കുഞ്ഞി പെണ്ണിന്റെ വാശി….

രചന: Lachuz

“നിന്റെ മോളെ കവിത എഴുതാനാണോ ടി നീ പഠിപ്പിക്കുന്നെ… ”

അമ്മയോട് ഉയർന്നു വരുന്ന രണ്ടാനച്ചന്റെ ശബ്‌ദത്തിൽ ഞാൻ പലപ്പോഴും കേട്ട വാക്കുകളായിരുന്നു ഇതു… പതറി പോയിട്ടുണ്ട് അന്നൊരു 8 ആം ക്ലാസ്സു കാരി.ഇടക്കെപ്പോഴോ പുസ്തകതാളുകളിൽ കുത്തി കുറിക്കുന്ന എന്റെ സ്വഭാവം വീട്ടിൽ പിടിക്ക പെട്ടു. എല്ലാത്തിനും കൂടെ ടീച്ചരായ അമ്മ ഉണ്ടായിരുന്നു എങ്കിലും എന്നെ ചീത്ത പറയാൻ കാരണം നോക്കി നടക്കുന്ന 2ആം അച്ഛന് ഇതും ഒരു കുറ്റമായി മാറി. 10 ഇൽ നല്ല മാർക്കോടെ പാസ്സ് ആയപ്പോൾ സയൻസ് നോട്‌ ഉള്ള ഇഷ്ട്ടം കൊണ്ട് ബയോളജി തന്നെ എടുത്തു പഠിച്ചു. സെക്കന്റ്‌ ലാംഗ്വേജ് ആയി പലരുടെയും എതിർപ്പിനെ അവഗണിച്ചു കൊണ്ട് അമ്മ തന്നെയാണ് പറഞ്ഞത് മലയാളം എടുക്കാൻ.

ഹിന്ദി എടുത്താൽ ഫുൾ മാർക്ക്‌ കിട്ടുമായിരുന്നു, മലയാളം എടുത്തില്ലേ അനുഭവിക്ക് എന്നു പറഞ്ഞവരോടു മലയാളത്തിൽ ഫുൾ മാർക്ക്‌ നേടി ആയിരുന്നു ഞാൻ മറുപടി നൽകിയത്.

90% മാർക്ക്‌ ഉണ്ടായപ്പോഴും എല്ലാരും പറഞ്ഞു വന്നു ഏതെങ്കിലും പ്രൊഫഷണൽ കോഴ്സ് എടുക്കാൻ. ഒന്നിനും കൂട്ടാക്കാതെ ഇരുന്നത് അമ്മയെ പോലെ ഒരു ടീച്ചർ ആവണമെന്ന അടങ്ഹാത്ത മോഹം ഉള്ളിൽ ഉണ്ടായതു കൊണ്ട് ആണ്…

പിന്നെ നേരിട്ടതു ഡിഗ്രി ക്കു ഏതു വിഷയം എടുക്കണം എന്നു ആയിരുന്നു. ‘കെമിസ്ട്രി ക്കു നല്ല മാർക്ക്‌ ഉണ്ടല്ലോ അതു എടുത്തോട്ടെ’… ”മാത്‍സ് എടുത്താൽ പിന്നെ തിരിഞ്ഞു നോക്കണ്ട ”എന്നൊക്കെ പറഞ്ഞവരോടു പുഞ്ചിരി ആയിരുന്നു മറുപടി.

അമ്മ അടുത്തിരുത്തി മോൾക്ക്‌ ഏതു സബ്ജെക്ട് ആണ് ഇഷ്ട്ടം എന്നു ചോദിച്ചപ്പോൾ ഞൻ BA മലയാള ത്തിനു പോട്ടെ അമ്മേ എന്നായിരുന്നു എന്റെ അപേക്ഷ… അതു സ്വീകരിക്കും ഉറപ്പായതിനാൽ ഞാൻ BA മലയത്തിൽ ചേർന്ന്…..

ഇതിനിടയിൽ ഒരുപാട് എഴുതി.എഴുതിയ തൊക്കെ അമ്മയുടെ നിർബന്ധ പ്രകാരം സൂക്ഷിച്ചു വച്ചിരുന്നു.

പഠനത്തിൽ മികവ് പുലർത്തി ടീച്ചേർസ് അഭിനന്ദിച്ചപ്പോഴും, റാങ്ക് പ്രതീക്ഷ ഉണ്ടെന്നു പറഞ്ഞു HOD സംസാരിച്ചപ്പോഴും നല്ല ഒരു ജോലി അതായിരുന്നു ലക്ഷ്യം… ഡിഗ്രി കഴിഞ്ഞു നല്ലൊരു കോളേജിൽ പിജി ക്കു സീറ്റ്‌ ഉം കിട്ടി. തുടർന്ന് BEd എടുക്കാൻ ആയിരുന്നു താല്പര്യ എങ്കിലും ജീവിതത്തിന്റെ 2 അറ്റം കൂട്ടി മുട്ടൻ പാട് പെടുന്ന സാധാ പ്രൈവറ്റ് സ്കൂളിലെ ടീച്ചരായ അമ്മയെ ആലോചിച്ചപ്പോൾ പിന്നെ പഠിത്തം നിർത്തി.

പിന്നീട് എക്സാമുകളു ടെ കാലമായി. Net പരീക്ഷ ക്കു വീട്ടിലിരുന്നു പഠിച്ചു തയ്യാറായി. കോച്ചിംഗ് നു പോവാതിരുന്നതും അമ്മയുടെ കഷ്ട്ടപാട ഓർത്തിട്ടാണ്. എങ്കിലും അമ്മയുടെ മുഖം ഓർക്കുമ്പോൾ എവിടെ നിന്നോ വല്ലാത്തൊരു എനർജി കിട്ടുന്നത് ഞൻ അറിഞ്ഞിരുന്നു.

അതികം കാത്തിരിക്കാതെ തന്നെ പോസ്റ്മാൻ ചാമികുട്ടി എന്റെ പോസ്റ്റിങ്ങ്‌ ലെറ്റർ ഉം മായി വന്നു.

ഇന്ന് ഒരു വലിയ കോളേജിൽ എന്നെ പഠിപ്പിച്ച ടീച്ചേർസ് ന്റെ കൂടെ ഞാൻ വർക് ചെയ്യുമ്പോഴും ഞൻ എഴുതിയ കവിത അവരെ പഠിപ്പിക്കുമ്പോഴും എന്റെ അമ്മ വലിയ അഭിമാനത്തോടെ മറ്റുള്ളവരോട് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു, അവള് കോളേജിലെ മലയാളം ടീച്ചർ ആണെന്ന്…

അച്ഛന് മറുപടി നൽകാൻ കഴിഞ്ഞതിൽ ആ പാവം ഒരുപാട് സന്തോഷിച്ചിട്ടുണ്ടാകും

ആദ്യത്തെ ശമ്പളം വാങ്ങി അമ്മയുടെ കയ്യിൽ നൽകി ചേറ്റുപുണ്ണ് വന്നു വയ്യാതെ കിടക്കുന്ന അച്ഛനെ ഡോക്ടറെ കാണിക്കാൻ പറഞ്ഞപ്പോൾ നിറഞ്ഞു വന്ന ആ കണ്ണുകൾ സാരി തലപ്പു കൊണ്ട് മാറ്റുന്നത് ഞാൻ കണ്ടിരുന്നു. പട്ടാളത്തിൽ ജോലി ചെയ്യുന്ന സ്വന്തം മോനെ അച്ഛനും ഓർത്തിട്ടുണ്ടാവണം, ഒടുവിൽ ഈ കവിത എഴുത്തുകാരി വേണ്ടി വന്നു എന്നോർത്ത് അച്ഛന് എന്നോട് ഒരിക്കൽ എങ്കിലും സ്നേഹം തോന്നിയിട്ടുണ്ടാവണം…

അപ്പോഴും ആരും അറിയാതെ പോയത് ആ ഒരു 8ആം ക്ലാസുകാരിയുടെ വാശി ആയിരുന്നിരിക്കാം…

രചന: Lachuz

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters