അച്ഛൻ..

രചന : Pratheesh

അവളുടെ ഏറ്റവും വലിയ വിശ്വാസവും അവളുടെ അച്ഛനായിരുന്നു…,

എന്നാൽ ഒരു ദിവസം അവളുടെ ഏറ്റവും വലിയ ഭയവും അവളുടെ അച്ഛനായി മാറി….!

മറ്റെന്തെങ്കിലും കാര്യമായിരുന്നെങ്കിൽ അച്ഛനെ സോപ്പിടാൻ ഒരു വിമാനത്തിന്റെ മാതൃകയിലുള്ള ഏതെങ്കിലും ടോയ്സ് വാങ്ങി കൊടുത്താൽ മതിയായിരുന്നു അച്ഛനു അത്രയിഷ്ടമായിരുന്നു വിമാനം…!

അച്ഛനവൾക്കു വാങ്ങി കൊടുത്ത കളിപ്പാട്ടങ്ങളെല്ലാം പല തരത്തിലുള്ള വിമാനങ്ങളായിരുന്നു…,

എന്നാൽ അവൾക്ക് മനസിലാവാത്ത ഒന്ന് അച്ഛന് അത്ര ഇഷ്ടം ഉണ്ടായിട്ടും ഇന്നതിനു കഴിയുമായിരുന്നിട്ടും അച്ഛനിനുവരെ വരെ ഒരു വിമാനയാത്രയും നടത്തിട്ടില്ലെന്നതാണ്…!

അവൾ എത്രയൊക്കെ വേണ്ടായെന്നു ശ്രമിച്ചിട്ടും അവൾക്കവനെ ഒഴിവാക്കാനായില്ല പ്രണയം തിരകവിഞ്ഞൊഴുകിയതൊടെ അവൻ അവളുടെ മനസ്സിൽ കൂടു കൂട്ടി താമസവും തുടങ്ങി…

തന്നെ പിൻതുടർന്നു വരുന്ന മറ്റെല്ലാവരെയും തന്റെ ഒരു നോട്ടം കൊണ്ടു തടയിടുന്നവൾ അവനെ കാണുമ്പോൾ മാത്രം മറ്റുള്ളവരെ ഭയപ്പെടുത്തുന്ന ആ നോട്ടം മറന്നു പോകുന്നതെന്താണ് എന്ന് അവൾക്കു തന്നെ അറിയില്ലായിരുന്നു….,

സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറയും പോലെ അവനെ കാണുമ്പോൾ അവൾ ആ നോട്ടത്തിന്റെ കാര്യമേ മറന്നു പോകുന്നു…..,

അവനിലേക്ക് മിഴി തുറക്കുന്ന ഓരോ നിമിഷവും ഒരു മായാലോകത്തേക്ക് മിഴി തുറക്കും പോലെയാണ് അവൾക്ക് അനുഭവപ്പെട്ടത് അതു കൊണ്ടു തന്നെ അവനെ ഭയപ്പെടുത്താൻ മാത്രം അവളുടെ മിഴി അനങ്ങിയില്ല….!

അവിടെ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല സർവ്വവും സ്നേഹമായി മാറി…,

അവനെ ഒഴിവാക്കിയാലോ എന്ന് പലവട്ടം അവൾ ആലോചിച്ചു…! പക്ഷെ കഴിഞ്ഞില്ല…!

ഏതൊരു ഇഷ്ടത്തെയും ഒഴുവാക്കാൻ ആദ്യം വെട്ടിമുറിക്കേണ്ടത് സ്വന്തം ഹൃദയത്തെയാണ് എന്ന് അറിഞ്ഞതോടെ അവൾക്ക് അതിനും കഴിഞ്ഞില്ല..

അതിനേക്കാൾ അപ്പുറത്ത് അവളുടെ കണ്ണുകൾ അവനെ ഓരോ തവണ കാണുമ്പോഴും അവനെ പേടിപ്പിക്കാനായി ഭയത്തെ തിരിഞ്ഞു പിടിക്കാതെ അവനെ ഇഷ്ടപ്പെടാനായി സ്നേഹത്തെ മാത്രം തിരഞ്ഞു പിടിക്കുന്നതിന്റെ കാരണവും അവക്ക് അവനെ മറ്റൊന്നിനും വേണ്ടി വിട്ടു കൊടുക്കാതിരിക്കാൻ പ്രചോദനമായി…!

അവനെ ഒഴിവാക്കാൻ ആവില്ലന്ന്‌ മനസിലായതോടെ പിന്നെയും ഭയമായി……!

ഇതറിയുമ്പോൾ അച്ഛനെന്ന സ്നേഹപ്രപഞ്ചത്തെ നഷ്ടപ്പെടുമോയെന്ന ഭയം……!

രണ്ടിൽ ഒരാളെയേ സ്വീകരിക്കാനാവു എന്ന് വരുമ്പോൾ അവളുടെ മനസിൽ നിന്നു തീർച്ചയായും അച്ഛൻ പുറത്താകും എന്നവൾക്ക് അറിയാമായിരുന്നു…!

കാരണം

അവളെ സ്നേഹിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്..!

സ്നേഹത്തിൽ വഞ്ചന പാടില്ലായെന്നു അച്ഛനാണ് അവൾക്ക് പറഞ്ഞു കൊടുത്തത്, അവനെ കൈവിട്ടാൽ അച്ഛന്നെനെ പഠിപ്പിച്ച വാക്കുകളെ ധിക്കരിച്ചതിനു തുല്യമാകും…!

എന്നാൽ അവൾക്ക പ്രതീക്ഷയോടെ ജീവിക്കാനും ഈ തീരുമാനം കൊണ്ട് തന്നെ സാധിക്കും എന്നതാണ് അതിന്റെ മറ്റൊരു വലിയ കാര്യം…!

അവനെ ഒഴിവാക്കി അച്ഛനെ എടുത്താൽ അവൾക്ക് തന്റെ സ്വപ്നം കാണുന്ന അവളുടെതായ ജീവിതത്തിലേക്ക് പിന്നീടൊരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നവൾക്കറിയാം….!

എല്ലാം അവിടെ അവസാനിക്കും……!

എന്നാൽ അവനെ സ്വീകരിച്ചാൽ എന്നെങ്കിലും ഇതു സംഭവിക്കുമ്പോൾ അച്ഛനു അന്നു തെറ്റാണെന്നു തോന്നുന്ന കാര്യങ്ങളെ പിന്നീട് അച്ഛൻ ക്ഷമിക്കാൻ തയ്യാറായാൽ എല്ലാം അവൾക്ക് തിരിച്ചു കിട്ടും….! അവനെയും അച്ഛനേയും ഒന്നിച്ച്….!

എല്ലാ ആലോചനക്കും ഒടുവിൽ അവസാനം അവൾ ഒരു ഞായറാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ടിവി കണ്ടുകൊണ്ടിരിക്കുന്ന അച്ഛനും അമ്മയും ഒരു കോളിങ്ങ് ബെൽ കേട്ടതും അന്നേരം തന്നെ അവരുടെ അടുത്തേക്ക് നടന്നു വന്ന ആ സമയം തന്നെ അവൾ അവരോടായി പറഞ്ഞു….,

എനിക്ക് ഒരാളെ ഇഷ്ടമാണ്…..!!

ഞാൻ അയാളെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു തുടർന്ന് ഡോറിലേക്ക് ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു,

ഞാൻ പറഞ്ഞിട്ടാണ് അവൻ വന്നത് എന്ന്….!

അമ്മ അവളേയും തന്റെ ഭർത്താവിനെയും മാറി മാറി നോക്കി.

എല്ലാം കേട്ടിട്ടും ഒരു യുദ്ധം പ്രതീക്ഷിച്ച അവളെ ആശ്ചര്യപ്പെടുത്തിയത് അതെല്ലാം കേട്ടും അച്ഛന് യാതൊരു ഭാവമാറ്റവും ഇല്ല എന്നുള്ളതാണ്…..!!!

അമ്മയെ പോലെ അവളെയും അത് ഞെട്ടിച്ചു…..!

അച്ഛൻ എഴുന്നേറ്റു ചെന്ന് വാതിൽ തുറന്നു.

അവനെ അകത്തേക്ക് ക്ഷണിച്ചിരുത്തി. എന്നിട്ട് അമ്മയോട് ചായ എടുക്കാൻ പറഞ്ഞിട്ട് അച്ഛനവനോട് സംസാരിക്കാൻ തുടങ്ങി….,

എനിക്കത് വല്ലാത്ത അത്ഭുതമായി…,

അച്ഛനവനു പറയാനുള്ളതെല്ലാം കേട്ട് അവസാനം അവനോടു പറഞ്ഞു….,

അവളെ സംരക്ഷിക്കാൻ കഴിയും വിധം ഒരു ജോലി നേടി വരൂ അവളെ നിനക്ക് വിവാഹം ചെയ്തു താരം എന്ന്……!

അച്ഛനത് പറഞ്ഞപ്പോൾ ഞാനും അമ്മയും മാത്രമല്ല അവനടക്കം ഞെട്ടി…..!

തുടർന്ന അവൻ മടങ്ങി പോയതോടെ എനിക്ക് ജിജ്ഞാസ കൂടി..

എന്നോട് അച്ഛന് ഒന്നും തുറന്നു പറയില്ലെങ്കിലും അമ്മയോട് എന്തയാലും അച്ഛനത് പറയുമെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ അച്ഛനു പറയാനുള്ളത് അമ്മയോട് പറയുന്നത് ഒളിച്ചു കേൾക്കാൻ അവളും തീരുമാനിച്ചു….!

അമ്മയെയും കൂട്ടി അച്ഛൻ നേരെ ബാൽക്കണിയിലേക്ക് പോയി.

അവിടെ വെച്ചു അച്ഛൻ എന്ന മനുഷ്യന്റെ യഥാർത്ഥ മുഖം അമ്മയുടെ മുന്നിൽ തെളിഞ്ഞു.

ഒരച്ഛൻ എന്നാൽ എന്തായിരിക്കണം എന്നത് അച്ഛൻ അമ്മക്ക് കാണിച്ചു കൊടുത്തു.

അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു നീ പേടിക്കേണ്ട അവളുടെ ജീവിതത്തിനു ഒരു കോട്ടവും സംഭവിക്കില്ല എന്ന്…,

ആ പറഞ്ഞതൊന്നും അമ്മക്കത്ര വിശ്വാസപ്രദമായിരുന്നില്ല അപ്പോൾ അച്ഛൻ ചോദിച്ചു സ്വന്തം മോളുടെ കാര്യത്തിൽ ഞാൻ മോശപെട്ട ഒരു തീരുമാനം എടുക്കുമെന്ന് നിനക്കു തോന്നുണ്ടോ ????

അതിനമ്മ ഇല്ലായെന്നർത്ഥത്തിൽ തലയാട്ടി.

അതോടെ അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി ഏതൊരു പെൺകുട്ടികൾക്കും രണ്ട് സ്വപ്ങ്ങളാണുള്ളത്….!

ഒന്ന് അവരുടെ ജീവിതലക്ഷ്യം രണ്ട് അവളുടെ വിവാഹം….!

നമ്മുടെ മകൾ അവൾക്ക് ആദ്യമായി കിട്ടിയ പാവയെ സെതസ്കോപ്പ്പോലെ ഒരു ചരട് വയ്ച്ചു പരിശോധിക്കാൻ തുടങ്ങിയ ആ നിമിഷം മുതൽ ഞാനവളെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങിയതാണ്….,

പലപ്പോഴും അവളേയും കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോളെല്ലാം അവൾ ശ്രദ്ധിച്ചിരുന്നത് അവിടത്തെ ഡോക്ടർമാരുടെ ചലനങ്ങളായിരുന്നു.

പല ലേഡി ഡോക്ടർമാരെയും കാണുമ്പോൾ അവളുടെ മുഖത്തു അവരോടു തോന്നുന്ന ഒരു ബഹുമാനതിന്റെ അളവ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തി.

ഇന്നവൾ MBBS നു പഠിക്കുമ്പോൾ അതിനർത്ഥം അവൾ അവളുടെ സ്വപ്നങ്ങളിലേക്ക് നടന്നു അടുക്കയാണെന്നാണ്.

എന്നാൽ പലരുടേയും ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്നറിയുമോ…???

പലരും അവരുടെ ലക്ഷ്യത്തിൽ എത്താത്തതിന്റെ പ്രധാന കാരണം അവരുടെ വിവാഹമാണ് വീട്ടുക്കാർ അവർക്കു ഇഷ്ടമില്ലാത്ത ഒരാളെ അവരുടെ തലയിൽ കെട്ടി വെക്കുന്നതോടെ അവർ അവരുടെ ലക്ഷ്യത്തെ കൈവിടുന്നു…..!

തന്റെ ലക്‌ഷ്യം പോലെ അവർക്ക് പ്രിയപ്പെട്ടതാണു അവരുടെ വിവാഹവും…..!

വലിയ വലിയ ആഗ്രഹങ്ങളുണ്ടായിട്ടും പലരും അവിടെ എത്താത്തതിന്റ കാരണം എന്താണെന്നറിയാമോ ?

ഇഷ്ടമില്ലാത്ത വിവാഹം വഴി ജീവിതം തുടങ്ങുന്നത് തന്നെ പരാജയത്തിലാണ്…..!

ലക്ഷ്യങ്ങളെ പിൻതുടരാൻ മനസിലും ജീവിതത്തിലും സന്തോഷം അത്യാവശ്യമാണ് അതുണ്ടാവുന്നത് ഇഷ്ടമുള്ള ആളോടൊത്തുള്ള ജീവിതം സഫലമാകുമ്പോളാണ്…! അപ്പോഴാണതിന് ഇരട്ടി ശക്തിയുണ്ടാവുന്നത്….!

പെണ്ണിനായാലും ആണിനായാലും ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുന്നത് അവരുടെ ലക്ഷ്യത്തിൽ നിന്നവരെ അകറ്റുന്നു.

ആർക്കുവേണ്ടിയാണ് ഇതെല്ലം എന്ന തോന്നലിൽ മനസ്സിൽ മടുപ്പ് നിറയുന്നു…..!

അതോടെ ലക്ഷ്യങ്ങൾ വഴി മാറി സഞ്ചരിക്കും….!

ജപ്പാൻ പോലുള്ള രാജ്യങ്ങളോളം നമ്മൾ വളരാത്തത് എന്തു കൊണ്ടാന്നറിയോ അത് കഴിവില്ലാത്തതു കൊണ്ടല്ല പാതി വഴിയിൽ നമ്മുടെ ലക്ഷ്യങ്ങളെ നമ്മൾ ഉപേക്ഷിക്കുന്നതു കൊണ്ടാണ് അതിന്റെ പ്രധാനകാരണം ഇഷ്ടമില്ലാത്ത ജീവിതം പലർക്കും ജീവിക്കേണ്ടി വരുന്നതു കൊണ്ടാണ്….!

ഒന്നറിയുക

വിവാഹശേഷം ഒരു മകൾ പുറമേയല്ല അകമേ സന്തോഷമായിരിക്കണമെങ്കിൽ അവളുടെ കഴുത്തിൽ അവൾക്ക് ഏറ്റവും സന്തോഷം നല്കുന്നവന്റെ താലിയായിരിക്കണം ഉണ്ടാകേണ്ടത്.

നമ്മുടെ മകൾ ലക്ഷ്യത്തിലെതുമ്പോൾ അവൾ നമ്മളെ ഓർക്കേണ്ടത് നമ്മൾ അവളെ പൂർണമായും മനസ്സിലാക്കിയാണ് സ്നേഹിച്ചത് എന്ന അറിവോടെയായിരിക്കണം.

അവളുടെ ഇരുകണ്ണുകളിൽ ഒന്നിൽ അവനും മാറ്റത്തിൽ നമ്മളും ആയിരിക്കണം….!

അല്ലാത്ത പക്ഷം നമ്മൾ എത്ര സ്നേഹം നൽകിയാലും അവൾ ആരെ വേദനിപ്പിച്ചുവോ അവരെ മാത്രമേ അവൾ ഓർത്തിരിക്കുകയുള്ളു…..!

അതു കേട്ടതോടെ അമ്മ കീഴടങ്ങി…!

അതോടെ മറ്റോരു കാര്യം എനിക്കു വ്യക്തമായി….!

അമ്മക്കത് മനസിലായോ എന്നറിയില്ല അച്ഛൻ ആഗ്രഹിച്ചത് പൈലറ്റ് ആവണം എന്നാണ്….!!!

വിമാനം ഒാടിക്കണം എന്ന ആഗ്രഹമുള്ള ഒരാൾ അതിൽ യാത്രചെയ്യുന്നത് ആഗ്രഹമായി എടുക്കില്ല…!

അച്ഛന്റെ ജീവിതത്തിലും അച്ഛനു ഇഷ്ടമുള്ള ആരേയോ അച്ഛൻ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നത് സത്യം….!!!

ഇഷ്ടജീവിതം തന്നെയാണ് ലക്ഷ്യത്തെ പിൻ തുടരാൻ സർവ്വരേയും പ്രേരിപ്പിക്കുക…..!!

നിങ്ങൾ കൈവിടുന്നത് പ്രണയമോ ഇഷ്ടമുള്ളവരേയോ മാത്രമല്ല നിങ്ങളുടെ ലക്ഷ്യത്തെക്കൂടിയാണ് എന്നോർത്താൽ നന്ന്….!!!

രചന : Pratheesh

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters