ദിവസം കുറച്ചു കഴിയും തോറും അവൾക്കു എന്നോടു സ്നേഹം തോന്നി തുടങ്ങിയത് ഞാൻ മനസ്സിലാക്കി..

കടപ്പാട്,രചന: അനു അരുന്ധതി

വെളുപ്പിന് എണീറ്റു കുളി കഴിഞ്ഞു ബൈക്കും എടുത്തു നേരെ അമ്പലത്തിൽ എത്തി.. അച്ഛൻ തിരുമേനിക്കു വയ്യാത്തത് കൊണ്ടു രണ്ടു ദിവസ്സം ഞാൻ ആണ് അമ്പലത്തിലെ കാര്യങ്ങൾ നോക്കേണ്ടത്..അവിടെ കുറുപ്പ്‌ മാഷ് ഉണ്ടാകും എന്ന് പറഞ്ഞിരുന്നു..

അമ്പലത്തിൽ എത്തിയപ്പോൾ കുറുപ്പ് മാഷ് അവിടെ ഉണ്ടായിരുന്നു.. മാഷ് ആണ് എല്ലാത്തിനും സഹായി… ഇനിയും നിന്നാൽ വൈകും.. വേഗം തന്നെ മനസ്സിൽ പഠിച്ച മന്ത്രം ഉരുവിട്ടു തയ്യാറായി…

എല്ലായിടവും തളിച്ചു.. ശുദ്ധമാക്കി നട തുറന്നു… ആളുകൾ ആരും തന്നെ ഇല്ല.. എല്ലാരും മുടി പുതച്ചു കിടന്നു ഉറങ്ങാവും…ശോ..

അച്ഛന് മൂന്നു ദിവസം റെസ്റ്റ് പറഞ്ഞ വൈദ്യനെ കണ്ടാൽ പിടിച്ചു നിർത്തി രണ്ടെണ്ണം കൊടുക്കണം…ഞാൻ എംടെക്ക് ഫൈനൽ ഇയർ ആണ്..പരീക്ഷ ആയതു കൊണ്ട് ഒന്നു വീട്ടിൽ വന്നു നിൽക്കാൻ ഹോസ്റ്റലിൽ നിന്നും ഓടി വന്നതാ.. അതിപ്പോ ഇതു പോലെ ആയി…

കുറുപ്പ് മാഷ് ആണ് രസിത് എഴുതാൻ വേണ്ടി ഇരിക്കുന്നത്…കുറച്ചു താമസം ഉണ്ടെന്നെ ഉള്ളൂ…ആള് എല്ലാം ചെയ്തു കൊള്ളും..

ഇതിപ്പോ കുറച്ചു നേരം ആയി ചന്ദനം അരയ്ക്കാൻ പോയിട്ട് ഇയാൾ ഇതു എവിടെ പോയി ഇരിക്ക കുറെ നേരം ആയി പോയിട്ട്….കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അകത്തേക്ക് വരുന്നത് കണ്ടു…

അവൾ നേരെ നടയിൽ വന്നു കൈ കൂപ്പി നിൽക്കുന്നത് കണ്ടു.. ശോ ചന്ദനം അരക്കാൻ പോയ കുറുപ്പ് ഇനി ചന്ദനം അന്നേഷിച്ചു മറയൂർക്കു പോയോ.. ഈ പെണ്ണ് പുഷ്പാഞ്ജലി കഴിച്ചാൽ അതിൽ വച്ചു കൊടുക്കാൻ ചന്ദനം ഇല്ല…

തൊഴുതു കഴിഞ്ഞു അവൾ കോവിലിന് വലം വെക്കുന്നത് കണ്ടു…അവൾ വലം വെക്കുന്ന കണ്ടു ഞാൻ നടയുടെ അകത്തേക്ക്‌ കയറി…വിളക്കിൽ എണ്ണ ഒഴിച്ചു തിരിഞ്ഞതും അവളുടെ മുഖത്തേക്ക്…ഞാൻ കുറച്ചു തീർത്ഥം അവളുടെ നേരെ നീട്ടി അവൾ അത് വലതു കൈയിൽ മേടിച്ചു കുടിക്കുന്നത് കണ്ടു…!!

അപ്പോഴേക്കും കുറുപ്പ് മാഷ് ചന്ദനം അരച്ചു കൊണ്ടു വന്നു.. ഞാൻ അതു തളിച്ചു നടയിൽ വച്ചു.. അവൾക്കും ചന്ദനം ഒരു നുള്ള് കൊടുത്തു..

നേദ്യത്തിനു വച്ച ചോറും പായസവും അടുത്തു ശാന്തി മഠത്തിൽ ആണ് ഉണ്ടാക്കുന്നത് ഞാൻ തന്നെ അത് എടുത്തു കൊണ്ട് വരാൻ പോയി…

നേദ്യവും എടുത്തു കൊണ്ട് വന്നപ്പോൾ മുൻപ് കണ്ട പെണ്ണ് വിളക്കിൽ എണ്ണ ഒഴിക്കുന്നത് കണ്ടു… എന്റെ സകല നിയന്ത്രണവും പോയി… നേരേ അവളുടെ നേരെ ചെന്നു…

അതേ… എന്തായി കാണിക്കുന്നത്.. തീർത്ഥം വാങ്ങിയ കുടിച്ച കൈ കൊണ്ട് ആണോ താൻ വിളക്കിൽ എണ്ണ ഒഴിക്കുന്നത്… അശുദ്ധം..

അതു…ഞാൻ വന്നപ്പോ കൗണ്ടറിൽ… അവിടെ ആരെയും കണ്ടില്ല..അതാ നേരെ നടയിൽ വന്നത്..അപ്പോൾ തിരുമേനി തീർത്ഥം തന്നു അതാ മേടിച്ചത്…

അതിനു.. ഇങ്ങനെ ആണോ ചെയ്യുക.. ഇതിപ്പോ എന്താ പറയുക എന്നു അറിയാമോ..

അയ്യോ ഹരി മോനെ കുട്ടിക്ക് അറിയാത്തതു കൊണ്ടല്ലേ …പാവം നിന്നു കരയുന്നതു കണ്ടില്ലേ..

അതിനു..അശുദ്ധി ആക്കിട്ടു… നിന്നു കരയുന്നു പോലും…കുറുപ്പ് മാഷ് ഒന്നു വെറുതെ ഇരിക്കൂ…പിന്നെ എന്റെ ദേഷ്യം മുഴുവനും അവളോട്‌ തീർത്തു.. ഞാൻ എന്തൊക്കെയോ അവളോട്‌ പറഞ്ഞു…

അവൾ കരഞ്ഞു കൊണ്ട് അവിടെ നിന്നും പോയി…പോകുന്ന നേരം എന്നെ ദേഷ്യത്തിൽ നോക്കുന്നതും കണ്ടു..

അയ്യോ ഹരി മോനെ അതൊരു പാവം കുട്ടി ആണ്.. അമ്മുക്കുട്ടി എന്നാ പേര് ഇവിടെ അടുത്തു ഉള്ളതാ.. ഇവിടെ മാല കെട്ടാൻ വരുന്ന ഭദ്രടെ മോള് ആണ്…. അറിയാത്തതു കൊണ്ടല്ലേ..

അറിയാത്തതു… കുറുപ്പ് മാഷേ എന്നിട്ടു അവൾ പോയത് കണ്ടില്ലേ.. നിന്നാൽ ഞാൻ പ്രതിവിധി പറഞ്ഞു കൊടുത്തേനെ…അഹങ്കാരം അല്ലാതെ എന്താ…

എന്താ പ്രതിവിധി ഹരി..

ദാ ഈ കൈ കൊണ്ട് ചെവിയിൽ ഒന്നു പിടിച്ചാ മതി..

അതെയോ.. ഹോ അറിയില്ലാരിരുന്നു…

ഉം.. പിന്നെ ദേവന് ചാർത്താൻ മാല വേണം…

ദാ ..കൊണ്ടുവരാം..ഹരി മോനെ

വേണ്ട മാഷ് പോയാൽ ഒന്നും നടക്കില്ല ആളുകൾ വന്നു തുടങ്ങി..

വേണ്ട. ഞാൻ എടുത്തു കൊള്ളാം..മാഷ് അവിടെ പോയി രസിതു എഴുതിയാൽ മതി..

കുറുപ്പ് മാഷ് കൗണ്ടറിൽ പോയി.. ഇരിക്കുന്ന കണ്ടു..

ഞാൻ നേരെ മാല കെട്ടുന്ന ഇടത്തേക്ക് പോയി… അവിടേക്ക് നടന്നു ചെന്നപ്പോൾ നോക്കിപ്പോ അമ്മു ഇരുന്നു മാല കെട്ടുന്നു…

അതേ മാല ചാർത്താൻ മാല എടുക്ക്..

ഞാൻ പറയുന്നത് കേട്ടിട്ടും അവൾ ഒന്നു നോക്കുക കൂടി ചെയ്തില്ല…

ഞാൻ പറഞ്ഞു കേട്ടില്ലേ.. കുട്ടി മാല എടുക്കാൻ..

ദാ അവിടെ വച്ചിട്ടുണ്ട്..

അതു ഇവിടെക്കു എടുത്തു തന്നാൽ എന്താ…!!

അയ്യോ അശുദ്ധി ആകില്ല… അതാ..

ഓഹോ ഇവൾ അതും വച്ചു ഇരിക്കുവാണോ… നിന്നെ കൊണ്ട് തന്നെ ഞാൻ എടുപ്പിക്കാം..ആരും കേൾക്കാതെ ഒരു പൂവ് എടുക്കുന്ന പോലെ ഭാവിച്ചു.. അവളുടെ നേരെ നോക്കി ആരും കാണാതെ പറഞ്ഞു..

മര്യാദക്ക് മാല എടുക്കേടി….

ഇല്ലെങ്കിലോ…

ഇല്ലെങ്കിൽ നാളെ മുതൽ നീ നിന്റെ വീട്ടിൽ ഇരിക്കും..

ഞാൻ പറഞ്ഞു കേട്ടു ഞെട്ടി അവൾ മാല കെട്ടിയത് ഒരു വാഴ ഇലയിൽവച്ചു തന്നു..അതും വാങ്ങി അവളെ ഒന്നു നോക്കി പുച്ഛിച്ചു ഞാൻ തിരിച്ചു നടന്നു…

ദുഷ്ടൻ…

അവൾ എന്നെ വിളിക്കുന്നത് കേട്ടിട്ടും അമ്പലത്തിനുള്ളിൽ ആയതു കൊണ്ട് ഞാൻ തിരിച്ചു നടന്നു.. പുറത്തു ആയെങ്കിൽ അവളുടെ അണപല്ലു ഞാൻ എടുത്തേനെ..

നട അടക്കാൻ പോയപ്പോൾ ആണ് നേദ്യ ചോറ് കുറുപ്പ്‌ മാഷ് എടുത്തു മാറ്റി വെക്കുന്നതു കണ്ടത്…

അല്ല മാഷേ ഇതു ആർക്ക് കൊടുക്കാൻ ആണ് മാറ്റി വെക്കുന്നത്..

അതോ അമ്മുനു.. കൊടുക്കാൻ

ഓ അവൾക്കോ..

ഉം..പാവം കുട്ടിയാ ഹരി അവൾക്കു ഇതൊരു സഹായം ആണ്..

ഉം…ആയിക്കോട്ടെ മാഷേ..

മാഷ്‌ അവൾക്കു നേദ്യം കൊടുക്കുന്ന കണ്ടു…പക്ഷേ അവൾ അത് വാങ്ങിയില്ല.. അതു കണ്ടപ്പോൾ എനിക്ക് ചെറിയ ദേഷ്യം വന്നു..ഭഗവാന് ആർപ്പിച്ചത് വേണ്ട പോലും.. ഇവൾ അത്ര വലിയ ആള് ആണോ.. അതു കിട്ടാനും ഒരു യോഗം വേണം..അഹങ്കാരം അല്ലാതെ എന്താ.. നാളെ വരട്ടെ. ..കൊടുക്കുന്നുണ്ട്

അന്നത്തെ ദിവസം അങ്ങനെ പോയി..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

പിറ്റേന്ന് ഞാൻ പറയുന്ന എല്ലാ ജോലികളും അവൾ ചെയ്തു തന്നു എന്തു ചെയ്താലും എന്നോടുള്ള ദേഷ്യം അവളിൽ കണ്ടു..അതു കാണുമ്പോൾ ഞാൻ വേറെയും ജോലികൾ അവൾക്കു കൊടുത്തു കൊണ്ടിരുന്നു…

വൈകിട്ട് സമയം ആയിട്ടു നട അടച്ചിട്ടും ഞാൻ അവിടെ നിന്നു.. ഞാൻ ശാന്തി മഠം കൂടി പൂട്ടിയാൽ ആണ് അവൾക്കു പോകാൻ പറ്റു എന്നു എനിക്ക് മനസിലായി.. അതു കൊണ്ടു തന്നെ ഞാൻ ചുമ്മാ അവിടെ ഇവിടേം മാറി നടന്നു..സമയം കുറച്ചു കൂടി കഴിഞ്ഞു…എല്ലാം അടച്ചു ഞാൻ ഇറങ്ങി…

ബൈക്കു സ്റ്റാർട്ട് ചെയ്തു ഞാൻ കുറച്ചു ദൂരം പോയപ്പോൾ..ആരോ റോഡിൽ കിടന്നു പിടി വലി കൂടുന്നത് കണ്ടു കുറച്ചു കൂടി പോയപ്പോൾ അമ്മു ആണെന്ന് എനിക്ക് മനസിലായി.. ഞാൻ ബൈക്കു ഓഫ്‌ ആക്കി .ഹെൽമറ്റ് ഊരിവച്ചു…ബൈക്കിൽ നിന്നും ഇറങ്ങി..

നോക്കിപ്പോ ആരോ ഒരാൾ അമ്മുന്റെ മുടി കുത്തിൽ പിടിച്ചു വലിക്കുന്നത് കണ്ടു…

ഒന്നും നോക്കിയില്ല ചെന്നു അവന്റെ പുറത്തേക്കു ഒരു ചവിട്ടു കൊടുത്തു..!! വീണവൻ എണീറ്റു നിന്നു എന്റെ നേരെ വന്നു പിന്നെ ഒന്നും നോക്കിയില്ല മനസ്സിൽ തോന്നിയത് എല്ലാം അവനോടു ചെയ്തു..!!

അവസാനം അവൻ വീണു.. ഞാൻ തിരികെ അവളെ നോക്കിപ്പോ അവൾ എന്നെ നോക്കി നിൽക്കുന്നു..

ഇവൻ എതാ..

ന്റെ അമ്മാവന്റെ മോൻ ആണ്..

ഓഹോ ഫാമിലി മറ്റേഴ്‌സ് ആണോ..!!

ഞാൻ വേഗം നടന്നു ചെന്നു ഹെൽമെറ്റ് വച്ചു… ബൈക്ക് സ്റ്റാർട്ട് ആക്കി അവളുടെ നേരെ നോക്കി

കേറ് കൊണ്ടാക്കാം..

വേണ്ട.. ഞാൻ നടന്നു പൊക്കോളാം.. എന്നും പറഞ്ഞു അവൾ മുന്നോട്ടു പോയി..ഞാൻ പതിയെ ബൈക്കും എടുത്തു അവളുടെ പുറകെ പോയി..

ടി.. അഹങ്കാരി മര്യാദയ്ക്ക് കേറ്…

വേണ്ടെന്നു പറഞ്ഞില്ലേ പിന്നെ എന്താ…

നിന്നോട് കേറാൻ ആണ് ഞാൻ പറഞ്ഞതു..

ഞാൻ തൊട്ടാൽ അശുദ്ധി ആകില്ലേ…

ആകും.. എന്തേ…

പിന്നെ എന്തിനാണ് കേറാൻ പറയുന്നത്.. ഞാൻ നടന്നു പൊക്കോളാം..

കേറി ഇല്ലെങ്കിൽ നാളെ തൊട്ടു അമ്പലത്തിൽ വരുന്ന കാര്യം സംശയം ആണ്..!!

അതു കേട്ടപ്പോൾ പെണ്ണു അവിടെ നിന്നു.. ഞാൻ വണ്ടി അവളുടെ മുമ്പിൽ കൊണ്ടു നിർത്തി അവൾ മടിച്ചു വണ്ടിയിൽ കയറി…

വണ്ടി എടുത്തപ്പോൾ തന്നെ എന്നെ തൊടാതെ ഇരിക്കാൻ അവൾ പാടു പെടുന്നത് ഞാൻ കണ്ടു.. എനിക്ക് ചിരിയാണ് വന്നത്…

അതേ വണ്ടിയിൽ ഇരുന്നു സർക്കസ് കളിച്ചാൽ ഞാനും നീയും താഴെ കിടക്കും അടങ്ങി ഇരിക്കാൻ നോക്കു…!!

വണ്ടി നല്ല സ്‌പീഡിൽ ആണ് ഓടിച്ചത്..

അതേ.. ജംഗ്ഷൻ ആയി… നിന്റെ വീട് എവിടെയാ…

ന്താ… കേൾക്കണില്ല…

ഞാൻ പെട്ടന്നു ബ്രേക് പിടിച്ചു.. അവൾ എന്റെ ദേഹത്തു വന്നു ഇടിച്ചു.. ഞാൻ ഹെൽമറ്റ് അൽപ്പം ഉയർത്തി അവളോട്‌ചോദിച്ചു..

നിന്റെ വീട് എവിടെ ആണെന്….

തിരുത്തിലെ സ്മാരകത്തിന്റെ അടുത്താണ്…

ഉം.. ഞാൻ അവിടേക്ക് വണ്ടി വിട്ടു.. കുറച്ചു പോയി..

ദാ ഇവിടെ നിർത്തിയാൽ മതി…

ഇതാണോ നിന്റെ വീട്..

ഉം..

വീട്ടിൽ ആരൊക്കെ ഉണ്ട്….

ഞാനും അമ്മയും…ഏട്ടനും

ഉം.. ശരി നാളെ കാണാം.. നി പൊക്കോ ഞാൻ ഇവിടെ ഉണ്ടാകും..

അതും പറഞ്ഞു ഞാൻ അവിടെ നിന്നു. അവൾ പോകുന്നതു നോക്കി അവിടെ നിന്നു.. ഇടക്ക് ഇടക്ക് എന്നെ തിരിഞ്ഞ് നോക്കുന്നത്‌ കണ്ടു..

അവൾ അകത്തു കയറി എന്നെ ഒന്ന് നോക്കി.. ഞാൻ കൈ പൊക്കി കാണിച്ചു അവൾ അകത്തേക്ക് കയറി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും പൊന്നു…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അടുത്ത ദിവസം അവൾ പൂ കെട്ടാൻ വന്നു.. ഞാൻ ഒന്നും അവളോട് ചോദിച്ചില്ല.. പകരം കുറുപ്പ് മാഷിനോട് ചോദിച്ചു..

കുറുപ്പ് മാഷിനോട് ചോദിച്ചപ്പോൾ ആണ് അവളുടെ കഥ അറിയുന്നത് അവളുടെ അച്ഛൻ മരിച്ചു പോയി..അതിനു ശേഷം അമ്മ ആണ് അവളെ നോക്കിയത്..ഏട്ടൻ ഉള്ളതും ഇല്ലാത്തതും ഒരേ പോലെ ആണ്…

ഇപ്പോൾ അമ്മാവന്റെ മകനുമായി അവളുടെ നിശ്ചയം കഴിഞ്ഞു… പണ്ടേ തൊട്ടു അവൻ ഇവളെ ഉപദ്രവിക്കും..ഏട്ടനെ പേടിച്ചു ആണ് അവള് സമ്മതിച്ചത്…

കേട്ടപ്പോൾ പാവം പെണ്ണു.. കുറച്ചു അഹങ്കാരം ഉണ്ടെന്നെ ഉള്ളു..!! ഇടക്ക് ഇടക്കിടെ അവൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു.. ഞാൻ നോക്കുമ്പോൾ അവൾ നോട്ടം മാറ്റുന്നത് കണ്ടു…!!

ഇന്നല്ലത്തെ ഓർമ്മ ഉള്ളത് കൊണ്ട്.. അന്ന് ഞാൻ അവളെ നേരത്തെ വീട്ടിലേക്കു വീട്ടു…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

നട അടച്ചു വീട്ടിൽ ചെന്ന് കയറിയിട്ടും അവൾ എന്റെ മനസ്സിൽ നിന്നും പോയില്ല..!! ഞാൻ പോലും അറിയാതെ അവളെ പറ്റി ഓർക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വരുന്നു…

പിറ്റേന്ന് അമ്പലത്തിൽ പോകാൻ എനിക്ക് വല്ലാത്ത ഉൽസാഹം ആയിരുന്നു…!!

അവിടെ ചെന്നപ്പോൾ അല്ലേ എല്ലാം കെട്ടടങ്ങി..

അവൾ അല്ല … അവളുടെ അമ്മ ആണ് വന്നത്..മനസു എല്ലാത്തിനോടും മടി കാണിക്കുന്നത് ഞാൻ അറിഞ്ഞു…ഒന്നിനും ഒരു താല്പര്യം ഇല്ല.. പൂജ എല്ലാ ഒരു വഴിപാട് പോലെ ചെയ്തു..

വീട്ടിൽ എത്തിയിട്ടും മനസ് നിൽക്കുന്നില്ല. ഒരു കൂട്ടുകാരനെ കാണാൻ ഉണ്ടെന്നു പറഞ്ഞു ഞാൻ രാത്രി ഇറങ്ങി…

അവളുടെ വീടിന്റെ പരിസരം ആയപ്പോൾ ബൈക്കു ഓഫ് ആക്കി…ബൈക്കു പതിയെ തള്ളി കൊണ്ടു വന്നു…!!

വീട്ടിൽ ലൈറ്റുകൾ കത്തി കിടക്കുന്നത് കണ്ടു..ഈ പെണ്ണു അകത്തു എന്തു എടുക്കവ…കേറി ചെന്നാലോ.. വേണ്ട മാനം പോകുന്ന കാര്യം ആണ്… കുറച്ചു നേരം ബൈക്കിൽ നിന്നും ഇറങ്ങി അവിടെ ഇരുന്നു..ആരെയും പുറത്തേക്ക് കണ്ടില്ല..

അതിലെ പോയ പലരും പോകുന്നു.. അച്ഛനെ അറിയുന്ന ആളുകൾ ആണ്… എന്തെലും ചോദിച്ചാൽ എന്ത് പറയും… പിന്നെ അധികം നിന്നില്ല വേഗം വണ്ടി എടുത്തു അവിടെ നിന്നും പൊന്നു…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

പിറ്റേന്ന് രാവിലെ അമ്പലത്തിൽ എത്തി.പതിവ് പൂജ എല്ലാം ചെയ്തു… അവളെ നോക്കി നിന്നു…കണ്ടില്ല.. കുറുപ്പ് മാഷിനെ പൂ കെട്ടിക്കാനും രസിതു എഴുതാനും ഇരുത്തി… സമയം കിട്ടിമ്പോൾ ഞാൻ രസിതു എഴുതാൻ ഇരുന്നു…

പാർവതി വാരസ്യാര് രസിതു എഴുതാൻ നിൽക്കുന്നു.. മാഷ് ആണെങ്കിൽ ശാന്തി മഠത്തിൽ പോയിരിക്കുന്നു..എനിക്ക് കലി കയറി… അവസാനം ഞാൻ അവർക്ക് വേണ്ടി രസിതു എഴുതാൻ ഇരുന്നു…

രസിതു എഴുതി പാർവതി വാരസ്യാക്കു കൊടുക്കുമ്പോൾ കണ്ടു ദൂരെ നിന്നും അമ്മു ഓടിക്കതച്ചു വരുന്നത് കണ്ടു… ഓടി വന്നു കയ്യും കാലും നനച്ചു അകത്തേക്ക് കയറുന്നത് കണ്ടു…

വരട്ടെ…

അമ്മു…വേഗം അകത്തേക്ക് പോയി ബാക്കി ഉണ്ടായ പൂ കൊണ്ടു മാല കെട്ടുന്നത് കണ്ടു… ദേഷ്യം വന്നെങ്കിലും അടക്കി ഞാൻ നിന്നു…കുറുപ്പ് മഷിനോട് പറഞ്ഞു അവളോട്‌ പോകുമ്പോൾ ന്നെ കണ്ടിട്ടു പോണം എന്നു പറയാൻ പറഞ്ഞു…

രാവിലെ നട അടച്ചു ഇറങ്ങിയപ്പോൾ കണ്ടു അവൾ എന്നെ കാത്തു നില്ക്കുന്നത്..

അവളുടെ അടുത്തേക്ക് നടന്നു ചെന്നു.. എന്നെ കണ്ടതും അവൾ ഇരുനിടത്തു നിന്നും ചാടി എണീറ്റു…ഞാൻ അടുത്തു ചെന്നു അവളെ നോക്കി നിന്നു…

പോകുമ്പോൾ കാണണം എന്ന് കുറുപ്പ്‌മാഷ് പറഞ്ഞു

ഞാൻ ആണ് പറഞ്ഞതു..

എന്താ… കാര്യം

തോന്നിയത് പോലെ കേറി നടക്കാൻ ഉള്ള ഇടം അല്ല അമ്പലം… ഇന്ന് കുട്ടി എപ്പോ ആണ് വന്നത്..

അതു.. ഞാൻ…

വേണ്ട തനിക്കു പറയാൻ വേറെ പല നുണകളും ഉണ്ടാകും അതൊന്നും നിക്കു കേൾക്കണ്ട…

അതേ കേൾക്കാതെ എങ്ങനെ അറിയാം ഞാൻ നുണ ആണ് പറയുന്നതെന്നു… നിക്ക് അറിയാം ഞങ്ങൾ എല്ലാം പാവപ്പെട്ട ആളുകൾ ആയതു കൊണ്ടല്ലേ ഇതു പോലെ പെരുമാറുന്നത്.. പിന്നെ വേറെ ജാതിയും..

ഓഹോ അത്ര ഞാൻ ഓർത്തില്ല.. ചെറിയ ഒരു ദേഷ്യം വന്നു.. അതിനു ഈ പെണ്ണു എന്താ ഈ പറയുന്നത്… കുറെ ആയി അവൾ കത്തി കേറുന്നു.. ഇനിയും നിന്നാൽ അവൾ സ്കോർ ചെയ്യും..

അതേ തന്നോട് ഈ ജാതിയും മതവും ഞാൻ പറഞ്ഞൊ…ഇല്ലല്ലോ പിന്നെ എന്തിനാണ് അതൊക്കെ പറയുന്നത്..

നിക്ക് അറിയാം അതാണ് കാര്യം എന്നു…!!

അതേ കുട്ടി ഞാൻ പിന്നെയും പറയുന്നു ഞാൻ അതു ഉദ്ദേശിച്ചു അല്ല പറഞ്ഞതു എന്ന്…എനിക്ക് എല്ലാരും ഒരേ പോലെ ആണ്..

ആണോ എങ്കിൽ കീഴ്ജാതിയിൽ നിന്നും വേളി കഴിക്കുമോ..!!

അപ്പോൾ ആണ് കുറുപ്പ്‌മാഷ് അവിടേക്ക് വന്നത്…

എന്താ കുട്ടി ഈ പറയുന്നത്.. വലിയ തിരുമേനിടെ മോനോട് ആണ് ഈ പറയുന്നത് …

അതിനു എന്താ കുറുപ്പ് മാഷേ… ദൈവം ഒന്നും അല്ലല്ലോ…!!

ഇപ്പൊ എന്താ അമ്മു കുട്ടി കാര്യം… നി ഈ മാഷിനോട് പറ…

എന്റെ കൂട്ടുകാരി പാറുനെ ഇല്ലത്തെ ചെറിയ തിരുമേനി പ്രണയിച്ചു..

അതിനു.

ഇപ്പൊ കെട്ടാൻ വയ്യ … അവൾ വേറെ ജാതി ആണ് പോലും..

അത്ര ഉള്ളോ…

മാഷേ… എന്തു അറിഞ്ഞിട്ടാണ് അത്ര ഉള്ളോ എന്നു പറയുന്നത്.. അവൾ ഇപ്പോൾ ഗർഭിണി ആണ്… ഇന്നു മരിക്കാൻ വിഷം കുടിച്ചു.. അവൾടെ അമ്മ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു…!!! ഞാനും അമ്മയും ഒക്കെ ചേർന്നു ആണ് അവളെ ആശുപത്രിയിൽ എത്തിച്ചത്.. അതാ വൈകിയത്..അതുകൊണ്ടു വലിയ തിരുമേനിമാരുടെ കാര്യം എന്നോട് പറയണ്ട….

അതു പറഞ്ഞപ്പോൾ അവൾ എന്നെ കനത്തിൽ നോക്കുന്നത് കണ്ടു… അവൾ പോകാൻ തീരിഞു…

ദേ.. അവിടെ നിന്നെ ഒരാൾ അതുപോലെ ചെയ്തു എന്ന് കരുതി എല്ലാരും അതുപോലെ ആകണം എന്നില്ല…

ആവോ എനിക്കറിയില്ല.. ഞാൻ കണ്ട പകുതി ആളുകളും അതു പോലെ ആണ്…അല്ല ചെറിയ തീരുമേനി ആണെങ്കിൽ കീഴ്ജാതിയിൽ നിന്നും വേളി കഴിക്കുമോ ഇല്ലല്ലോ..ഹും.. പറയാൻ എന്തു ഏളുപ്പം ആണ് ചെയ്യാൻ ആണ് പ്രയാസം…

എനിക്ക് ജാതിയും മതവും ഇല്ല…കീഴ്ജാതിയിൽ നിന്നും വേളികഴിക്കാൻ സമ്മതവും ആണ്…

പിന്നെ… സമ്മതം പോലും..

എന്തേ സംശയം ഉണ്ടോ..

ഉണ്ട്…

എങ്കിൽ നാളെ രാവിലെ സബ് റെജിസ്ട്രർ ഓഫീസിൽ വാ.. കാണിച്ചു തരാം…എന്തേ വരോ…

അവൾ ഒരു നിമിഷം ആലോചിച്ചു നിൽക്കുന്നത് കണ്ടു…പിന്നെ എന്നോടായി പറഞ്ഞു..

വരും…

ശരി കാണാം..

കാണാം..

അയ്യോ ഹരി കുട്ടാ വേണോ..

അവൾ വരിലെന്നേ… മാഷ് നോക്കിക്കോ…

ഹും…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വീട്ടിൽ എത്തിട്ടും ഞാൻ ആരോടും പറഞ്ഞില്ല…അല്ലെങ്കിലും പറയാൻ ഒന്നും ഇല്ലല്ലോ…നാളെ മുതൽ അച്ഛൻ അമ്പലത്തിൽ പൊക്കോളും എന്നു പറഞ്ഞു..

പിറ്റേന്നു നേരം വെളുത്തപ്പോൾ… കൂടെ പഠിക്കുന്ന രണ്ടു ചങ്ക് കൂട്ടുകാരേയും കൂടി സബ് രജിസ്ട്രാർ ഓഫീസിൽ എത്തി…

ടാ.. ഹരി കുറെ നേരം ആയല്ലോ അവൾ വരോ…

അറിയില്ലെടാ ..

പോയാലോ ടാ…

അയ്യോ വേണ്ട.. നമ്മൾ പോയതിനു ശേഷം അവൾ വന്നലോ…! പിന്നെ ഞാൻ ഈ മീശയും വച്ച് അവളുടെ മുൻപിൽ എങ്ങനെ വന്നു നിൽക്കും…

കുറച്ചു നേരം കൂടി കഴിഞ്ഞു.. ഒരു ഓട്ടോറിക്ഷ വന്നു അതിൽ നിന്നും അവൾ ഇറങ്ങി വരുന്നത് കണ്ടു…

ടാ ഹരി ദേ വരുന്നുണ്ട്..

ഉം…

അവൾ നടന്നു എന്റെ അടുക്കൽ വന്നു നിന്നു

എങ്കിൽ തുടങ്ങിയാലോ…വാ ഞാൻ അവളെ വിളിച്ചു അവൾ എന്റെ കൂടെ വന്നു..

രജിസ്റ്ററാർ എല്ലാം റെഡി ആക്കി എന്നോട് ഒപ്പു വെക്കാൻ പറഞ്ഞു… ഞാൻ അവളെ നോക്കിപ്പോ എന്നെ വെല്ലു വിളിക്കുന്ന പോലെ എന്നെ നോക്കി നിൽക്കുന്ന കണ്ടു ഞാൻ പേന മേടിച്ചു ഒപ്പു വച്ചു.. പിന്നെ പേന അവളുടെ നേരെ നീട്ടി..കണ്ണു കൊണ്ടു അതു മേടിക്കാൻ അവളോട്‌ആഗ്യം കാണിച്ചു.. അവൾ മടിച്ചു അതു മേടിച്ചു അവിടെ തന്നെ നിന്നു…

എന്തേ പേടി ആണെങ്കിൽ പൊക്കോ.. ഇനിയും സമയം ഉണ്ട്..

നിക്ക് പേടിയോ..പേന തരൂ..

അവൾ പേന മേടിച്ചു ഒപ്പു വച്ചു..

ഒഫീഷ്യലി വേളി കഴിഞ്ഞു ..അവളോട് ഒന്നു പുറത്തു നിൽക്കാൻ പറഞ്ഞു.. നേരെ രജിസ്റ്റാറുടെ അടുത്തേക്ക് പോയി…

ഹരി.. നി എന്റെ കൂട്ടുകാരൻ ആയതു കൊണ്ടാണ്‌ 30 ദിവസത്തെ നോട്ടീസ് പീരിയഡ് മുക്കി നിന്റെ വിവാഹം ഞാൻ നടത്തിയത്…

എനിക്ക് അറിയാം ഏട്ടാ..

ഉം.. അച്ഛൻ തിരുമേനി അറിയുമ്പോൾ..

ദേവേട്ട.. അച്ഛൻ സമ്മതിക്കില്ല. നേരായ രീതിയിൽ ഇവളെ എനിക്ക് കിട്ടില്ല. ഇതിപ്പോ അവള് തന്നെ എനിക്ക് ഒരു വഴി വെട്ടി തന്നതാ…

ഉം… നടക്കട്ടെ. എന്തു ആവശ്യം ഉണ്ടേലും പറയണം..

പിന്നെ ആവശ്യം വരും..

ശരി കാണാം…

പുറത്തു ഇറങ്ങി നോക്കിപ്പോ അവൾ പുറത്തു നിൽക്കുന്നതു കണ്ടു.. ഞാൻ അടുത്തേക്ക് ചെന്നു..

ഇനി എന്താ കൊച്ചു തിരുമേനിടെ പ്ലാൻ എന്നെ ഇല്ലത്തേക്കു കൊണ്ടു പോകുമോ..

ഞാൻ നോക്കിപ്പോ അവളുടെ മുഖത്തു ഒരു പരിഹാസം കണ്ടു…ഞാൻ ചെന്നു അവളൂടെ കൈ പിടിച്ചു നേരെ ബൈക്കിനു നേരെ നടന്നു വണ്ടി സ്റ്റാർട്ട് ചെയ്തു അവളോട്‌ കയറാൻ പറഞ്ഞു..ഒന്നു മടിച്ചു എന്നാലും കയറി…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വീട്ടിൽ എത്തിയിട്ടും അച്ഛൻ തിരുമേനി കേറ്റിയില്ല.. അവിടെ നിന്നും അവളെയും കൊണ്ടു ഇറങ്ങി.. ദേവേട്ടൻ സഹായിച്ചത് കൊണ്ട് ഒരു വാടക വീട് എടുത്തു താമസം തുടങ്ങി…

കൂട്ടുകാരുടെ സഹായം കൊണ്ടു ഒരു കമ്പനിയിൽ ഒരു ജോലി കിട്ടി.. ശമ്പളം കുറവ് ആണ് എന്നാലും വേറെ ഒന്നു കിട്ടുന്നവരെ പിടിച്ചു നിൽക്കണം…അതിനിടയിൽ കുറെ ടെസ്റ്റും എഴുതി.. ഒന്നും ഫലം കണ്ടില്ല..

എല്ലാം സഹിക്കാം അവളുടെ എന്നോടുള്ള പെരുമാറ്റം കാണുമ്പോൾ ആണ് എടുത്തിട്ടു അലക്കാൻ തോന്നുന്നത്…

ഇപ്പൊഴും കോംപ്ലെക്സ്‌ അടിച്ചു ഇരിക്കുവാ.. അവളെ ഒരു ജാതിയും മതവും.. ഞാൻ എന്തെങ്കിലും പറഞ്ഞു എന്നു ഓർത്താൽ അവൾ എന്റെ തലയും കൊണ്ടു പോകും… ഒന്നു മേരുക്കാൻ ചെന്നാൽ എന്നെ അടിച്ചു ഇടുന്ന ഇനം ആണ്..

ദിവസം കുറച്ചു കഴിയും തോറും അവൾക്കു എന്നോടു സ്നേഹം തോന്നി തുടങ്ങിയത് ഞാൻ മനസ്സിലാക്കി..എന്നിട്ടും സമ്മതിച്ചു തരാൻ മടി..

അവസാനം അവൾ തന്നെ എന്നോട് തുറന്നു പറഞ്ഞു അവൾക്കു എന്നോട് സ്നേഹം ആണെന്ന്..പിന്നെ മനസും ശരീരവും ഒന്നായി സ്നേഹിച്ചു..

അന്ന് ജോലിക്ക് കേറിയ ദിവസം എനിക്ക് ഒരു ഫോൺ വന്നു.. അമ്മുനു സുഖം ഇല്ലാതെ ഹോസ്പിറ്റലിൽ ആക്കി എന്ന് ഞാൻ ഓടി പിടിച്ചു ചെന്നപ്പോൾ ആണ് അറിയുന്നത് ഞാൻ ഒരു അച്ഛൻ അകാൻ പോകുന്നു എന്ന്.. ഞങ്ങളെ സംബന്ധിച്ച് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യം ആയിരുന്നു അത്..

ഇതിനിടെ ഞാൻ പല തവണ ഇല്ലത്തു പോയി..അച്ചൻ തിരുമേനി എന്നെ ഒന്നും കാണാൻ കൂടി കൂട്ടാക്കിയില്ല..ദിവസം പിന്നെയും പോയ്‌കൊണ്ടിരുന്നു..ഞാൻ കമ്പനിയിൽ ജോലിക്ക് പോകുമ്പോൾ വീട്ടിൽ അമ്മു തനിയെ ആകും.. ആരും ഇല്ല.. ഇടക്ക് ഞാൻ ഫോൺ വിളിച്ചു എല്ലാം അന്നെഷിക്കും..

ഒരു ദിവസം എനിക്കു ഒരു മെമ്മോ വന്നു ..പൊട്ടിച്ചു നോക്കിയപ്പോൾ സന്തോഷം തോന്നി.. എനിക്കു ജോലി കിട്ടി.. പിന്നെ അതിനൊരു കാത്തിരിപ്പ്‌ ആയിരുന്നു..

അവസാനം അന്ന് ജോലിക്ക്‌ കയറാൻ പോകുന്ന അന്ന് ഞാൻ ഇല്ലത്തു ഒന്നുടെ പോയി… ചെന്നപ്പോൾ തന്നെ അച്ഛൻ തീരുമേനിയെ കണ്ടു..

ന്താ വന്നത്..

ഞാൻ ഇന്ന് മുതൽ ജോലിക്ക് കയറാൻ പോകുവാ.. AMVI ആയിട്ട്..

അതിനു ഇതു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഓഫീസ് അല്ല എന്റെ വീടാണ്…

അതു അറിയാം.. അതു കൊണ്ടല്ലേ ഞാൻ ഇവിടേക്ക് വന്നത് തന്നെ… പിന്നെ വന്നത് എന്റെ ഭാര്യ ഇന്ന് കാലത്തു പ്രസവിച്ചു.. ഇതാ മധുരം എടുത്തോളൂ..പെൺകുട്ടി ആണ്.ആദ്യം ഇവിടെ വന്നു പറയണം എന്ന് തോന്നി..

അതും പറഞ്ഞു ഞാൻ തിരിച്ചു നടന്നു…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഇന്നാണ് എന്റെ മോളുടെ അന്നപ്രാശനം മോളെ മടിയിൽ വച്ചു ഞാൻ നടയ്ക്കു പുറത്തു ഇരിക്കുമ്പോൾ ആണ് ന്നെ തന്നെ നോക്കുന്ന അച്ഛൻ തിരുമേനിയെ ഞാൻ കണ്ടത്..

ഞാൻ നേരെ മോളേയും എടുത്തു കൊണ്ട് അച്ചന്റെ നേരെ നടന്നു..

അച്ഛാ എന്റെ മോള്… ഇവൾക്ക് അച്ഛൻ തന്നെ അന്നപ്രാശനം നടത്തണം… ന്നൊടുള്ള ദേഷ്യം എന്റെ മോളോട് കാണിയ്ക്കരുത്….

അച്ഛൻ അവളുടെ നേരെ നോക്കുന്നത് കണ്ടു.. പിന്നെ പതിയെ ചിരുക്കുന്നതും കണ്ടു.. അവൾ അച്ചനെ കണ്ടു എന്റെ കയ്യിൽ ഇരുന്നു ചാടുന്നത് കണ്ടു അച്ഛൻ അവളെ കയ്യിൽ മേടിച്ചു.. എന്നിട്ടു വന്നിരുന്നു അവൾക് അന്നപ്രാശനം നടത്തി..

ഹരി ഇവൾക്ക് എന്താ പേര് വച്ചിരിക്കുന്നതു…

പേര് വച്ചിട്ടില്ല അച്ഛാ.. അച്ചന് ഇഷ്ടപ്പെട്ട ഒരു പേര് വെക്കാമോ..

അച്ഛൻ അവൾടെ നേരെ നോക്കി പിന്നെ പതിയെ അവൾടെ കാതിൽ പേരു വിളിച്ചു…

നിവേദ്യ..

അവിടെ നിന്നും മടങ്ങി പോകുമ്പോൾ നഷ്ടപ്പെട്ട എല്ലാം എനിക്ക് സ്വന്തം ആയതു പോലെ തോന്നി..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഇല്ലത്തേക്കു എല്ലാരും കൂടി വന്നപ്പോൾ അമ്മക്ക് അതിശയം ആയി.. ഞാൻ അമ്മുന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറി.. അവളുടെ കൈ എന്റെ കയ്യിൽ ഇരുന്നു വിറക്കുന്നതു ഞാൻ അറിഞ്ഞു..

അതേ അമ്മു എന്തിനാ ഇതു പോലെ വിറക്കുന്നതു…

അതു ഹരി ഏട്ടാ… ഞാൻ ചുമ്മാ …

നിനക്ക് പേടി ഉണ്ടോ..

എനിക്കോ ഒട്ടും ഇല്ല…

അതു നിന്റെ മുഖത്തു കാണാൻ ഉണ്ട്…

അല്ല ഹരി ഏട്ടാ ഞാൻ ആദ്യമായി ആണ് ഒരു ഇല്ലത്തിന്റെ അകത്തു കയറുന്നതു..

അതിനെന്താ ഇവിടെയും മനുഷ്യൻ ആണ് താമസിക്കുന്നതു…

അതെനിക്ക് അറിയാം…ഏട്ടാ

ഉം…

നോക്കിയപ്പോ അമ്മ നിലവിളക്ക് കത്തിച്ചു കൊണ്ടു വരുന്നു ..അതു നേരെ അമ്മുന്റെ കയ്യിൽ കൊടുത്തു… അതും പിടിച്ചു അമ്മുവും പിന്നെ കൂടെ ഞാനും മോളും അച്ഛനും അകത്തേക്ക് കയറി……

കാലം ചില ബന്ധങ്ങൾ കൂട്ടി വെക്കാൻ വൈകും എന്നാലും അതൊക്കെ ചേരേണ്ട ഇടത്തു തന്നെ ചേരും…

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അവസാനിച്ചു..

കടപ്പാട്,രചന: അനു അരുന്ധതി

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters