനിച്ച ചോരകുഞ്ഞ… പ്രസവത്തോടെ അമ്മ മരിച് പോയി… ഈ കുഞ്ഞിനെ ഇവിടെ വളർത്തണം… ഇത് എന്റെ അപേക്ഷയാണ്….”” അവർ ആ കുഞ്ഞിനെ രണ്ട് കൈയും നീട്ടി സ്വികരിച്ചു…. അവർ അയാളോട് പേര് ചോദിച്ചെങ്കിലും അയാൾ ഒന്നും പറയാതെ അവിടെ നിന്നും പോയി…. “”ബാലേട്ടാ….”” ഭാര്യയുടെ വിളി കേട്ടതും അയാൾ ഞെട്ടി എഴുന്നേറ്റു…. “”എന്താ… ബാലേട്ടാ ആരാ വന്നേ???”” “”എടി അത് അവളാ… സാറയുടെ മകൾ…. എ… എന്റെ…. മ….. മകൾ….”” “”എന്താ ഏട്ടാ പറയുന്നേ??”” “”സത്യം ആണ്… അവൾ ഉണ്ടാലോ… നമ്മുടെ മകൾ സ്‌നേഹിക്കുന്നവന്റെ ഏട്ടത്തിയ….”” “”നിങ്ങൾക്ക് എങ്ങനെ മനസിലായി അത്….”” “”അവൾ അവളുടെ അമ്മയെ പോലെ തന്നെയാ ഇരിക്കുന്നെ… രണ്ട് പേരും ഒരുപോലെ…”” “”ഈ കാര്യം നിങ്ങൾ അവളോട് പറഞ്ഞോ??”” “”ഇല്ല… ഇത് ഒരിക്കലും അവൾ അറിയരുത്…പിന്നെ നമ്മുടെ മകളെ വിഷ്ണുവിന് കെട്ടിച്ച് കൊടുകാം അവൾ അവളുടെ ചേച്ചിയുടെ കൂടെ നിൽക്കട്ടെ “” “”ശെരി… എല്ലാം ഏട്ടൻ പറയുന്ന പോലെ…”” “”അവർ അടുത്ത ഞായർ വരും…””
ഞായറാഴ്ച “”കിച്ചു…. നമ്മൾക്ക് ഒരു സഥലം വരെ പോയിട്ട് വരാം…. നീ വേഗം റെഡിയാവ്…. ആ പിന്നെ… മുണ്ട് ഉടുത്തൽ മതി…”” “”പിന്നെ…. മുണ്ട് ഉടുത്ത് ഞാൻ പെണ്ണുകാണാൻ പോവുകയല്ലേ…”” “”ഞാൻ പറയുന്നത് കേട്ടാൽ മതി…”” “”എന്നാലും…..”” അവൾ അവനെ തുറിച്ചുനോക്കിയിട്ട് പറഞ്ഞു…. “”പോ…. പോയി… ഡ്രസ്സ് ഇട്ട്…”” “”ശെരി….. ഏട്ടത്തി….”” അങ്ങനെ അവൻ റെഡിയായി വന്നു… കാറിൽ ആയിരുന്നു പോയത്… കാറിൽ മുമ്പിൽ ഇരുന്നത് വിനോദ് പിന്നെ വിഷ്ണുവും അവന്റെ മടിയിൽ അച്ചുമോളു പിന്നിൽ അമ്മയും ശ്രീദേവിയും… “”കിച്ചു മോനെ നമ്മൾ എവിടെയാ പോവുന്നത് ന്ന് അറിയോ??”” “”അത് അല്ലെ ഞാൻ കുറെ നേരമായി ചോദിക്കുന്നെ??? ഒന്ന് പറ ഏട്ടത്തി…..”” “”ഇത് നിന്റെ പെണ്ണുകാണൽ ആണ്…”” “”ഏട്ടത്തിയമ്മേ……..”” “”ഒന്നും പറയേണ്ട…. നമ്മൾ ഇപ്പൊ എത്തും….”” “”ഏട്ടത്തിയമ്മേ… ഞാൻ “” “”ഒന്നും പറയേണ്ട….”” “”അല്ല ഏട്ടത്തി ഈ വഴി എനിക്ക് അറിയാം….”” “”ആണോ കിച്ചു… എന്നാൽ നിനക്ക് ആ വീട്ടുകാരെയും അറിയാം….”” അൽപനേരം കഴിഞ്ഞ് അവർ സൂര്യയുടെ വീട്ടിൽ എത്തി…. എന്നാൽ അങ്ങോട്ടു പോവാൻ വിഷ്ണുവിന് ഒരു മടി ഉണ്ടായിരുന്നു…എന്നാൽ ശ്രീദേവി എല്ലാം അറിഞ്ഞു എന്ന് പറഞ്ഞപ്പോൾ അവൻ അവിടെ ചെല്ലാൻ തയാറായി…. ചായയുമായി സൂര്യ വന്നു അവളുടെ മുഖം കണ്ടപ്പോൾ വിഷ്ണുവിന് വിഷമം തോന്നി… ആകെ വാടി തളർന്ന റോസാപൂ പോലെ… അവന്റെ അടുത്ത് ചായ കൊടുക്കാൻ അവൾ കുനിഞ്ഞപ്പോൾ അവൻ അവൾ കേൾക്കേ സൂര്യയെന്ന് മേലെ വിളിച്ചു.. അതുകേട്ടതും അവൾ നിറഞ്ഞ ചിരിയോടെ അവിടെ നിന്നും പോയി…. അങ്ങനെ അവരുടെ വിവഹം തീരുമാനമായി….
ഇന്ന് അവരുടെ വിവഹം ആണ്… വിഷ്ണു സൂര്യഗായത്രിയുടെ കഴുത്തിൽ താലി ചാർത്തുന്ന അസുലഭ നിമിഷം…. ഇത് കണ്ടു സന്തോഷത്തോടെ മനസ് നിറഞ്ഞ് ശ്രീദേവിയും… കുറ്റബോധത്തിൽ നിറി സൂര്യയുടെ അച്ഛൻ… ഭാര്യയെ കുറിച്ച് അഭിമാനത്തോടെ വിനോദ്… താലികെട്ട് കഴിഞ്ഞ് അവർ വീട്ടിൽ എത്തി… ഓഡിറ്റോറിയത്തിൽ വച്ച് ആയിരുന്നു വിവഹം… സൂര്യയെ നിലവിളക് കൊടുത്ത് ശ്രീദേവി അകത്ത് കേറ്റി… നിലവിളക് പൂജാമുറിയിൽ വച്ച് സൂര്യ അവളുടെ അടുത്ത് വന്നു… അപ്പോൾ ശ്രീദേവി സൂര്യയോട് പറഞ്ഞു…. “”ഇനി മുതൽ വിഷ്ണുവിന്റെ മാത്രം അല്ല സൂര്യയുടെയും ഏട്ടത്തിയമ്മയാണ് ഞാൻ….”” ഇത് പറഞ്ഞ് ശ്രീദേവി സൂര്യയെ കെട്ടിപിടിച്ചു… ഇത് കണ്ടുകൊണ്ട് സൂര്യയുടെ അച്ഛൻ അങ്ങോട്ട് വന്നു തന്റെ രണ്ടുമക്കളെയും ഒരുമിച്ച് കണ്ടപ്പോൾ അയാളുടെ മനസ് നിറഞ്ഞു… സന്തോഷത്താൽ അയാളുടെ കണ്ണ് നിറഞ്ഞു…. അച്ഛൻ മകളെ അറിഞ്ഞു മകൾ അച്ഛനെ അറിഞ്ഞില്ല….
അവസാനിച്ചു 🔥🔥🔥
നന്ദി ❤❤❤
രചന: അഗ്നി പ്രഭ