എന്റെ പൊന്ന്

✍️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

“ചേട്ടാ ഒന്നു ഒതുങ്ങി നിൽക്കുമോ….. എനിക്ക് കാണാൻ പറ്റുന്നില്ലാ”

ഈശ്വരാ എന്നെ കാണാൻ പറ്റാത്ത ആരാ അതു… ഒന്നു പതിയെ തിരിഞ്ഞു നോക്കി… എന്റെ കൃഷ്ണാ….. കണി ഇവളെ കണ്ടാമതിയായിരുന്നു…. ദേവതയെ പോലെ…

”ടോ ഒന്നു മാറടോ… ഞാൻ ഒന്നു തൊഴുതോട്ടെ..”

തോഴുത് ഇറങ്ങി… അവളെ കാണാൻ കൊതിയോടെ കാത്തു നിന്നു… ആ തിരുനടയിൽ… പതിയെ വന്ന്…. എന്റെ തോളിൽ തട്ടി

” ആരെയാ ഇങ്ങനെ നോക്കുന്നത്… എന്നെയാണോ…. ”

ചമ്മിനാറീ നിൽപ്പാണ്…. ആ ആൽതറയുടെ കീഴിൽ…. അവൾക്ക് തുളസിയുടെയും ചന്ദനത്തിന്റയും… ഗന്ധമാണ്…

” അതെ ഒന്നു പരിചയപ്പെടാൻ നിന്നതാ…”

ഒരു വിരൽ തുമ്പിന് അകലം പാലിച്ച് നടക്കുന്നുണ്ട്.. കാറ്റ് അവളുടെ കാർമേഘ തുമ്പുകൾ എന്റെ മുഖത്തെ തലോടി കൊണ്ടിരിക്കുന്നുണ്ടായിരുന്നു..

” മം… മം കാണുന്നവരെ ഓക്കെ ഇങ്ങനെ പരിചയപ്പെടാണോ നിന്റെ പണി… ”

പവിഴം കൊഴിയുന്നു… ചുണ്ടിൽ ഒരു കുളിര് പുഞ്ചിരി പടർന്നു.. നാണം മൂക്കിന് പുണർന്ന് നിന്നു..

“അങ്ങനെ ഇല്ലാ ചിലവരെ കണ്ടാൽ അടിവയറ്റിൽ ഒരു കുളിര് പടരും… പിന്നെ കണ്ണ് ഉടുക്കി അങ്ങനെ നിന്നു പോവും… അങ്ങനെ നിന്നു പോയതാ… നിന്റെ മുന്നിൽ പേര് എന്ത്….. നിന്നെ എവിടെയോ കണ്ട് മറന്ന് ഓർമ്മ…. ”

” പേര് ഐശ്വര്യ….. നിന്റെ കാര്യം ഓക്കേ.. എനിക്ക് അറിയാം… എന്റെ ചേട്ടനെ നിനക്ക് അറിയാം… നമ്മൾ ഇതുവരെ പരിചയപ്പെട്ടിലാ എന്നു ഉള്ളു….”

ഈശ്വരാ എനിക്കുള്ള… കുഴി ഞാൻ തന്നെ തോണ്ടിയോ…. അത് വരെ കണ്ടത് എല്ലാം ഒരു വിറയിൽ ആയി മാറിയിരുന്നു….

” എന്നാ ഞാൻ പോവട്ടോ …..പിന്നെ കാണാം…. ”

തിരിഞ്ഞു നടന്ന് കൈയിൽ പിടിച്ചു വലിച്ചു….. എന്റെ നേരെ കൈയും കെട്ടി നിൽപ്പാണ്… അതു വരെ കത്തി എരിഞ്ഞ് ദേഹത്ത് ഒരു കുളിര് പെയ്യുന്നുണ്ടായിരുന്നു….

” കുറെ കാലമായി ഞാൻ നിന്റെ പുററെ നീയാറിയാതെ…. പിന്തുടുരുന്നു കണ്ടാ നാൾ മുതൽ ഉള്ളിൽ ഉള്ളാ ഇഷ്ടം പിന്നീട്.. എപ്പോഴോ…. ഒരിക്കലും മായിക്കാൻ കഴിയാത്ത ആഴത്തിൽ മനസ്സിൽ പതിഞ്ഞ്.. ഇപ്പോ എന്നെക്കാൾ ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്…. ആ എന്നെ പറ്റിച്ചു പോയാൽ നിന്നെ കൊല്ലും ഞാൻ കേട്ടോ…. ”

എന്നാലും എന്റെ കൃഷ്ണാ വെറുതെ ആഗ്രഹിച്ചതാ… ഇത്ര പെട്ടെന്ന്… തന്നെ വേണോ ആയിരുന്നോ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് നിൽപ്പാണ്… ആ ആട് തോമയിൽ ഉണ്ടായ് സാധനം….

” പേടിച്ച് പോയോ ടാ ചെക്കാ.. ചേച്ചി ചുമ്മാ പറഞ്ഞത് അല്ലാട്ടോ…. കാര്യമായിട്ടുതന്നെ പറഞ്ഞതാ ”

“ടീ നീ എന്നെ കൊല്ലാൻ വേണ്ടി ഇറങ്ങിയതാണോ…”

” നീപേടിക്കണ്ട ട്ടോ… ഞാൻ ഉള്ളപ്പോ.. നിന്നെ ആരും ഒന്നും ചെയ്യില്ലാട്ടോ… ”

” ശരി മേടം ഒന്നു പോവുമോ…. നിന്റെ ചേട്ടന്റെ..കണ്ണിൽ എങ്ങാനും പെട്ടാൽ തീർന്നു…”

അവൾ ചിരിച്ചു… കൊണ്ട് നിൽപ്പാണ് ഒരു നാണവും ഇല്ലാതെ…..

” നീ വീട്ടിലോട്ട് അല്ലെ….. ഞാൻ കൊണ്ടു വിടാം…..”

” ഞാൻ കാലു പിടിക്കാം എന്റെ പൊന്നെ ഒന്നു പോയി താരമോ…”

അവൾ എന്റെ മുഖത്ത് തന്നെ നോക്കി നിൽപ്പാണ്…… കണ്ണിൽ ചെറുതായി കുറുമ്പ്…. നിറച്ച്…. പിന്നെ ആ മമ്പാഴപൊൻ ചുണ്ടിൽ മന്ദാത്തിന് ചിരിയും നിറച്ച്…. ഒരിക്കലും കനവിൽ കാണാത്ത…. അവളുടെ മുഖം… എന്റെ നെഞ്ചിൽ പതിയെ…. വിടരുന്നുണ്ടായിരുന്നു….

” നിന്നെയും കൊണ്ടെ പോകുട്ടോ …… ടാ…. തൊട്ടാ ചെക്കാ…..”

” മം… മം ചിലപ്പോ അതിനു മുമ്പ് ഈ തൊട്ടാവാടി… വാടിപോകും പെണ്ണെ…. ”

ദൂരെ ചെന്ന് വിളിച്ച് കൂവുന്നുണ്ട് എനിക്ക് മാത്രം കേൾക്കാൻ……☺☺

”ആ തൊട്ടാവടി ഈ വിരൽ തൊടാതെ ഇനി വടില്ലോട്ടോ…. വേണങ്കിൽ ഒന്നു നോക്കിക്കോ….”

അവൾ വെറുതെ പറഞ്ഞത് ആണെങ്കിലും….. അത് ……ശരിയാണ്.. യുഗങ്ങൾ കാത്തിരുന്നു പോലെ ആ മുഖം കാണാൻ….. ഓർമ്മകളുടെ പുസ്താളുകളിൽ മഷി മായാതെ… കിടക്കുന്നാ കുറുപ്പുകൾക്ക് അവളുടെ മുഖം പോലെ…… ഒരു പുതുമഴ കുളിരിൽ…… മുള പൊട്ടി പുതുനാമ്പ് വന്ന്… ഒരു കുഞ്ഞ് പ്രണമായി എന്നിൽ അവൾ…. പക്ഷെ പോടിയാണ്… ഞാൻ ഒരു സാധരണക്കാൻ… പിന്നെ ജോലിയും ഇതുവരെ കിട്ടിയിട്ടില്ലാ….. അവൾ ആൺ എങ്കിൽ…. എല്ലാം സൗകര്യങ്ങിലും വളർന്നവൾ…. അവളെ ഞാൻ കെട്ടിയാൽ… അതു ശരിയാവില്ലാ….. ഇഷ്ടം ഉണ്ടായിട്ടും. ഇല്ലന്ന് നടിച്ചു…. അപ്പോഴും വിടാതെ പിന്തുടരുന്നുണ്ടായിരുന്നു…… അവൾ.. ഞാൻ അവൾക്ക് മുഖം കൊടുക്കാതെ… അവളിലെ പ്രണയിച്ചു കൊണ്ടുരുന്നു….. അതിനടയിൽ എന്റെ ആഗ്രഹം പോലെ ജോലി ശരിയായ്…… പിന്നെ കാണലും…… എല്ലാം കുറഞ്ഞു. വർഷങ്ങൾ കഴിഞ്ഞു….. ഞാൻ ആ ഇഷ്ടം അപ്പോഴും….. ഒരു ഉറപ്പില്ലാതെ കൊണ്ടു നടന്നു……. വർഷങ്ങൾക്ക് ശേഷം… നട്ടിൽ എത്തിയതും എന്നെ കൂട്ടാൻ അവളുടെ ചേട്ടൻ വന്നു…. അവനെ കണ്ടതിൽ ഏറെ അവളെ കുറിച്ച് അറിയാൻ എന്റെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു…. വർഷങ്ങൾക്കു മുമ്പ് തന്ന് ഒരു വാക്ക് കാത്തിരിക്കും എന്ന്….. പെണ്ണ് അല്ലെ മറന്നു കാണും എന്നു വിചാരിച്ചു….

”ഉണ്ണി അവൾക്കും അമ്മയ്ക്കും എല്ലാം സുഖം അല്ലെ……”

” അമ്മയ്ക്കു സുഖം അവൾക്ക് സുഖമാണോ എന്ന് അറിയില്ലാ…”

” അപ്പോ അവൾ എവിടെ വല്ലാ ഡേക്ടർ ആവണം പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു… കല്യാണം കഴിഞ്ഞു കാണും അല്ലെ……”

” നീയാന്താടാ എന്നെ കളിയാക്കുവാണോ……..”

” എന്താടാ എന്തു പറ്റി….” ‘

” അപ്പോ നിനക്ക് ഒന്നും അറിയല്ലെ….. ”

“ഇല്ലടാ…..”

” നീ പറഞ്ഞ് പോലെ… ഡേക്ടർ ആയി….. പക്ഷെ അവൾ ഇപ്പോ…. നിന്റെ വീട്ടിൽ ഉണ്ട്… അവളുടെ വാശിക്ക് മുമ്പിൽ കീഴടങ്ങി.. പ്രണയം അല്ലെ… ചത്ത് കളയും. എന്നു പറഞ്ഞപ്പോൾ … സമ്മതിക്കാതിരിക്കാൻ വയ്യായിരുന്നു കുടപ്പിറപ്പൽ അല്ലെ… നീന്നെയും കാത്ത്.. ഇരിപ്പുണ്ടാവും…. ആ ഉമ്മറപടിയിൽ… വീട്ടിക്കാർ ഒന്നും പറഞ്ഞില്ലൊ…… പക്ഷെ നിനക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നു എന്നോട്.. ”

ഒരിക്കലും അറിഞ്ഞാലായിരുന്നു ഇത്രയ്ക്ക് .. ആഴത്തിൽ എന്റെ പ്രണയം അവളുടെ ആത്മാവിൽ ഇറങ്ങിയത്…. കാണാൻ കൊതിച്ച് നിമിഷങ്ങളിൽ എല്ലാം… ഒരു തുള്ളി കണ്ണിര് കൊണ്ട് ഓർക്കും അപ്പോഴും മനസ്സ്പറയും വേണ്ടാ എന്നു…… കളിയായി പറഞ്ഞ് വാക്ക് ആ ചട്ടമ്പി കാന്താരി….. ഈ തൊട്ടാവാടിയ്ക്ക് വേണ്ടി കാത്തിരിക്കും എന്നും അറിയില്ലായിരുന്നു…….. ഉമ്മറപ്പടിയിൽ… കാത്തിരിപ്പുണ്ട് അമ്മുടെ പിന്നിൽ എന്നെ കണ്ടാ പാടെ ഓടിവന്നു…

” എന്നെ മറന്നോടാ തൊട്ടാവാടി ചെക്കാ…… ”

കെട്ടിപ്പിടിച്ച്….. മുഖത്ത് വിരൽ ഓടിച്ച് നിൽപ്പാണ്.. പെണ്ണ്…. കണ്ണടുക്കാതെ…. അവളോട് പറയാൻ ഒരു നല്ല വാക്കുകൾ പോലും… ആ പ്രണയത്തിനു പകരം നൽകാൻ….

“പണത്തിനു പ്രതാപിത്തനും പണയം വയ്ക്കാതെ ഈ തൊട്ടാവാടിയ്ക്ക് വേണ്ടി പ്രണയവുമായി… കാത്തിരിക്കുമ്പോൾ മറക്കാൻ പറ്റുമോ ചട്ടമ്പി”

അത്ര വലിയ പ്രണയം ഒന്നും അല്ലെങ്കിലും……. ഒരുക്കൽ മാത്രം തോന്നിയ ആദ്യത്തെ ഇഷ്ടം.. ബാധിതകളും…. പ്രശ്നങ്ങളും… വന്നാപ്പോ മനസ്സിന്റെ ഒരു കോണിൽ… കുഞ്ഞുനോവായ് കൊണ്ടു നടന്നു…… പ്രതീക്ഷകളുടെ…. മുന ഒടിയും മുമ്പ് തിരിച്ചു കിട്ടി ഒരിക്കലും പ്രതീക്ഷകതെ….. ഒരു പുതുജീവൻ പോലെ…….. അവൾ പറഞ്ഞ് പോലെ.. ആ കൈ തട്ടാതെ ഈ തൊട്ടാവാടിെല്ല….. ഒരു താലി ചാർത്തി… എന്റെ നാലുകെട്ടിന്റെ ചുവരിൽഎൻ മാറോട്.. മുഖചേർത്ത് കിടക്കുമ്പോൾ എനിക്ക് കാണാം….. ആ ചട്ടമ്പിയുടെ മുഖത്ത് എന്തോ ലോകം കീഴടക്കിയ പോലെ….. ഉള്ള സ്ന്തോഷം കൈവിട്ട് പോയ് എന്ന് കരുതിയ പ്രണയം ഒരു നിമിഷം കൊണ്ട് എന്നിൽ വീണ്ടും പിറന്ന് ഇന്നന്റെ മറോട് ചേർന്ന് സന്തോഷത്തിലാണ് ഞാൻ……. അങ്ങനെ ഞങ്ങൾ ജീവിതം തുടങ്ങുവാണ്….. ആ ചട്ടമ്പിയുടെ തോട്ടാവാടിയായ് ജീവതകാലം മുഴവൻ ചേർത്ത് പിടിച്ച്

✍️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters