രചന: അഫ്സൽ മഠത്തിപ്പറമ്പിൽ
മാർകറ്റിൽ സാധങ്ങൾ വാങ്ങാൻ നിൽകുമ്പോൾ ആയിരുന്നു ആ കാഴ്ച്ച ഞാൻ കണ്ടത്, ഒരു സ്ത്രീ എന്നെ തന്നെ നോക്കികൊണ്ട് നിൽക്കുന്നു.. കൂടെ രണ്ട് കുട്ടികളും ഭർത്താവ് ആണെന്ന് തോന്നുന്നു ഒരാളും ഉണ്ടായിരുന്നു, അയാൾ മറ്റാരോടോ സംസാരിച്ചു നില്ക്കാണ്, ഞാൻ എന്റെ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി, ആരുമില്ല, അപ്പോൾ ആ സ്ത്രീ നോക്കുന്നത് എന്നെ തന്നെയാണ്, ഞാൻ കാണാത്ത ഭാവം നടിച്ചു കുറച്ച് മാറി നിന്ന് ഇടക്കണ്ണിട്ടു വീണ്ടും കണ്ണോടിച്ചു, അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു,
ഞാൻ ഒന്ന് ആലോചിച്ചു, ഇതുവരെയും കണ്ട് പരിചയം പോലും ഇല്ലാത്ത മുഖം ആണല്ലോ, പിന്നെ എന്തിനാ അവൾ എന്നെ ഇങ്ങനെ നോക്കുന്നത്, അവൾക്കു വേറെ ആരെയും കിട്ടിയില്ലേ എന്നെ നോക്കി നിൽക്കാൻ, വല്ല കല്യാണം കഴിയാത്ത കുട്ടികൾ ആണെങ്കിൽ പിന്നെ കുഴപ്പമില്ല എന്നു വെക്കായിരുന്നു, ഇതിപ്പോ കല്യാണം കഴിഞ്ഞു കുട്ടികളായ ഈ കിളവി, അതും ഭർത്താവ് അടുത്ത് നിൽകുമ്പോൾ അന്യ പുരുഷനെ നോക്കാൻ നാണമില്ലേ അവൾക്കു, അവന്റെ ചിന്ത അങ്ങനെ കാട് കയറാൻ തുടങ്ങി,
ഇമ വെട്ടാതെ അവന്റെ മുഖം നോക്കി അവളും ആലോചനയിൽ മുഴുകി, ഇവൻ എന്താണ് കാണിക്കുന്നത്, ഇവന് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ, മുഖം മാത്രമല്ല സ്വഭാവവും ഒരു മാറ്റം വന്നിട്ടില്ല, സാധരണ കണ്ട് വരാറുള്ളത് പുരുഷൻ നോക്കുമ്പോൾ സ്ത്രീകൾ ഒളിഞ്ഞു മാറി നിൽക്കുന്നതാണ്, ഇതിപ്പോ ഞാൻ അല്ലേ ഇവിടെ സ്ത്രീ, എന്നെ കണ്ടിട്ട് അവൻ എന്തിനാ ഈ ഒളിഞ്ഞിരിക്കുന്നത്, ഇനി ഞാൻ ആണോ അവനാണോ സ്ത്രീ, അവന്റെ ആ ഒളിഞ്ഞുള്ള ആ നോട്ടവും, കണ്ട ഭാവം നടിക്കാതെ ഉള്ള ആ നിൽപ്പും കണ്ടപ്പോൾ അവൾ പഴയ ഓർമ്മയിലേക്ക് പോയി,
അമൽ, അതായിരിന്നു അവന്റെ പേര്, ഒന്നും പഠിച്ചില്ലെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടവൻ, കൂടെ നടക്കുന്നവർക്കും സഹായം തേടി ചെല്ലുന്നവർക്കും അവൻ വലിയവൻ ആയിരുന്നു, പ്രത്യേകിച്ചു പെൺകുട്ടികൾക്ക്, കോളേജിലേക്ക് പോകുന്ന വഴിയിൽ പെൺകുട്ടികൾ ഒരുപാട് പേരുടെ കളിയാക്കലും തൊടലും എല്ലാം ഏൽക്കേണ്ടി വരുമ്പോൾ ആദ്യം അവർ ഓടി ചെല്ലുന്നത് സ്റ്റാഫ് റൂമിലോ പ്രിൻസിപ്പലിന്റെ അടുത്തോ ആയിരുന്നില്ല, അമലിന്റെ അടുത്തായിരുന്നു, വേറെ ആരെയും ചിലപ്പോൾ അവൻ വെറുതെ വിടും, പക്ഷെ പെൺകുട്ടികളെ തോട്ടു എന്നറിഞ്ഞാൽ തൊട്ട കയ്യ് ഒരാഴ്ച ചലിപ്പിക്കാൻ സാധിക്കാതെ ആക്കും അവൻ, പെൺകുട്ടികളെ തൊട്ട കേസ് ആയത് കൊണ്ട് ആരും പരാതിയും പറയില്ല ആരോടും, അത്കൊണ്ട് തന്നെ അവന്റെ ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു പറയാൻ തന്നെ അഭിമാനം ആയിരുന്നു, ക്ലാസ്സിലെ എല്ലാവരോടും അമലിനു അടുപ്പം കൂടുതൽ ആണെങ്കിലും എന്നോട് എപ്പോഴൊക്കെയോ അകന്ന് നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ അത് ഞാൻ ഒരു പെൺകുട്ടി ആയത് കൊണ്ടാകും എന്ന ഞാൻ കരുതിയത്,
ഒരു ദിവസം അവന്റെ ബുക്ക് അറിയാതെ എന്റെ കയ്യിൽ പെട്ട്, അവൻ ആകെ ഒരു ബുക്ക് മാത്രേ കൊണ്ട് വരാറുള്ളൂ, അത്കൊണ്ട് ബുക്ക് കാണാതെ ആയത്, അവൻ അറിഞ്ഞു അന്വേഷിക്കുന്നത് ഞാൻ കാണുന്നുണ്ട്, പക്ഷെ എന്റെ കയ്യിൽ ഉള്ളത് എനിക്കു അറിയില്ലായിരുന്നു, വീട്ടിൽ ചെന്ന് ബാഗ് തുറന്നപ്പോൾ ആണ് കണ്ടത് അവന്റെ ബുക്ക് എന്റെ ബാഗിൽ, എന്തായാലും നാളെ കൊടുക്കാം എന്നു കരുതി, ബുക്ക് എടുത്തു ഒന്ന് മറച്ചു നോക്കിയതും അവൾ ഞെട്ടി പോയി, അവളുടെ ഫോട്ടോ അവൻ വരച്ചു വെച്ചിരിക്കുന്നു, ആ ഫോട്ടോയുടെ താഴെ ഒരു ക്യാപ്ഷനും “അമലിന്റെ അമ്മുസ് ”
ആർക്കും അറിയില്ല അവൻ വരക്കുന്നത്, പഠിക്കാത്തത് കൊണ്ട് ഒരു കഴിവും ഇല്ല എന്ന എല്ലാവരും കരുതിയത്, പക്ഷെ അവൻ അവളുടെ ഫോട്ടോ വരച്ചത് കണ്ടപ്പോൾ അവൾക്കു വാക്കുകൾ കിട്ടാതെ ആയി,
അവൾ ഒറ്റയ്ക്ക് പിന്നെ സംസാരിക്കാൻ തുടങ്ങി, അമൽ നീ..നിനക്ക് എന്നെ ഇഷ്ടമായിരുന്നോ, നീ എന്താ എന്നിട്ട് എന്നോട് പറയാത്തെ, കോളേജിലെ പല പെൺകുട്ടികൾക്കും അമലിനോട് ഇഷ്ടമാണ് പക്ഷെ അവനോട് പറയാനുള്ള പേടി കൊണ്ടാണ് ആരും പറയാത്തെ, പക്ഷെ നീ എന്നിട്ട് ഞാൻ അറിയാതെ എന്നെ പ്രണയിക്കായിരുന്നോ..? എന്തായാലും അറിഞ്ഞ ഭാവം നടിക്കണ്ട, അവൻ വന്നു പറയട്ടെ എന്നോട് ഇഷ്ടമാണെന്ന്, അത് വരെ ഞാൻ അറിയാതെ അവൻ എന്നെ പ്രണയിച്ച പോലെ അവൻ അറിയാതെ അവനെ എനിക്ക് പ്രണയിക്കാല്ലോ…
രാവിലെ കോളജിൽ പോകാൻ പതിവിലും സന്തോഷത്തോടെ അവൾ ഒരുങ്ങി നിന്നു, പോകുന്ന വഴിയിൽ പൂത്തു നിന്ന ചെമ്പകം രണ്ടെണ്ണം പൊട്ടിച്ചു തലയിൽ വെച്ചു, കുറച്ചു നടന്നു പൂക്കടയിൽ കയറി, ചേട്ടാ പത്തു രൂപയ്ക്കു മുല്ലപ്പൂ, പത്തു രൂപാക്കോ, ഇരുപതു രൂപ വേണം മോളേ, എന്താ ചേട്ടാ എനിക്കു ഒരു ചെറിയ കഷ്ണം മതി, നിവർത്തിയില്ലാതെ കുറച്ച് കൊടുത്തു കടക്കാരൻ അതും ചൂടി ചെമ്പകവും വെച്ച് കോളേജിൽ ചെന്ന അവളോട് അവളുടെ ചെമ്പകം ചോദിച്ചു സീനിയർ ആയ ഒരുത്തൻ അവളുടെ മുടിയിൽ പിടിച്ചു പറിച്ചു പൂ എടുത്തു, ക്ലാസ്സിൽ വന്ന അമലിനോട് കൂട്ടുകാരികൾ കാര്യം പറഞ്ഞതും, കൂട്ടുകാരെ പോലും കൂട്ടാതെ അവർ ഇരുന്നിരുന്ന ഗ്രൗണ്ടിൽ പോയി തല്ലി ചതച്ചു സീനിയർസിനെ, പക്ഷെ അവളോ അവനോ നേരിൽ കണ്ടിട്ടും ഒന്നും മിണ്ടിയില്ല, അവൾ അവൻ അറിയാതെ ബുക്ക് അവന്റെ സീറ്റിൽ അമൽ വരുന്നതിന് മുൻപ് വെച്ചിരുന്നു, അമലിനോട് അമ്മുന് ഒരു നന്ദി വാക്ക് പറയണം എന്നുണ്ട്, പക്ഷെ അവൻ മിണ്ടാതെ ഞാൻ എന്തിനു പറയണം എന്ന ചിന്ത ആയി അവൾക്ക്, അല്ലെങ്കിലും എന്നെ സംരക്ഷിക്കൽ അവന്റ കടമയും കൂടി അല്ലെ, അത്കൊണ്ട് ഞാൻ എന്തിനാ നന്ദി പറയുന്നത്, അവൾ ഒറ്റയ്ക്ക് പിറു പിറുത്തു കൊണ്ടിരിന്നു,
അതിന് ശേഷം അമ്മു അമലിനെ അവൻ അറിയാതെ ശ്രദ്ധിക്കാൻ തുടങ്ങി, പക്ഷെ അവൻ അവളെ അവറിയാതെ അതിന് മുൻപേ അമ്മുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അത് കൊണ്ട് അവളുടെ നോട്ടം പെട്ടെന്ന് കണ്ട് പിടിക്കാൻ അമലിനു സാധിച്ചു, പുറത്തു വീര ശൂര്യ പരാക്രമി ആണ് അമൽ എങ്കിലും അമ്മുന്റെ നോട്ടം കണ്ടാൽ പിന്നെ അമൽ ഒളിഞ്ഞു നിൽക്കും, പേടികൊണ്ടാണോ, ഇഷ്ടം കൊണ്ടാണോ എന്നറിയില്ല, പക്ഷെ ആ നോട്ടം മതി അവനു സന്തോഷിക്കാനും, ഒളിഞ്ഞിരിക്കാനും, അപ്പോൾ വർഷം രണ്ട് കഴിഞ്ഞു, അവസാനം വർഷം ഡിഗ്രി എത്തി, അമ്മുവിന്റെ വീട്ടിൽ വിവാഹ ആലോചനകൾ വന്നു തുടങ്ങി, അമ്മു ആണെങ്കിൽ അമലിന്റെ ഇഷ്ടം പറയുന്നത് കേൾക്കാൻ വേണ്ടി കാത്തിരിക്കയാണ്, പക്ഷെ അമൽ അമ്മുവിനെ കാണുമ്പോൾ ഒളിഞ്ഞിരിക്കുന്നു, ഇത് എത്ര കാലം എന്നു വെച്ച അമ്മു ചിന്തിച്ചു, നാളെ അമലിനെ കണ്ട് നേരിട്ട് പറയണം, എനിക്ക് ആലോചനകൾ വരുന്നത്, അമൽ ആയിട്ട് വന്നു പറയുമെന്ന് തോന്നുന്നില്ല, നേരം കുറെ ആയി, അമ്മു കിടന്നു..
രാവിലെ അധികം ഒരുങ്ങാതെ തന്നെ അവൾ കോളേജിലേക്കു പുറപ്പെട്ടു, അമലിനെ കാണാൻ, അന്ന് ഒരുങ്ങി പോയിട്ടാണ് ആ പ്രശ്നം ഉണ്ടായത്, ഇനി അതില്ലാതിരിക്കാൻ വേണ്ടി ആണ് അമ്മു സാധരണ പോലെ പോയത്, പക്ഷെ ഇന്നത്തെ പോക്കിന് ഒരു പ്രത്യേകത ഉണ്ട്, അമലിനെ കൊണ്ട് ഇഷ്ടമാണെന്ന് പറയിക്കാൻ ആയിരുന്നു അമ്മുവിന്റെ ലക്ഷ്യം,
പക്ഷെ അമ്മുവിന്റെ ശകുനപ്പിഴ രാവിലെ തുടങ്ങി, എന്നും പോകുന്ന ബസ് വന്നില്ല, എന്തോ കംപ്ലയിന്റ് ആയി വഴിയിൽ നിന്നു, ഇനി അര മണിക്കൂർ കഴിഞ്ഞേ ബസ് ഒള്ളൂ, എന്നു വെച്ച ക്ലാസ്സ് തുടങ്ങുമ്പോഴേ എത്താൻ പറ്റുകയുള്ളു, അപ്പോൾ ഇനി ഇന്ന് രാവിലെ അമലിനെ കാണാൻ സാധിക്കില്ല, ഇടയ്ക്കു ബ്രേക്ക് സമയം ഉണ്ടെങ്കിലും അപ്പോൾ അമലിന്റെ കൂടെ കൂട്ടുകാർ ഉണ്ടാകും, രാവിലെ ആകുമ്പോൾ എല്ലാവരും വരുന്നതേ ഉണ്ടാകു, അതുകൊണ്ടാ രാവിലെ തന്നെ പറയാന്നു വെച്ചത്, അമ്മുവിന്റെ കണ്ണുകൾ ചുവന്നു കലങ്ങി തുടങ്ങി, കണ്ണീർ തുള്ളികൾ ഓരോന്നായി വീഴുന്നുണ്ട്, അവൾ ഷാൾ കൊണ്ട് അതൊക്കെ തുടച്ചു മാറ്റി, അവൾ വഴിയിൽ കൂടി പോയിരുന്ന ഓട്ടോക്ക് നേരെ കയ്യ് നീട്ടി, പോകുന്നവർ ആരും നിർത്തിയില്ല, എല്ലാ ഓട്ടോയിലും യാത്രക്കാർ ഉണ്ട്, അമ്മു ദൈവത്തോട് പിന്നെ സങ്കടം പറയാൻ തുടങ്ങി, എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്, അവസാനം ഇരുപത് മിനിറ്റ് കഴിഞ്ഞു, അമ്മു നീട്ടിയ കൈക്കു മറുപടി എന്നോണം കുറച്ച് നീങ്ങി ഓട്ടോ നിർത്തി, ഓടിച്ചെന്നു അവൾ ആ ഓട്ടോയിൽ കയറി കോളേജിന്റെ പേര് പറഞ്ഞു, ഒന്ന് വേഗം പോണേ ചേട്ടാ അവൾ ഡ്രൈവറോട് പറഞ്ഞു, ഓട്ടോ അല്ലേ മോളേ, ഇതിനു ഇത്ര സ്പീഡ് ഒള്ളൂ, ഡ്രൈവറുടെ തമാശ അമ്മുവിനു അധികം രസിച്ചില്ല, അവൾ മിണ്ടാതെ ഇരുന്നു,
കോളേജിൽ എത്തുമ്പോൾ വിചാരിച്ചതിലും വൈകി, എങ്കിലും അവൾ ഓടി കോളേജ് ഗേറ്റിൽ എത്തി ഗ്രൗണ്ടിന്റെ സൈഡിലേക്ക് ഒന്ന് നോക്കി, അമലിനെ അവൾ അവടെ പ്രതീക്ഷിച്ചിരുന്നു, പക്ഷെ അവടെ ആരും ഇല്ല, ഇനി ക്ലാസ്സ് തുടങ്ങിയോ, എന്ന് ആലോചിച്ചു നടക്കുമ്പോൾ ആണ് ഓഫീസ് റൂമിന്റെ അടുത്ത് എല്ലാവരും കൂടി നിൽക്കുന്നത് കണ്ടത്, അങ്ങോടട്ടേക്കു ഓടുമ്പോൾ ആയിരുന്നു അമ്മുന്റെ കൂട്ടുകാരി അശ്വതിയുടെ വിളി കേട്ടത്, അമ്മു നേരെ അശ്വതിയുടെ അടുത്തേക്ക് ചെന്നപ്പോൾ ആയിരുന്നു ആ സത്യം അവൾ അറിഞ്ഞത്, നീ അറിഞ്ഞോ അമ്മു, അന്ന് നിന്റെ തലയിലെ പൂ പറച്ചെടുത്തതിന് അമൽ അവനെ തല്ലിയില്ലേ, അതിന്റ പേരിൽ അവന്റെ വീട്ടുകാർ കോളേജിൽ പ്രശ്നം ഉണ്ടാക്കി, അത്കൊണ്ട് കോളേജ് തീരുമാനിച്ചു അമലിനെ കോളേജിൽ നിന്നു പുറത്താക്കാൻ, അമലിന്റെ കാര്യം നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്, അതാ എല്ലവരും അവിടെ നോക്കി നിൽക്കുന്നത്,
ആ വാർത്ത അമ്മുന് വിശ്വസിക്കാൻ കഴിഞ്ഞില്ല, എന്നിട്ട് അമൽ എവിടെ..? അവൻ പോയി, വന്നിട്ടുണ്ടായിരുന്നു, ഇത് കേട്ടപ്പോൾ ആരോടും ഒന്നും പറയാതെ അവൻ പോയി,
അശ്വതി ഞാൻ കാരണം അമൽ, അവന്റെ ജീവിതം പോയല്ലോ, അമ്മു അശ്വതിയുടെ തോളിൽ തല വെച്ച് കരയാൻ തുടങ്ങി, നീ അറിഞ്ഞു കൊണ്ടല്ലല്ലോ അമ്മു, നീ ഇങ്ങനെ കരയല്ലേ, അശ്വതി അമ്മുനെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു,
ക്ലാസ്സ് കഴിയുന്നത് വരെയും തലവേദന എന്ന് കാരണം ഉണ്ടാക്കി അവൾ കിടന്നു, അന്ന് ക്ലാസ്സ് കഴിഞ്ഞ് പോയ് പിന്നെ അമ്മു ആ ക്ലാസ്സിലേക്ക് പോയില്ലേ, ആരോടും ഒന്നും പറയാതെ അവൾ വീട്ടിൽ ഇരുന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം അമ്മു പതുക്കെ പതുക്കെ പഴയ ജീവിതത്തിലേക്ക് വരാൻ തുടങ്ങി, അത് കണ്ടപ്പോൾ വീട്ടുകാർ അവളെ ആലോചിച്ചു വന്ന ഒരു ചെക്കനെ കൊണ്ട് അവളുടെ സമ്മതത്തോടെ കെട്ടിച്ചു,
ആദ്യ രാത്രിയിൽ തന്നെ അമ്മു അവളുടെ ചെക്കനോട് എല്ലാ കാര്യങ്ങളും പറഞ്ഞു, ആ പറഞ്ഞത് കൊണ്ടാകും അമ്മുനെ കൂടുതൽ ഇഷ്ടപ്പെട്ടു അവളുടെ ഭർത്താവ്, കൂട്ടത്തിൽ ഒരുവാക്കും കൊടുത്തു, അമ്മു അവനെ നമ്മൾക്ക് കണ്ട് പിടിക്കണം എന്ന്, പക്ഷെ അവളുടെ ദാമ്പത്യ ജീവിതത്തിൽ പിന്നെ അവൾ എല്ലാം മറന്നു, അമലിന്റെ ഒരു ഓർമ്മ പോലും അവൾക്കുണ്ടായില്ല,
പത്തു വർഷങ്ങൾക് ശേഷം അവൾ കണ്ടത് അവനെ തന്നെയാണെന്ന് ഉറപ്പിക്കായിരുന്നു ഇമ വെട്ടാതെ ഉള്ള അവളുടെ ആ നോട്ടത്തിന്റെ ലക്ഷ്യം, അമൽ തന്നെയാണ് എന്ന് അവൾ ഉറപ്പിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല ആരോടും, അമലിനോട് പഴയ സൗഹൃദം പുതുക്കണം എന്നുണ്ട്, പക്ഷെ അവൻ അന്ന് ഞാൻ കാരണം അല്ലെ പുറത്തു പോകേണ്ടി വന്നത്, ഇനി അവനെ അതൊന്നും ഓർമ്മിപ്പിക്കണ്ട, ഭർത്താവിനോട് പറഞ്ഞാൽ പോയി ചോദിക്കും, പക്ഷെ അത് അവനു വിഷമം ആകും, ഒന്നില്ലെങ്കിലും രണ്ടാളും മിണ്ടാതെ പ്രണയിച്ചവർ അല്ലെ, അത്കൊണ്ട് ഇനി അത് അമലിനെ വിഷമിപ്പിക്കൊള്ളു..
അമ്മു നീ എന്ത് ആലോചിച്ചു നിലക്കാണ്, കഴിഞ്ഞെങ്കിൽ വന്നു വണ്ടിയിൽ കയറു, പോകണ്ടെ, ഭർത്താവിന്റെ വിളിയിൽ അമ്മു ആലോചനയിൽ നിന്നും ഉണർന്നു വണ്ടിയിലേക്ക് ഓടി,
പക്ഷെ അമൽ ആ വിളി കേട്ടതും ഞെട്ടൽ മാറാതെ അമ്പരന്നു നിന്നു, എന്റെ ആ പഴയ അമ്മു ആയിരുന്നോ അത്, അവൾ ഒരുപാട് മാറി പോയല്ലേ, അമ്മുനെ ആ നോട്ടത്തോടെ എങ്കിലും കണ്ട സന്തോഷത്തോടെ അമൽ മക്കൾക്കുള്ള സാധങ്ങളും ഭാര്യ ഏൽപ്പിച്ച പച്ചക്കറികളുമായി വീട്ടിലോട്ട് മടങ്ങി, പറയാൻ മറന്ന പ്രണയത്തിന്റെ ആശങ്ക ഉള്ളിലൊതുക്കികൊണ്ട്….
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: അഫ്സൽ മഠത്തിപ്പറമ്പിൽ