രചന: Fackrudheen
അ സമയത്ത് അവനെ മൂടി വെച്ചിരുന്നു..
കാര്യങ്ങൾ നടന്നു കിട്ടാൻ കുറേ ബുദ്ധിമുട്ടേണ്ടി വരും….
അതറിയാം, സാറിന് എന്താ വേണ്ടത്? അത് പറഞ്ഞാൽ മതി..
മുറ്റത്തെ ഓടിക്കളിക്കുന്ന പൂവൻ കോഴിയെ.. ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു..
ദേ അവനെ കൊന്നു കറിവെച്ച് തരണം പിന്നെ ഒരു ഫുള്ളും.
ശരി സമ്മതം.. ഒട്ടും ആലോചിക്കാതെ പറഞ്ഞു.
പുതിയ വീട് വെച്ചപ്പോൾ, വൈദ്യുതി കണക്ഷൻ നൽകാൻ വന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം
റോഡിൻറെ മറുഭാഗത്ത് ആയതിനാൽ ഒരു പോസ്റ്റ് ആവശ്യമായി വന്നു അനുബന്ധമായ മറ്റു ബുദ്ധിമുട്ടുകളും.
സീനിയോറിറ്റി പ്രകാരമെ.. അന്നൊക്കെ കണക്ഷൻ അനുവദിക്കുമായിരുന്നു ള്ളൂ..
“നിയമങ്ങളെയും ും കീഴ്‌വഴക്കങ്ങളെ യും മറികടന്നുകൊണ്ട്, സമയത്തെ കീഴ്പ്പെടു ത്തണ മെ ങ്കിൽ. ചിലതൊക്കെ ത്യാജിക്കേണ്ട തായിട്ടു വരും. ആലോചിച്ച് സമയം കളഞ്ഞാൽ പുറകിലോട്ട് പിന്തള്ളപ്പെടും”
അതുകൊണ്ടാണ് പെട്ടെന്ന് സമ്മതിച്ചത്.
എങ്കിൽ കണക്ഷൻ നൽകുന്ന അന്ന് വൈകുന്നേരം..
ശരി സമ്മതം..
“പക്ഷേ എനിക്ക് എൻറെ കൈ കൊണ്ടുവേണം അവനെ കൊല്ലാൻ..!!”
ആ കർമ്മം.. ഞാൻ.. പകൽ നിർവഹിക്കും..
വൈകുന്നേരമാകുമ്പോഴേക്കും.. അവനെ എരിയുന്ന തീയി ലിട്ടു നിങ്ങൾ പൊരിച്ചു തരണം…
എനിക്ക് സംശയമായി!!
അവനോട് സാറിന് എന്താണ് ഇത്ര പക?
നിങ്ങൾ തമ്മിൽ മുൻപരിചയം ഉണ്ടോ..?
അവൻറെ ഗമയിൽ ഉള്ള നടപ്പു കണ്ടോ..? തലയിൽ വെറും പൂടയാണ്
കിരീടമാണ് എന്നാണ് അവൻറെ വിചാരം? നിങ്ങൾക്കുള്ളത് പോലെ അവനു എന്നോട് ബഹുമാനമില്ല..
ഞാൻ പൂവൻകോഴിയെ നോക്കി
അവൻ തല ഉയർത്തി വെട്ടിച്ച് വെട്ടിച്ചു നോക്കുന്നു..
സാറ് പറഞ്ഞത് ശരിയാണെന്ന് തോന്നി..
ഞാൻ അയാളെ നോക്കി ചിരിച്ചു…
സാറും ചിരിച്ചു..
അയാൾ പോയി കഴിഞ്ഞ് അമ്മയോട് ആവശ്യം പറഞ്ഞപ്പോൾ!
അമ്മയ്ക്ക് വല്ലാത്ത സങ്കടം..
സാരമില്ല അമ്മേ..
വെളിച്ചത്തിനുവേണ്ടി അല്ലേ അമ്മേ!!എത്ര നാൾ നാം ഇരുട്ടിൽ തപ്പും….!!
ദേ അങ്ങോട്ട് നോക്കൂ.. അ മ്മേ
“അമ്മ ദിവസവും കൊളുത്തുന്ന തിരിനാളം ഇല്ലെങ്കിൽ… ദൈവം പോലും ഇരുട്ടിലാണ്.”
പൂജാമുറിയിലേക്ക് അമ്മയും നോക്കി..
ഇതിനിടയ്ക്ക് ഞങ്ങളുടെ പൂവൻകോഴി ഞങ്ങൾക്ക് അരികിലേക്ക് വന്നു.
ഞങ്ങൾ രണ്ടു പേരെയും മാറി മാറി നോക്കി..
അവന് ഞങ്ങൾ സംസാരിച്ചതും.. മറ്റും മനസ്സിലായെന്നു തോന്നി..
“കൊലയ്ക്ക് കൊടുത്തു അല്ലടാ മഹാ പാപികളെ..”
ഞാൻ എന്ത് തെറ്റ് ചെയ്തു..?
നിങ്ങളെ ഉറക്കത്തിൽ നിന്നും ഞാൻ വിളിച്ചുണർത്തി അതാണോ ഞാൻ ചെയ്ത തെറ്റ്..?
അല്ലെങ്കിലും ഉറങ്ങികിടക്കുന്ന വരെ വിളിച്ചുണർത്താൻ പാടില്ല!!
ഇക്കാലത്തെ അതൊക്കെ മഹാപരാധം ആണ്..
നന്ദികെട്ട മനുഷ്യവർഗ്ഗം..
അവൻ ഞങ്ങളെ പ്രാകി കൊണ്ട് വിഷണ്ണനായി അകത്തേക്ക് പോയി..
അമ്മയുടെ വിഷമം അതായിരുന്നില്ല..
അവനെക്കൂടാതെ പിടക്കോഴിയും കുഞ്ഞുങ്ങളും.. പുറത്ത് മേ ഞു നടക്കുന്നുണ്ട്.. ഇവൻ അവർക്കൊരു കാവലാണ്..
പാമ്പിനേ വരെ കൊത്തിക്കൊന്ന ചരിത്രമുണ്ട്..
അവനെ കൊല്ലുന്ന കാര്യം ഓർത്തപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും..തോരാത്ത മഴ പെയ്തു…
അതിൽ എൻറെ ഹൃദയവും ആർദ്രമായി..
കരുണയുടെ വിത്തുകൾ , നട്ടുവളർത്താൻ പറ്റിയ സന്ദർഭം..
ഞാൻ ആലോചിച്ചു..
ഇവൻറെ അതേ നിറവും തൂക്കവും, ഇവൻറെ തലയെടുപ്പുമു ള്ള.. അപരനെ തിരയുക..
വീടുകൾ തോറും കയറി ഇറങ്ങി.. അപരനെ കണ്ടുപിടിക്കാൻ.. വളരെ പ്രയാസമാണ്.. എങ്കിലും ഇവനോട് ഏതാണ്ട് സാമ്യമുള്ള.. ഒരുവനെ അവർ പറഞ്ഞ വിലകൊടുത്തുവാങ്ങി..
“ഞങ്ങളുടെ ഒരു കുടുംബാംഗത്തെ നഷ്ടപ്പെടും എന്ന ഘട്ടം വരെ.. അവന് ഒരു വിലയും കല്പിച്ചിരുന്നില്ല.. അപ്പോൾ പിന്നെ എന്ത് ചെയ്യും മറ്റുള്ളവർ കല്പിച്ചു തരുന്നതാണ് വില ”
ആ ഒരു ഘട്ടം വരെയും.. കാര്യങ്ങളെ കൊണ്ടെത്തിച്ചതിൽ, ഇപ്പോൾ വിഷമിച്ചിട്ട് എന്ത് കാര്യം..?
ഒടുവിൽ ആ ദിനം വന്നെത്തി.. ഇരുട്ടിനെ തോൽപ്പിക്കാൻ.. ഞങ്ങളുടെ വീട്ടിലും അല്പം വെട്ടം.. കരുതി വെക്കാൻ.. ഞങ്ങൾക്കായി..
ഇനി അടുത്തത് കുരുതി ആണ്..
എൻറെ ഹൃദയമിടിപ്പ്.. വല്ലാതെ കൂടിക്കൊണ്ടിരുന്നു..
കോഴിയെ മാറ്റിയത് അയാൾ അറിയുമോ..?
വീടിനു പുറകിൽ, വിറകുപുര ക്കുള്ളിൽ അ സമയത്ത് അവനെ.. മൂടി വെച്ചിരുന്നു.. ഇഷ്ടപ്പെടാത്ത തിനാലാവാം അവൻ ഉച്ചത്തിൽ ഒന്നുകൂവി..
അത് കേട്ട്, കോഴിയെ കൊല്ലാൻ നേരം അയാൾ ചുറ്റിലും.. ഒന്ന് നോക്കി…
എൻറെ ഹൃദയം പടപടാ മിടി ച്ചു..
ഈശ്വരാ ഇയാൾ അറിയരുതേ?
“വിശ്വാസവഞ്ചകന്റെ പ്രാർത്ഥന ദൈവം സ്വീകരിക്കുമോ എന്തോ ?”
കോഴിയെ കൊല്ലുമ്പോൾ അയാളുടെ കണ്ണുകൾ ഈറനാ വുന്നതിനു ഞാൻ സാക്ഷിയായി….
ഞാൻ വൈകിട്ട് വരാം.. അയാൾ കൂടെയുള്ളവരെയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..
സാർ നിങ്ങൾ എത്രപേരുണ്ടാവും.. ഭക്ഷണം കരു തേണ്ടെ. അതിനാണ്..
ആരുമില്ല ഞാൻ മാത്രം ?
ഞങ്ങൾക്ക് ബുദ്ധിമുട്ടില്ലാ സാർ വേണമെങ്കിൽ അവരെയും..
ഹേയ്. അതിൻറെ ഒന്നും ആവശ്യമില്ല..
എങ്കിൽ ഈ രൂപ ഞാൻ അവർക്ക് കൊടുക്കട്ടെ. സാർ..
വേണ്ട അതിനൊക്കെ അവർക്ക് ശമ്പളം ഉണ്ട്..
അവർ പോകുന്ന വണ്ടിയിൽ കുറെ കരിക്കുകൾ.. ഒരു ചാക്കിലാക്കി ഞാൻ കയറ്റി വെച്ചു .
ഇതിരിക്കട്ടെ…
കൈക്കൂലി ആണോടാ..?
അല്ല സാറേ നിങ്ങൾ നൽകിയ വെളിച്ചം.. എനിക്ക് എന്നും ഉപകരി ക്കേണ്ടെ
“കൃതജ്ഞത ഉള്ള ഹൃദയങ്ങളിൽ അല്ലെ വെളിച്ചം ഉണ്ടാ വൂ..”
ശെടാ. മിടുക്കാ നീ യാളു, ഞാൻ കരുതിയ പോലെയല്ല..
വെറുതെ ഒന്ന് ചിരിച്ചു..
ഉം.. ഇളിക്കണ്ട വൈകിട്ട് കാണാം. ഓകെ..
അവർ പോയപ്പോൾ അമ്മ തൊട്ടയൽ പക്ക കരോ ടോക്കെ.. ഞങ്ങളുടെ വീട്ടിൽ കരണ്ട് വന്ന വിശേഷം ആഹ്ലാദത്തിൽ.. പറയുന്നത് കണ്ടു..
എൻറെ മോൻ, എൻറെ മോൻ ആയതുകൊണ്ടാണ്. ത്രയും പെട്ടെന്ന് സാധിച്ചത്..
എനിക്ക് പറയണമെന്നുണ്ടായിരുന്നു
ഞാനല്ല ആ സാ റു ഉത്സാഹിച്ച തുകൊണ്ടാണ്.. ത്രയും പെട്ടെന്ന് കറണ്ട് കിട്ടിയത്..
പക്ഷേ തിരുത്താൻ പോയില്ല
“അർഹിക്കാത്ത അംഗീകാരം, അമ്മ അല്ലാതെ മറ്റാരാണ് നൽകുക..”
അമ്മയ്ക്കും അറിയാമായിരിക്കും ആ സാ റ് വഹിച്ച പങ്ക്..
ഏതാണ്ട് സന്ധ്യയോട് അടുക്കാ റാ യപ്പോൾ.. അദ്ദേഹം വന്നു..
ഞങ്ങളുമായി കുറെയേറെ നേരം അയാൾ വാചാലമായി സംസാരിച്ചു
പൊതിഞ്ഞു കൊടുത്ത മദ്യക്കുപ്പി അദ്ദേഹം തുറന്ന തേ യില്ല.. പകരം അയാളുടെ ബാഗിൽ സൂക്ഷിച്ചു..
ഒടുവിൽ ഭക്ഷണമെല്ലാം കഴിച്ചതിനുശേഷം ഇറങ്ങാൻ നേരം..
അയാൾ എനിക്ക് ഒരു പ്ലാസ്റ്റിക് കൂട് എടുത്തു നീട്ടി..
അത് തുറന്നു നോക്കിയപ്പോൾ വിലകൂടിയ ഒരു ഷർട്ട് ആയിരുന്നു..
സാർ ഇത്..
വെച്ചോ നിനക്കുള്ളതാ.. എനിക്കു വേണ്ടി നീ കുറേ കഷ്ടപ്പെട്ടത ല്ലേ
സാറല്ലേ ഞങ്ങൾക്കുവേണ്ടി ബുദ്ധിമുട്ടിയത്..
അതെ ന്റെ ജോലി അല്ലെടാ..
ഞാൻ പറഞ്ഞത് കോഴിക്ക് വേണ്ടി നീ ബുദ്ധിമുട്ടിയ കാര്യമാണ്
അയാൾക്ക് കാര്യം പിടി കിട്ടി എന്ന് തോന്നുന്നു..
ഇനി മറച്ചു വെച്ചിട്ട് കാര്യമില്ല..
സാർ ആ കോഴി ..
അയാൾ ചിരിച്ചു..
അവനെ നിങ്ങൾ കൊല്ലുകയില്ല എന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു..
അപ്പോൾ പിന്നെ സാറ് വാശിപിടിച്ചത്
ഞാൻ എൻറെ സ്വന്തം വീട്ടിലും ഇതുപോലെ പല കാര്യങ്ങൾക്കു വേണ്ടിയും വാശിപിടിക്കുമാ യിരുന്നു
അമ്മയും മോനും കൂടെ എന്നെ പലപ്പോഴും പറ്റിക്കും..
അറിഞ്ഞുകൊണ്ടുതന്നെ ഞാൻ അതൊക്കെ ആസ്വദിക്കാറുണ്ട്..
ഇവിടെ വന്ന് ഈ കുടുംബാന്തരീക്ഷം ഒക്കെ കണ്ടപ്പോൾ.. എനി ക്കൊന്ന്, ഓർമ്മ പുതുക്കാൻ തോന്നിയതാ.. മനുഷ്യനല്ലേ ഓരോരോ ദൗർബല്യങ്ങളെ..
നീ മിടുക്കനാ നന്നായി വരും..
പക്ഷേ ഓർക്കണം.. എന്തി ന്റെയോക്കെയോ.. പിറകെ മനുഷ്യൻ പാഞ്ഞു. കൊണ്ടിരിക്കുകയാണ് .. അതിനിടയിൽ കുടുംബ ബന്ധങ്ങൾ ഒക്കെ ആര് ഓർക്കാൻ..
എന്തുവിലകൊടുത്തും എന്തു ത്യാഗം സഹിച്ചും.. ബന്ധങ്ങൾ എപ്പോഴും നിലനിർത്താൻ ശ്രമിക്കണം..
അത് മാത്രമേ ഈ ലോകത്ത് കണ്ണികളായി എന്നും ശാശ്വതമായി നിലനിൽക്കുന്നുള്ളൂ .
അതിനു പിറകെ വേണം നാം ഓടാൻ.. പക്ഷേ പലരും നേരെ മറിച്ചാണ് ചെയ്യുന്നത്.
നിൻറെ കോഴിയെ നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ.. അവൻ നിനക്ക് എത്രമാത്രം പ്രിയപ്പെട്ടവനായി..
അതുപോലെയാണ് കാര്യങ്ങൾ.
അതിന് പകരമായി മറ്റൊന്നും തന്നെ നിന്നെ തൃപ്തിപ്പെടുത്തില്ല…
“എന്നെയും…”. അയാൾ അത് അർത്ഥഗർഭം ആയിട്ടാണ് പറഞ്ഞത്
എനിക്ക് മനസ്സിലായില്ല
പക്ഷേ , ഒരു സംശയം തോന്നി
അയാൾ വണ്ടിയിൽ കയറാൻ നേരം ഞാൻ പിറകെ ചെന്നു.
സാറിൻറെ കുടുംബം..
അയാള് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട്.. ദൂരേക്ക് അല്പം വെറുതെ നോക്കി… ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം.. അയാൾ പറഞ്ഞു..
അവർ രണ്ടുപേരെയും വർഷങ്ങൾക്കുമുമ്പ്..
ഒരു ആക്സിഡൻറ് ല്, എനിക്ക് നഷ്ടപ്പെട്ടു..
കുറച്ച് നേരത്തേക്ക് എനിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല
ശ്വസിക്കാൻ പോലും.. എന്തോ ഒരു ബുദ്ധിമുട്ടുള്ളതു പോലെ..
ഞങ്ങളുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട്.. അവൻ വിറകുപുര യ്ക്കകത്ത്. നിന്നും ഉച്ചത്തിൽ കൂവി
അയാൾ ചിരിച്ചു കൊണ്ട് ജീപ്പ് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്നും പോയി..
രചന: Fackrudheen