അവർക്ക്‌ പൊന്നും പണവും ഒന്നും വേണ്ട, പക്ഷേ പുള്ളിക്കാരന്റെ രണ്ടാം കെട്ടാണു…

രചന: shanavas jalal

ടീ അവിടെ നാലു ബൈക്ക്‌ ഇരുന്നപ്പോൾ എന്താണു എന്റെ ബൈക്കിൽ തന്നെ പിടിച്ചത്‌?

ആദ്യാരാത്രിയിൽ അവളുടെ മടിയിൽ കിടന്നിട്ടുള്ള എന്റെ ചോദ്യം ഞങ്ങളെ രണ്ട്‌ പേരെയും കൊണ്ട്‌ എത്തിച്ചത്‌ മൂന്ന് വർഷം പിറകിലെക്കായിരുന്നു,

സ്ഥിരമായി ഒരു ജോലിയില്ലാതെ കൂട്ടുകാരോടോപ്പം കുറച്ച്‌ രാഷ്ട്രിയവും മറ്റുമായി കറങ്ങിയടിച്ച്‌ നടക്കുന്ന സമയം, പാർട്ടിക്ക്‌ വേണ്ടി എന്തും ചെയ്യാൻ മനസ്സുള്ളവരായത്‌ കൊണ്ട്‌ എതിർകക്ഷികൾക്ക്‌ പോലും ഞങ്ങളെ ഭയമായിരുന്നു,

എണ്ണ വില കൂടിയതിനു പ്രതിപക്ഷം നടത്തുന്ന ഹർത്താൽ പൊളിക്കണമെന്ന് പാർട്ടി മീറ്റിങ്ങിൽ ആവശ്യപ്പെട്ടത്‌ കൊണ്ടാണു ഞങ്ങൾ എല്ലാം ഓരോ ബൈക്കിൽ റെയില് വേ സ്റ്റേഷനിലും , ബസ്‌ സ്റ്റേഷനിലും കാത്ത്‌ നിന്നത്‌, ഹർത്താൽ ദിനത്തിൽ പെട്ട്‌ പൊകുന്ന യാത്രക്കാരെ വീടുകളിൽ എത്തിക്കുക എന്ന ഉദ്ധേഷത്തോട്‌ കൂടിയാണു,

വലിയ തിരക്കില്ലായിരുന്നത്‌ കൊണ്ട്‌ ഞങ്ങൾ നാലു കൂട്ടുകാർ ബൈക്കിന്റെ മുമ്പിൽ സഹയത്തിനോരിടം എന്ന ബോർഡും വെച്ച്‌ മാറി നിന്ന് കത്തി വെക്കുമ്പോഴാണു

ഈ ബൈക്ക്‌ ആരുടെതാണെന്നോരു ചോദ്യം കേട്ട്‌ കൊണ്ടാണു ഞങ്ങൾ തിരിഞ്ഞു നോക്കിയത്‌, പത്തോൻപത്‌ വയസ്സ്‌ തോന്നുന്ന അവൾ കൈ വെച്ചിരുന്നത്‌ എന്റെ ബൈക്കിലായിരുന്നത്‌ കൊണ്ടാണു ഞാൻ അടുത്തെക്ക്‌ ചെന്നത്‌

എന്റെ ബൈക്കാണു എന്തേ

ചേട്ടാ എനിക്ക്‌ ആ ഫോൺ ഒന്ന് തരുമ്മോ? എന്റെ ഫോൺ ഓഫായി പോയി

അതിനെന്താണു എന്ന് പറഞ്ഞു കൊണ്ട്‌ ഞാൻ എന്റെ ഫോൺ കൊടുത്തു

കുറച്ച്‌ നേരം മാറി നിന്ന് സംസാരിച്ചിട്ട്‌ അവൾ തിരിച്ച്‌ വന്നപ്പോൾ കണ്ണുകൾ കലങ്ങിയിരുന്നു, എങ്കിലും ഫോൺ തിരിച്ച്‌ തരാൻ നേരം ഒരു താങ്ക്സ്‌ പറയാൻ അവൾ മറന്നില്ല.

എന്ത്‌ പറ്റി,

ചേട്ട എനിക്ക്‌ വീട്ടിൽ പൊകാൻ എന്താ ഒരു വഴി

ഞാൻ ചോതിച്ചതിനുള്ള മറുപടി അല്ലെങ്കിലും എവിടെയ വീട്‌ എന്ന എന്റെ ചോദ്യത്തിനു കൃത്യം മറുപടി നൽകി,

പേടിയില്ലെങ്കിൽ കയറിക്കോ, ഞാൻ കൊണ്ട്‌ പോയി വിടാം എന്ന എന്റെ ഒരു വാക്ക്‌ കേൾക്കാൻ കാത്ത്‌ നിന്നത്‌ പോലെ അവൾ എന്റെ ബൈക്കിൽ കയറി.

വണ്ടി കുറച്ച്‌ മുന്നോട്ട്‌ പോയി കഴിഞ്ഞാണു ഞാൻ മിണ്ടിയത്‌

എന്റെ പേരു മനു

എന്റെ പേരു അശ്വതിന്നാണു എല്ലാവരും അച്ചുന്ന് വിളിക്കും

പരിചയപ്പെടലും മറ്റുമായി കുറച്ച്‌ അതികം സംസാരിച്ച്‌ കഴിഞ്ഞപ്പോഴാണു താൻ എന്തിനാണു കരഞ്ഞതെന്ന് ഞാൻ വീണ്ടും ചോതിച്ചത്‌

കുറച്ച്‌ നേരുത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി, അമ്മ എന്റെ ചെറുപ്പത്തിലെ മരിച്ചതാ, രണ്ടനാമ്മക്ക്‌ എന്നോട്‌ നല്ല സ്നേഹമായിരുന്നു ആദ്യമോക്കെ, പിന്നെ പിന്നെ എന്റെ വളർച്ച അവർക്ക്‌ വല്ലത്തോരു ഭയമായിരുന്നു, എന്നെ കെട്ടിക്കാൻ വേണ്ടി കുറച്ച്‌ വസ്തു വിൽക്കാൻ അച്ചൻ പറഞ്ഞത്‌ മുതലാണു അമ്മക്ക്‌ ഞാനോരു അസ്സത്തയത്‌, പിന്നെ പിന്നെ എന്തിനും ഏതിനും കുറ്റം പറച്ചിലായി , അവസാനം അമ്മ തന്നെ ബന്ദത്തിലുള്ള ആരോ ഒരാളുടെ ആലോചന കൊണ്ടു വന്നു, അവർക്ക്‌ പൊന്നും പണവും ഒന്നും വേണ്ട, പക്ഷേ പുള്ളിക്കാരന്റെ രണ്ടാം കെട്ടാണു, മുപ്പത്തിയെട്ട്‌ വയസ്സുണ്ട്‌, എനിക്ക്‌ ഇഷ്ടമില്ലാത്തത്‌ കൊണ്ടും അവർ ഇന്നലെ പെണ്ണു കാണൻ വരും എന്ന് പറഞ്ഞത്‌ കൊണ്ടുമാണു ഞാൻ ഒരു എക്സാം ഉണ്ടെന്ന് പറഞ്ഞ്‌ ഇറങ്ങിയത്‌ ഇന്നലെ വീട്ടിൽ നിന്നു. ഇപ്പോൾ വീട്ട്‌ലോട്ട്‌ വിളിച്ചപ്പോൾ ഞാൻ അഴിഞ്ഞാട്ടക്കാരിയാണെന്ന് പറഞ്ഞപ്പോൾ എനിക്ക്‌… വാക്കുകൾ മുഴുവിപ്പിക്കാൻ അവളുക്ക്‌ ആയില്ല.

അവളുടെ വീടിന്റെ മുന്നിൽ വണ്ടി നിറുത്തിയിട്ട്‌ അവളുടെ കൈയ്യിൽ പിടിച്ച്‌ വീട്ടിലെക്ക്‌ നടന്നപ്പോൾ അന്തം വിട്ട്‌ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു, പ്രേതിക്ഷിച്ചത്‌ പൊലെ അമ്മയും അച്ചനും അവരുടെ രണ്ട്‌ മക്കളും ഞങ്ങളുടെ വരവു കണ്ട്‌ വെളിയിലെക്ക്‌ ഇറങ്ങി വന്നു.

ഇവൾ എന്റെ പെണ്ണാ, എനിക്ക്‌ നിങ്ങളുടെ പൊന്നോ പണമോ ഒന്നും വേണ്ട, പകരം ഒരു മൂന്ന് വർഷത്തെ സമയം വേണം, നാളെത്തന്നെ ഞാൻ എന്റെ വീട്ടുകാരുമായി വന്ന് ഉറപ്പിച്ചോളാം. അത്‌ വേരെ ഇവൾ ഇവിടെ നിൽക്കും, ഇത്രയും പറഞ്ഞ്‌ ഞാൻ തിരിഞ്ഞ്‌ നടക്കുമ്പോൾ എനിക്ക്‌ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ഈ പറഞ്ഞതെല്ലാം ഞാൻ തന്നെയാണോന്ന്

അന്ന് രാത്രിയിൽ എന്റെ ഫോണിൽ വന്ന കാൾ എടുത്തപ്പോൾ മറുതലക്കൽ അവളായിരുന്നു

ഹല്ലോ എന്റെ നമ്പർ എങ്ങനെ കിട്ടി

നന്നായി ഞാൻ ഇയാളുടെ ഫോണിന്നല്ലെ അമ്മയെ വിളിച്ചത്‌

ഹഹഹ ഞാനത്‌ ഓർത്തില്ല, എന്തായി അവിടുത്തെ കാര്യങ്ങൾ

ഇവിടെ ഇപ്പോൾ എല്ലാം ഓക്കെയയി, പിന്നെ കള്ളമാണെങ്കിലും മൂന്ന് വർഷം അമ്മയുടെ കൂടെ സ്നേഹത്തോടെ കഴിയാമല്ലോ

കള്ളവും ചതിയും ഒന്നുമല്ല, എനിക്ക്‌ തന്നെ ഇഷ്ടമായിട്ട്‌ തന്നെയാ, നാളെ ഞാനും അമ്മയും പെങ്ങളും കൂടി വരുന്നുണ്ട്‌

ഫോൺ കട്ടാകും മുൻപ്‌ അടക്കി പിടിച്ച അവളുടെ കരച്ചിലിന്റെ ശബ്ദ്ധം എന്റെ ചെവിയിൽ മുഴങ്ങിയിരുന്നു…്‌

വിവാഹം ഉറപ്പിരും ജോലി കിട്ടിയതും എല്ലാം ഇന്നലെ കഴിഞ്ഞത്‌ പോലെ , മൂന്ന് വർഷം പോയത്‌ മൂന്ന് മാസം പോലെ ….

ടീ നീ എന്ത്‌ ആലോചിക്കുകയ അവിടെ നാലു ബൈക്ക്‌ ഇരുന്നപ്പോൾ എന്താണു എന്റെ ബൈക്കിൽ തന്നെ പിടിച്ചത്‌ എന്ന് എന്റെ വീണ്ടുമുള്ള ചോദ്യമാണു അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്‌

അത്‌ നമ്മൾ ഒറ്റക്കാകുമ്പോൾ പ്രതീക്ഷയോടെ വിളിക്കുന്ന ചില നാമങ്ങൾ ഉണ്ടല്ലോ , അതിൽ ഒരു പേരു നിന്റെ ബൈക്കിന്റെ മുന്നിൽ ഉണ്ടായിരുന്നു

അത്‌ ഏത്‌ പേരായിരുന്നു എന്ന എന്റെ ചോദ്യത്തിനു അവൾ തന്ന മറുപടി ഇതായിരുന്നു

സഖാവ്‌. …….

ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: shanavas jalal

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters