രചന :- പ്രവീൺ ചന്ദ്രൻ. .
വിവാഹം കഴിഞ്ഞ് പുതുമോടിയുടെ ചൂടാറും മുന്ന് അതിർത്തികാക്കാൻ തിരിച്ച് പോകേണ്ടി വരുന്ന പട്ടാളക്കാരേക്കാൾ വിരഹവേദന അനുഭവിക്കു ന്നവർ വേറെ ആരുണ്ട്?.. പ്രവാസികൾക്കും അത്തരമൊരു അവസ്ഥയുണ്ടെങ്കിലും അതിന് പട്ടാളക്കാരുടെ അത്രയും തീവ്രത കാണില്ല..
കാരണം അവർ പോകുന്നത് തിരിച്ചുവരുമോന്ന് യാതൊരു ഉറപ്പുമില്ലാതെയാണ്.. ആ വേദന അനുഭവിച്ചവർക്ക് അത് മനസ്സിലാവും..
അതിർത്തിൽ പൊഴിയുന്ന ഓരോ രാവും പകലും ഒരോ യുഗങ്ങൾ പോലെയാണ് അവർക്ക്..പ്രണ യിക്കാൻ അവർക്ക് എന്നും കൊതിയാണ്.. ഒരു പുതപ്പിനുളളിൽ മൂടിപുതച്ച് കിടക്കാൻ അവരുടെ മനസ്സെത്രയോ തവണ കൊതിച്ചിരിക്കുന്നു..ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലെന്നോർത്ത് എത്ര കണ്ണുനീർ പൊടിച്ചിരിക്കുമവർ..
പത്രത്തിൽ യുദ്ധ വാർത്തകൾ കേൾക്കുമ്പോൾ ആധിയൊടെ തന്റെ പ്രിയതമനെയോർത്ത് എത്രയോ തവണ ആ ഹൃദയങ്ങൾ വിങ്ങിയിട്ടു ണ്ടാകും..കലണ്ടറിലെ ഓരോ ദിവസവും എണ്ണിയെണ്ണി എത്രയോ തവണ ആ മനസ്സുകൾ മടുത്തിട്ടുണ്ടാകും..ഒരെഴുത്തിനോ ഫോണിനോ വേണ്ടി അവർ എത്ര കൊതിച്ചിട്ടുണ്ടാകും..
കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത കണ്ടിരുന്നു.. പുതിയതായി വിവാഹം കഴിക്കുന്ന പട്ടാളക്കാർക്ക് താമസിക്കുവാനുളള ക്വാർട്ടേഴ്സ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നിർമ്മിക്കുന്നുവെന്നത്.. ഇനി മുതൽ അവർക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ട് വരാം എന്ന്.. എത്രയും പെട്ടെന്ന് അത് സംഭവിക്കട്ടെ.. വളരെ നല്ല കാര്യം..
ഇത് കേൾക്കുമ്പോൾ വിഷമം തോന്നുന്ന ചിലരുണ്ടാകും.. ഇത് ഇത്തിരി നേരത്തേയായിരു ന്നുവെങ്കിൽ എനിക്കവളുടെ അല്ലെങ്കിൽ അവന്റെ കൂടെ ഒരു നിമിഷമെങ്കിലും കൂടുതൽ കഴിയാമായിരുന്നല്ലോ എന്നോർക്കുന്ന ചിലർ..
രചന :- പ്രവീൺ ചന്ദ്രൻ. .