രചന : Anandhu Raghavan
പെൺകുട്ടികളായാൽ ഇത്രയും വാശി പാടില്ല അച്ചൂ… നമ്മൾ തമ്മിൽ മിണ്ടിയിട്ട് ഇന്നേക്ക് 1 മാസവും 3 ദിവസവും ആയി…
നീ അല്ലെ ചുമ്മാ വഴക്കുണ്ടാക്കിയതും പിണങ്ങിയതും.. അപ്പൊ നി തന്നെ ആദ്യം മിണ്ടട്ടെ എന്നുകരുതി മിണ്ടാത്തെയാ ഞാൻ…
എന്തായാലും നിന്റെ വാശി ജയിച്ചല്ലോ… അവസാനം തോറ്റ് തുന്നം പാടി ഞാൻ തന്നെ വന്ന് മിണ്ടിയില്ലേ…
അല്ലേലും നിനക്ക് എന്നോട് അങ്ങനെ ഒരുപാട് നാൾ മിണ്ടാതിരിക്കാൻ പറ്റില്ലെന്നെനിക്കറിയാം… പക്ഷെ ഇത്രയും ദിവസം നി മിണ്ടാതിരുന്നത് എന്നെ ഞെട്ടിച്ചു കളഞ്ഞു…
പലപ്പോഴും ഞാൻ വിളിക്കാൻ ഫോൺ എടുക്കും.. പിന്നെ വാശി തലക്ക് പിടിച്ചു നിക്കണത് കൊണ്ട് അവിടെ തന്നെ വെക്കും…
സ്നേഹം ഉള്ളിടത്തെ പിണക്കവും ഇണക്കവും ഒക്കെ ഉണ്ടാവൂ എന്ന് പണ്ടൊരിടത്ത് വായിച്ചത് എത്ര ശരിയാണ്… നമ്മൾ അതിന് ഉദാഹരണം അല്ലെ അച്ചൂ…
അതെ.. കുറച്ചു ദിവസം മിണ്ടാതിരുന്നിട്ട് പിന്നെ മിണ്ടുമ്പോൾ അതിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രത്യേക സുഖം ആണ്… എത്ര പറഞ്ഞാലും വിശേഷങ്ങൾ തീരില്ല … എത്ര സംസാരിച്ചാലും മതി വരില്ല…
കാർ മേഘം മൂടിയ ആകാശം പോൽ ഇരുണ്ട മനസ്സിലേക്ക് പ്രകാശത്തിന്റെ നേർത്ത കിരണങ്ങൾ പോൽ നിൻ സ്വരം ഒഴുകിയെത്തുമ്പോൾ ഞാൻ അറിയുന്നു പ്രണയത്തിന്റെ തീവ്രത…
മഞ്ഞിൽ വിരിയാൻ കൊതിക്കുന്ന പുഷ്പങ്ങൾ പോൽ ആർദ്രമായ മനസ്സിൽ പ്രണയം വിടർന്നു നിൽക്കും…, ചില മൗനങ്ങൾ പോൽ.. ചില പിണക്കങ്ങളാൽ.. ചില നൊമ്പരങ്ങളാൽ…
പ്രണയിക്കുകയാണെങ്കിൽ അല്പം വാശി പിടിച്ചും.. ഇണങ്ങിയും പിണങ്ങിയും…ചെറുതായി കുശുമ്പ് കുത്തിയും ഒക്കെ പ്രണയിച്ചവരെ തന്നെ കെട്ടണം…
രചന : Anandhu Raghavan